ബെംഗളൂരു : ഇതുവരെ സംസ്ഥാനത്ത് 39 എച്ച് വൺ എൻ വൺ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ നാലു മാസത്തെ കണക്കാണ് ഇത്. ജനുവരിമുതൽ 1428 പേർക്കാണ് എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്. ഓരോ ആഴ്ചയിലും നൂറോളം പനി ബാധിതരാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടുന്നത്. ബെംഗളൂരുവിലും മലനാട് കർണാടകയിലാണ് എച്ച് വൺ എൻ വൺ പനി വ്യാപകമായി പടർന്നു പിടിക്കുന്നത്. കൂടുതൽ ജാഗ്രതയുമായി ആരോഗ്യവകുപ്പ് തയ്യാറായതായി നാഷണൽ വെക്ടർ ബോർഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാം ജോയിൻറ് ഡയറക്ടർ ശിവറാം സജ്ജൻ ഷെട്ടി അറിയിച്ചു.…
Read MoreDay: 27 April 2019
കല്ലട ട്രാവൽസ് വിവാദം ഈ മേഖലയെ ശുദ്ധീകരിക്കുമോ?സ്വകാര്യ ബസ് ഓപ്പറേറ്റർമാർക്ക് പുതിയ മാനദണ്ഡങ്ങളുമായി സർക്കാർ;ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജോലിക്കെടുക്കരുത്.
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസ് ഓപ്പറേറ്റമാർക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങളുമായി സർക്കാർ. ക്രിമിനൽ പശ്ചാത്തലമുള്ളവരെ ജീവനക്കാരായി നിയമിക്കരുതെന്നും മൂന്നു മാസത്തിലൊരിക്കൽ സർവ്വീസ് വിവരങ്ങള്‍ റീജണൽ ട്രാൻസ്പോർട്ട് ഓഫീസർക്ക് നൽകണമെന്നതുമടക്കം കർശന നിർദ്ദേശങ്ങളാണ് ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാൽ ഇറക്കിയ സർക്കുലറിൽ ഉള്ളത്. കെഎസ്ആർടിസി – സ്വകാര്യബസ് സ്റ്റാൻറുകളുടെ 500 മീറ്റർ പരിധിക്കുള്ളിൽ ബുക്കിംഗ് കേന്ദ്രങ്ങളോ സ്വകാര്യ വാഹന പാർക്കിങ്ങോ പാടില്ലെന്ന് സർക്കാരിന്‍റെ പുതിയ ഉത്തരവിൽ പറയുന്നു. ഓരോ 50 കിലോമീറ്റർ കഴിയുമ്പോഴും പ്രാഥമിക സൗകര്യങ്ങള്‍ക്ക് വാഹനം നിർത്തണമെന്നും സർക്കാർ നിർദ്ദേശിക്കുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവരെ…
Read Moreയാത്രയ്ക്ക് ഇടയില്‍ യുവതിയെ ശല്യം ചെയ്ത ഒല ഡ്രൈവര്‍ അറസ്റ്റില്‍
ബെംഗളൂരു: യാത്രയ്ക്ക് ഇടയില്‍ യുവതിയെ ശല്യം ചെയ്ത ഒല ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍. ബംഗാള്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരിക്കാണ് ടാക്‌സി ഡ്രൈവറില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. ബംഗലൂരുവില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് യുവതി.യുവതിയുടെ പരാതിയില്‍ മുഹമ്മദ് അസറുദ്ദീന്‍ എന്ന ടാക്‌സി ഡ്രൈവറെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. യുവതി രാവിലെ ഇജിപൂരിലെ തന്റെ വീട്ടില്‍ നിന്നും നഗ്വാരയിലേക്ക് പോകുവാനാണ് ടാക്‌സി വിളിച്ചത്. യുവതിയുടെ പിതാവ് ആയിരുന്ന ടാക്‌സി ബുക്ക് ചെയ്തത്. രാവിലെ 8.30 ന് ടാക്‌സി എത്തിയിരുന്നു. നേരത്തെ തന്നെ…
Read Moreബെംഗളൂരു സ്വദേശിനിയായ നവവധു ഹണിമൂണിനു പോയത് കാമുകനൊപ്പം!!
ബെംഗളൂരു: ബെംഗളൂരു സ്വദേശിനിയായ നവവധു ഹണിമൂണിനു പോയത് കാമുകനൊപ്പം!! രണ്ടു മാസം മുമ്പാണ് യുവതി സൈനികനെ വിവാഹം കഴിക്കുന്നത്. അസമിലായിരുന്നു വരന് ജോലി. ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് തിരികെ പോയതോടെ യുവതി കാമുകനൊപ്പം പോകുകയായിരുന്നു. കാമുകനും സൈനികനാണ്, ഇയാള്‍ക്ക് ബംഗലുരുവില്‍ തന്നെയാണ് ജോലി. മൂന്നാറില്‍ നിന്നും യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതിയും കാമുകനും മൂന്നാറിലുണ്ട് എന്ന വിവരത്തെ തുടര്‍ന്ന് ഭര്‍ത്താവ് അസമിലും ബെംഗളൂരുവിലും പൊലീസില്‍ പരാതി നല്‍കി. മൂന്നാറിലെ ലോഡ്ജില്‍ പൊലീസ് എത്തിയപ്പോഴേക്കും ഇവര്‍ മുറി ഒഴിഞ്ഞിരുന്നു. യുവതിയും കാമുകനും അപ്പോഴേക്കും ബംഗലുരുവിലേക്കുള്ള ബസില്‍ കയറി മടക്കയാത്ര ആരംഭിച്ചിരുന്നു.…
Read Moreസിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് വ്യാജ സന്ദേശം നൽകിയ സ്വാമി സുന്ദരമൂർത്തിയെ പൊക്കി ബെംഗളൂരു പോലീസ്.
ബെംഗളൂരു :ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ തീവ്രവാദ അക്രമണം ഉണ്ടാവും എന്ന വ്യാജ സന്ദേശം സിറ്റി പോലീസ് കമ്മീഷണറെ അറിയിച്ച സ്വാമി സുന്ദരമൂർത്തിയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തതിന് ശേഷം വ്യാജമാണെന്ന് ഉറപ്പിച്ച് അയാൾക്കെതിരെ വ്യാജ സന്ദേശം നൽകിയതിന് ഉളള നടപടികൾ എടുക്കുന്നുണ്ട്. ആവലഹള്ളി സ്വദേശിയാണ് വിരമിച്ച സൈനികനാണ് ഇയാൾ.
Read Moreദീർഘദൂര സ്വകാര്യബസ് ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാൻ കർണാടകവും!!
ബെംഗളൂരു: ദീർഘദൂര സ്വകാര്യബസ് ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാൻ കർണാടകവും!! കഴിഞ്ഞദിവസം സുരേഷ് കല്ലട ബസിലെ മൂന്നുയാത്രക്കാരെ ജീവനക്കാർ മർദിച്ച സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബസ് ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിച്ച് കർശന നടപടിയെടുക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം. കേരള ഗതാഗത വകുപ്പ് ‘ഓപ്പറേഷൻ നൈറ്റ് റൈഡർ’ എന്നപേരിൽ ദീർഘദൂര സ്വകാര്യബസുകളിൽ പരിശോധന ആരംഭിച്ചതിനുപിന്നാലെയാണ് കർണാടകവും നടപടിക്കൊരുങ്ങുന്നത്. കേരളത്തിലേക്ക് സർവീസ് നടത്തുന്ന മിക്ക സ്വകാര്യബസുകളുടെയും രജിസ്‌ട്രേഷൻ കർണാടകത്തിലാണ്. അതിനാൽ കർണാടകം മൗനം പാലിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാൽ, പരാതി ലഭിച്ചാൽ ബസ് ജീവനക്കാർക്കെതിരേ കർശനനടപടിയെടുക്കുമെന്ന് കർണാടക ഗതാഗത…
Read Moreകൊച്ചുവേളിയിൽ നിന്നും കൃഷ്ണരാജപുരത്തേക്ക് ഞായറാഴ്ചകളിൽ സർവ്വീസ് നടത്തുന്ന പുതിയ സ്പെഷൽ ട്രെയിനിന്റെ റിസർവേഷൻ ആരംഭിച്ചു;തിരക്ക് കൂടുന്നതിനനുസരിച്ച് നിരക്ക് കൂടുന്ന”സുവിധ”യിൽ ഇപ്പോൾ ടിക്കറ്റ് ഉറപ്പാക്കാം.
ബെംഗളൂരു : ഇന്നലെ പ്രഖ്യാപിച്ച ഞായറാഴ്ചകളിലുള്ള കൊച്ചുവേളി – കെ.ആർ പുരം ട്രെയിനിന്റെ റിസർവേഷൻ ആരംഭിച്ചു. തിരക്ക് കൂടുന്നതിന് അനുസരിച്ച് നിരക്ക് കൂടുന്ന സുവിധ ട്രെയിൻ ആണ് സർവ്വീസ് നടത്തുന്നത്. കൊച്ചുവേളിയിൽ നിന്ന് വൈകുന്നേരം 5 മണിക്ക് പുറപ്പെടുന്ന ട്രെയിൽ (82644) അടുത്ത ദിവസം രാവിലെ 8.40 ന് കൃഷ്ണ രാജപുരത്ത് എത്തും.കൊല്ലം 5:52 ,കായംകുളം 06:38, കോട്ടയം 8:07, എറണാകുളം 09:20, തൃശൂർ 10:42, പാലക്കാട് 12:05, കോയമ്പത്തൂർ 01:20, ഈ റോഡ് 03:10, ബംഗാര പേട്ട് 07:32, വൈറ്റ് ഫീൽഡ് 08:29…
Read Moreബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർക്ക് ഭീഷണി സന്ദേശം ലഭിച്ചു; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഭീകരാക്രമണ ഭീഷണിയിൽ; അക്രമണ സാദ്ധ്യത ട്രെയിനിൽ !
High alerts in South Indian states.
Read Moreബെംഗളൂരു എയർപോർട്ടിൽ നിന്ന് കയറിയ യാത്രക്കാരൻ ജനലാണെന്നുകരുതി തുറന്നത് എമർജൻസി വാതിൽ!!
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽനിന്ന് ലഖ്നൗവിലേക്കുപോവുന്ന ഗോ എയർ വിമാനത്തിലാണ് സംഭവം. ആദ്യമായി വിമാനത്തിൽ കയറിയ യാത്രക്കാരൻ ജനലാണെന്നുകരുതി തുറന്നത് എമർജൻസി വാതിൽ. 171 യാത്രക്കാരുമായി റൺവേയിലൂടെ നീങ്ങിത്തുടങ്ങിയ വിമാനം പെട്ടെന്ന് നിർത്തിയതിനാൽ അപകടം ഒഴിവായി. എമർജൻസി വാതിൽ തുറന്ന ഉത്തർപ്രദേശ് സ്വദേശി സുനിൽകുമാറിനെ വിമാനത്താവളം പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് കേസെടുത്തശേഷം താക്കീതുനൽകി വിട്ടയച്ചു. ബെംഗളൂരുവിൽ മരപ്പണിചെയ്യുന്ന സുനിൽ നാട്ടിലേക്ക് പോകാനാണ് വിമാനത്തിൽ കയറിയത്. എമർജൻസി വാതിലിന് അടുത്തുള്ള സീറ്റിലാണ് ഇരുന്നത്. രാവിലെ 8.12-ന് വിമാനം റൺവേയിലൂടെ നീങ്ങിത്തുടങ്ങിയപ്പോൾ ബലംപ്രയോഗിച്ച് എമർജൻസി വാതിൽ തുറക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന്…
Read Moreമഡിവാളയിൽ പുലർച്ചെ ബസിറങ്ങിയ മലയാളി യുവാവിന്റെ മൊബൈൽ തട്ടിയെടുത്തു
ബെംഗളൂരു: മഡിവാളയിൽ പുലർച്ചെ ബസിറങ്ങിയ മലയാളി യുവാവിന്റെ മൊബൈൽ, ബൈക്കിലെത്തിയ മോഷ്ടാക്കൾ തട്ടിയെടുത്തു. കണ്ണൂർ സ്വദേശി വൈശാഖിന്റെ ഫോണാണ് നഷ്ടപ്പെട്ടത്. കോയമ്പത്തൂരിൽ നിന്നുള്ള സ്വകാര്യബസിലെത്തിയ വൈശാഖ് മഡിവാളയിലിറങ്ങി മൊബൈലിൽ ഒലെ കാബ് ബുക്ക് ചെയ്യുന്നതിനിടെയാണ് സംഭവം. പുണെയിലെ ഒരു കമ്പനിയിൽ സർവീസ് എൻജിനീയറായ വൈശാഖ് കമ്പനി ആവശ്യത്തിനായാണ് വെള്ളിയാഴ്ച രാവിലെ ബെംഗളൂരുവിലെത്തിയത്. പുലർച്ചെ 5.15-ഓടെ മഡിവാളയിൽ ബസിറങ്ങിയ വൈശാഖ് മൊബൈലിൽ ഒലെ കാബ് ബുക്ക് ചെയ്തു. ഈ സമയം അതിവേഗത്തിൽ കറുത്ത പൾസർ ബൈക്കിലെത്തിയ രണ്ടംഗസംഘം മൊബൈൽ തട്ടിയെടുത്ത് വേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു. തുടർന്ന് മഡിവാള പോലീസ് സ്റ്റേഷനിലെത്തിയ…
Read More