കാലാവധിയാകുന്നു ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യ നൽകുമോ? വ്യക്തതവരുത്താതെ കോൺഗ്രസ്

ബെംഗളൂരു : കർണാടകത്തിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് സിദ്ധരാമയ്യയെ മാറ്റുമെന്ന അഭ്യൂഹത്തിന് വ്യക്തതവരുത്താതെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.

ഇതുസംബന്ധിച്ച തീരുമാനം ഹൈക്കമാൻഡിന്റെ കൈകളിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. തീരുമാനമെടുക്കാൻ ഹൈക്കമാൻഡിന് അധികാരമുണ്ടെന്ന് കൂട്ടിച്ചേർത്ത ഖാർഗെ, എന്നാൽ ഇക്കാര്യത്തിൽ ഹൈക്കമാൻഡിൽ എന്താണ് നടക്കുന്നതെന്ന് ആർക്കും പറയാനാവില്ലെന്നും പറഞ്ഞു.

സർക്കാരിന്റെ കാലാവധി രണ്ടരവർഷം പിന്നിടുമ്പോൾ ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രിസ്ഥാനം സിദ്ധരാമയ്യ കൈമാറണമെന്നാണ് പാർട്ടിനേതൃത്വം മുൻപ്‌ എടുത്തതീരുമാനം. ഇതുപ്രകാരം നവംബറോടെ സർക്കാരിൽ നേതൃമാറ്റമുണ്ടാകേണ്ടതാണ്.

  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം

ഇത് പക്ഷെ പാർട്ടി പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. പാർട്ടിയിലെ വിഭാഗീയത ആളിക്കത്താതിരിക്കാനാണ് പ്രഖ്യാപിക്കാത്തത്. മുഖ്യമന്ത്രിസ്ഥാനത്ത് സിദ്ധരാമയ്യ തുടരണമെന്ന് ഒരുവിഭാഗവും ഡി.കെ. ശിവകുമാറിന് പദവി കൈമാറണമെന്ന് മറുവിഭാഗവും അവകാശവാദമുന്നയിക്കുന്നുണ്ട്.

ഇരുനേതാക്കളുടെയും നേതൃത്വത്തിലുള്ള വിഭാഗീയത ശക്തമാകാൻ ഇത് കാരണവുമാകുന്നു. ഇത്‌ മുന്നിൽക്കണ്ടാണ് മല്ലികാർജുൻ ഖാർഗെ കാര്യങ്ങൾ വിട്ടുപറയാത്തതെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫുട്‌ബോർഡിൽ തൂങ്ങി അപകടകരമായ യാത്ര: ബസ് ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പറമ്പിൽ മാലിന്യമുണ്ടോ? ലക്ഷങ്ങളുടെ 'പണി' വഴിയിൽ! ബെംഗളൂരു മലയാളികൾ അറിയാൻ...
[masterslider id="10"]

Related posts