കൊളംബോ: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളില്‍ നിരവധി പേര്‍ക്ക് പരിക്ക്. കൊളംബോയിലെ മൂന്ന് പള്ളികളിലും രണ്ട് പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ നൂറിലേറെ പേര്‍ മരിച്ചതായും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈസ്റ്റര്‍ ദിവസമായതിനാല്‍ ക്രിസ്ത്യന്‍ പള്ളികളില്‍ എല്ലാം വിശ്വാസികളുടെ നല്ല തിരക്കുണ്ടായിരുന്നത് ആള്‍നാശം വര്‍ധിപ്പിച്ചു. വടക്കന്‍ കൊളംബോയിലെ സെന്‍റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തില്‍ അന്‍പതോളം പേര്‍ മരിച്ചതായി കൊളംബോ പൊലീസിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ കൊളംബോയിലെ ബാറ്റികലോവ ചര്‍ച്ചിലുണ്ടായ സ്ഫോടനത്തില്‍ 25 പേരാണ് മരിച്ചത്. കൊളംബോ നഗരത്തിലെ…
Read MoreMonth: April 2019
ഉയിര്‍പ്പിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായി ഈസ്റ്റര്‍ ആഘോഷം
ഉയിര്‍പ്പിന്‍റെയും പ്രത്യാശയുടെയും സന്ദേശവുമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുദേവന്‍ കുരിശിലേറിയ മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ഇന്നത്തെ ആഘോഷത്തിന്‍റെ പ്രത്യേകത. 51 ദിവസത്തെ നോമ്പാചരണത്തിന്‍റെ വിശുദ്ധിയോടെയാണ് സ്നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ ഈസ്റ്റര്‍ വിശ്വാസികള്‍ ആഘോഷിക്കുന്നത്. കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്‍റെ ഓര്‍മയില്‍ ദേവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങള്‍ നടന്നു. അർധരാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. ലോകത്തിന്‍റെ പാപങ്ങൾ ചുമലിലേറ്റി കുരിശിൽ തറയ്ക്കപ്പെട്ട യേശുദേവൻ മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്തിന്‍റെ സ്മരണയ്ക്കായാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയാണ് ക്രിസ്തുവിന്റെ…
Read Moreബയപ്പനഹള്ളിക്ക് സമീപം കാച്ചിഗുഡ എക്സ്പ്രസിന്റെ രണ്ട് ബോഗികള്‍ വേര്‍പെട്ടു;ശുചിമുറി തകര്‍ന്നു;വന്‍ ദുരന്തം ഒഴിവായത് തലനാരിഴക്ക്!
ബെംഗളൂരു: ബയപ്പനഹള്ളിക്ക് സമീപം ഇന്നലെ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്,ഇന്നലെ വൈകുന്നേരം മൈസൂരില്‍ നിന്നും ബെംഗളൂരു സിറ്റി വഴി കാച്ചിഗുഡ (ഹൈദരാബാദ് )യിലേക്ക് യാത്ര തിരിച്ച തീവണ്ടി അപകടത്തില്‍ പെട്ടത് വൈകുന്നേരം 07:06 ഓടെ ബയപ്പനഹള്ളിക്കും ചെന്നസാന്ദ്ര സ്റ്റേഷനും ഇടയില്‍ വച്ചായിരുന്നു. ബി 1,ബി2 എന്നാ രണ്ട് എ സി ത്രീ ടയര്‍ കോച്ചുകള്‍ ട്രെയിനില്‍ നിന്നും ഇളകി മാറി ,കൂടെ ഒരു കോച്ചിന്റെ ശുചിമുറിയും തകര്‍ന്നു.എന്നാല്‍ ആളപായമില്ല എന്ന് ദക്ഷിണ -പശ്ചിമ റെയില്‍വേ അറിയിച്ചു. അതെ സമയം ഈ റൂട്ടിലെ ട്രെയിന്‍ ഗതാഗതത്തെ…
Read Moreശക്തമായ പ്രതിഷേധത്തെ തുടർന്ന് എൻജിനീയറിങ് വിദ്യാർഥിനിയുടെ ദുരൂഹമരണത്തിൽ പ്രത്യേക അന്വേഷണം നടത്താൻ നിർദേശം
ബെംഗളൂരു: എൻജിനീയറിങ് വിദ്യാർഥിനി റായ്ച്ചൂരിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണം നടത്താൻ സർക്കാർ ഡി.ജി. ആൻഡ് ഐ.ജി.പി.ക്ക് നിർദേശം നൽകി. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാർഥികളും പെൺകുട്ടിയുടെ ബന്ധുക്കളും പ്രതിഷേധം നടത്തുന്നതിനിടെയാണ് നിർദേശം. കഴിഞ്ഞ 15-നാണ് റായ്ച്ചൂർ മണിക് പ്രഭു ലേഔട്ടിന് സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് മരത്തിൽ തൂങ്ങിയനിലയിൽ 23-കാരിയായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനുസമീപം ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെങ്കിലും ഇത് വ്യാജമാണെന്ന് പെൺകുട്ടിയുടെ സഹപാഠികൾ പറഞ്ഞു. വസ്ത്രങ്ങൾ കീറിപ്പറിഞ്ഞനിലയിലായിരുന്നു. വിദ്യാർഥിയുടെ ആൺ സുഹൃത്തിന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ…
Read More“മലബാറി പെണ്ണെ…” ഒരൊന്നൊന്നര പ്രണയകഥയിലെ പുതിയ വീഡിയോ ഗാനം…
ഒരൊന്നൊന്നര പ്രണയകഥയിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. മലബാറി പെണ്ണെ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടത്. ഹരിനാരായണന്റെ വരികള്‍ക്ക് വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംഗീതം പകര്‍ന്നിരിക്കുന്നത് ആനന്ദ് ആണ്. ഷെബിന്‍ ബെന്‍സണ്‍, സായ ഡേവിഡ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. വിനയ്‌ഫോര്‍ട്ട്, സുധീര്‍ കരമന, അലന്‍സിയര്‍, മാമുക്കോയ, വിനോദ് കോവൂര്‍, വേണുമച്ചാട്, നാസ്സര്‍ ചേലക്കര, ബിനോയ് നാബല, സുരഭിലക്ഷ്മി, ഉമാനായര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഗോള്‍ഡണ്‍ ഗ്ലോബിന്റെ ബാനറില്‍ എം.എം.ഹനീഫ, നിധിന്‍ ഉദയന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read Moreവയനാടിൽ രാഹുലിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായ് പ്രിയങ്ക ഗാന്ധി
മാനന്തവാടി: വയനാട്ടിൽ നിന്നും മത്സരിക്കുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ മികവുകൾ എണ്ണിപ്പറഞ്ഞ് സഹോദരി പ്രിയങ്കയുടെ പ്രസംഗം. വയനാട്ടിലെ പ്രചാരണ പരിപാടിക്കിടെയാണ് സഹോദരനെക്കുറിച്ച് വാതോരാതെയാണ് പ്രിയങ്ക സംസാരിച്ചത്. ജനിച്ച നാൾമുതൽ എനിക്ക് അറിയാവുന്ന ഒരാൾക്ക് വേണ്ടി കൂടിയാണ് വോട്ട് ചോദിക്കുന്നതെന്ന മുഖവുരയോടെയാണ് പ്രിയങ്ക രാഹുലിനെ കുറിച്ച് പറഞ്ഞ് തുടങ്ങിയത്. “കഴിഞ്ഞ പത്ത് വര്‍ഷമായി വ്യക്തിപരമായ അധിക്ഷേപങ്ങളെ അതിജീവിച്ചാണ് രാഹുൽ ഗാന്ധി നിലനിൽക്കുന്നത്. ആരെന്നും എന്തെന്നും അറിയാതെയാണ് പലരും അവനെ അധിക്ഷേപിക്കുന്നത്. രാഹുൽ ഇപ്പോഴും എനിക്ക് പ്രിയപ്പെട്ട സഹോദരനാണ്. എന്നേക്കാൾ രണ്ട് വയസ്സ് മൂത്തതാണ്. എന്‍റെ…
Read Moreലൈംഗിക ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന; ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്!
ന്യൂഡല്‍ഹി: തനിക്കെതിര ഉയര്‍ന്ന ലൈംഗിക ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ചീഫ് ജസ്റ്റിസ് എന്ന നിലയ്ക്ക് എനിക്ക് ചില കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ടെന്ന് പറഞ്ഞാണ് ആരോപണത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മറുപടി നല്‍കിയത്. ‘ഒരു ജൂനിയര്‍ ജീവനക്കാരി വിചാരിച്ചാല്‍ ഇത്ര വലിയ ഗൂഢാലോചന നടക്കില്ല, പിന്നില്‍ വന്‍ സംഘമാണ്. ദ് വയര്‍, ലീഫ് ലെറ്റ്, കാരവന്‍, സ്ക്രോള്‍ എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്ന് തനിക്ക് കത്തുകള്‍ ലഭിച്ചു. തനിക്കെതിരെ ലൈംഗികപീഡന പരാതി ഉയര്‍ന്നെന്നാണ് ആ കത്തുകളില്‍ ഉണ്ടായിരുന്നത്. കോടതി ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ്…
Read Moreനിരീക്ഷകന്റെ സസ്പെൻഷൻ വിവാദത്തിൽ; സസ്പെൻഡ് ചെയ്ത നടപടി ന്യായീകരിച്ച് തിരഞ്ഞെടുപ്പുകമ്മിഷൻ!
ഒഡിഷ: സംബൽപുരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച നിരീക്ഷകനെ തിരഞ്ഞെടുപ്പുകമ്മിഷൻ സസ്പെൻഡ് ചെയ്ത നടപടിയെ കമ്മിഷൻ ന്യായീകരിച്ചു. കർണാടക കേഡറിലെ 1996 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്സിനെയാണ് കമ്മിഷൻ ബുധനാഴ്ച രാത്രി നീക്കിയത്. കർണാടക പിന്നാക്കക്ഷേമവകുപ്പു സെക്രട്ടറിയാണ് മുഹമ്മദ് മുഹ്സിൻ. നടപടിക്കെതിരേ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷം രംഗത്തെത്തി. പ്രധാനമന്ത്രിയുടെ വാഹനം പരിശോധിക്കരുതെന്ന നിയമം നിലവിലില്ലെന്നാണ് കോൺഗ്രസിന്റെ വാദം. പരിശോധനയിൽനിന്ന് എസ്.പി.ജി. സുരക്ഷയുള്ളവരെ ഒഴിവാക്കിയ 2019 മാർച്ച് 22-ലെയും 2014 ഏപ്രിൽ 10-ലെയും കമ്മിഷൻ ഉത്തരവ് ലംഘിച്ചതിനാണ് സസ്പെൻഷനെന്നാണ് കമ്മിഷന്റെ വിശദീകരണം. ഔദ്യോഗികവാഹനങ്ങൾ പ്രചാരണത്തിനുപയോഗിക്കുന്ന…
Read Moreപെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പോലീസ്; ക്രൂരമായി മാനഭംഗപ്പെടുത്തി കത്തിച്ചു കെട്ടിതൂക്കിയെന്ന് വീട്ടുകാർ!
ബെംഗളൂരു: കഴിഞ്ഞ ഏപ്രിൽ 13ന് കാണാതായ 22 കാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്ഥാനത്ത് റായ്ചൂരിലെ വനമേഖലയിൽ മരത്തില്‍ കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയുടെ മൃതശരീരം കത്തിച്ച നിലയിലായിരുന്നു, പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ ശേഷമാണ് കൊല്പപെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിഷാദ രോഗത്തെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം പൊലീസിന്റെ വാദം വീട്ടുകാര്‍ നിഷേധിക്കുകയാണ് ഉണ്ടായത്. പെണ്‍കുട്ടിയുടെ കാമുകനെ കേസില്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ കാമുകനാണ് ഇതിന് പിന്നിലെന്നാണ് വീട്ടുകാര്‍ ആരോപിച്ചു. ചുട്ടുകൊന്ന ശേഷം മരത്തിൽ കെട്ടിത്തൂക്കിയതാണെന്നും…
Read Moreറണ്‍മഴ കണ്ട പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു
കൊല്‍ക്കത്ത: ഐപിഎല്ലിലെ റണ്‍മഴ കണ്ട പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു. മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ 10 റണ്‍സിന്റെ നേരിയ ജയവുമായാണ് ആര്‍സിബി തടിതപ്പിയത്. ഈ സീസണില്‍ ആര്‍സിബിയുടെ രണ്ടാം വിജയമാണിത്. 214 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റിന് 203 റൺസെടുക്കാനെ കഴിഞ്ഞുള്ളു. അവസാന ഓവറുകളിലെ വെടിക്കെട്ടുമായി റസ്സൽ കൊൽക്കത്തയെ വിജയത്തിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം ബാംഗ്ലൂർ തിരിച്ചുവന്നു. 25 പന്തിൽ രണ്ട് ഫോറും ഒമ്പത് സിക്സും സഹിതം 65 റൺസെടുത്ത റസ്സൽ ബാംഗ്ലൂരിന്…
Read More