ലൈംഗിക ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന; ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്!

ന്യൂഡല്‍ഹി: തനിക്കെതിര ഉയര്‍ന്ന ലൈംഗിക ആരോപണത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. ചീഫ് ജസ്റ്റിസ് എന്ന നിലയ്ക്ക് എനിക്ക് ചില കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ടെന്ന് പറഞ്ഞാണ് ആരോപണത്തില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് മറുപടി നല്‍കിയത്.

‘ഒരു ജൂനിയര്‍ ജീവനക്കാരി വിചാരിച്ചാല്‍ ഇത്ര വലിയ ഗൂഢാലോചന നടക്കില്ല, പിന്നില്‍ വന്‍ സംഘമാണ്. ദ് വയര്‍ലീഫ് ലെറ്റ്കാരവന്‍, സ്ക്രോള്‍ എന്നീ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിന്ന് തനിക്ക് കത്തുകള്‍ ലഭിച്ചു. തനിക്കെതിരെ ലൈംഗികപീഡന പരാതി ഉയര്‍ന്നെന്നാണ് ആ കത്തുകളില്‍ ഉണ്ടായിരുന്നത്. കോടതി ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കത്തുകളില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ അതിന് എന്‍റെ സെക്രട്ടറി മറുപടി നല്‍കി.

  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത

ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ചീഫ് ജസ്റ്റിസിന്‍റെ ഓഫീസിനെ പോലും വെല്ലുവിളിക്കും വിധം വലിയ ഗൂഢാലോചനയാണ്. കോടതിയിലെ ഒരു ജൂനിയര്‍ അസിസ്റ്റന്‍റിന്‍റെ മാത്രം ഇടപെടലായി ഇതിനെ കാണാന്‍ കഴിയില്ല. ഈ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. ഇതിന്‍റെ പേരില്‍ രാജിവയ്ക്കില്ല. ഒരു തരത്തിലുള്ള ഭീഷണിയ്ക്കും വഴങ്ങില്ല’- ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.

അതേസമയം,​ വിഷയത്തില്‍ ചീഫ് ജസ്റ്റിസിനെ പിന്തുണച്ച്‌ കോടതിയിലുണ്ടായിരുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും അറ്റോര്‍ണി ജനറല്‍ എ.കെ വേണുഗോപാലും രംഗത്തെത്തി. ചീഫ് ജസ്റ്റിസിനെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് മുന്‍ ജീവനക്കാരി സുപ്രീം കോടതിയിലെ എല്ലാ ജഡ്ജിമാര്‍ക്കും വെള്ളിയാഴ്ച കത്തയച്ചു എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. 35 വയസുള്ള ഒരു യുവതിയാണ് ആരോപണമുന്നയിച്ചത്. ഒക്ടോബര്‍ 10, 11 തീയതികളില്‍ ചീഫ് ജസ്റ്റിസിന്‍റെ വസതിയില്‍ വച്ച്‌ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നുമാണ് പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?
[masterslider id="10"]

Related posts