ദേവഗൌഡയുടെ പരാജയത്തില്‍ സിദ്ധരാമയ്യക്ക് എതിരെ വിരല്‍ ചൂണ്ടി ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റിന്റെ രാജി.

ബെംഗളൂരു: ലോകസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ജെ.ഡി.എസ്സിന് ഉണ്ടായ മോശം പ്രകടനത്തിന്റെ കാരണം സ്വയം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷന്‍ എ എച് വിശ്വനാഥ് രാജിവച്ചു.ദേശീയ അധ്യക്ഷന്‍ ആയ ദേവഗൌഡ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല.

അതേസമയം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രെസിന്റെ സീനിയര്‍ നേതാവുമായ സിദ്ധരാമയ്യക്ക് എതിരെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ സഖ്യ സര്‍ക്കാരിലെ വിള്ളല്‍ വെളിവാക്കി.ജനതാദൾ എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയെ പരാജയപ്പെടുത്താൻ ഗൂഢാലോചന നടന്നെന്ന് എ.എച്ച്. വിശ്വനാഥ് ആരോപിച്ചു.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

ദേവഗൗഡയെ തുമകൂരുവിൽ മത്സരിപ്പിച്ച് പരാജയപ്പെടുത്തുന്നതിന് ഗൂഢാലോചനനടന്നു. സംസ്ഥാനത്തിനും രാജ്യത്തിനും ഏറെ സംഭാവന നൽകിയ നേതാവാണ് ദേവഗൗഡ. വിശ്വസിച്ചവർ അദ്ദേഹത്തെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയാണോ പരാജയപ്പെടുത്തിയതെന്ന ചോദ്യത്തിന് ആരുടെയും പേര് പറയുന്നില്ലെന്നായിരുന്നു മറുപടി.

ആരോഗ്യപ്രശ്നങ്ങളുണ്ടായിട്ടും സർക്കാറിനെ നയിക്കുന്ന കുമാരസ്വാമിയിൽ അഭിമാനമുണ്ട്. സുഹൃത്തുക്കളിൽ നിന്ന് മാനസിക ബുദ്ധിമുട്ടുകൾ മറിക്കടന്നാണ് കുമാരസ്വാമി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി.യിൽ ചേരുമെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു. മന്ത്രിസ്ഥാനം അർഹിക്കുന്നില്ല.

പ്രതിസന്ധിയുണ്ടായാലും സർക്കാർ കാലാവധി പൂർത്തിയാക്കും. സഖ്യകക്ഷി നേതാക്കൾക്കിടയിലെ ഭിന്നത പരിഹരിക്കാൻ ഏകോപന സമിതിക്ക് കഴിഞ്ഞില്ല. ഭരണത്തിനായി പൊതുമിനിമം പരിപാടിക്ക് രൂപം നൽകാനും കഴിഞ്ഞില്ല.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ദിനേഷ്ഗുണ്ടുറാവും ഞാനും സമിതിയിൽ അംഗങ്ങളല്ല. സഖ്യധാരണ അനുസരിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞില്ല. ഇതാണ് തിരഞ്ഞെടുപ്പ് ഇതാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍
[masterslider id="10"]

Related posts