ബെംഗളൂരു സ്വദേശിനിയായ നവവധു ഹണിമൂണിനു പോയത് കാമുകനൊപ്പം!!

ബെംഗളൂരു: ബെംഗളൂരു സ്വദേശിനിയായ നവവധു ഹണിമൂണിനു പോയത് കാമുകനൊപ്പം!! രണ്ടു മാസം മുമ്പാണ് യുവതി സൈനികനെ വിവാഹം കഴിക്കുന്നത്. അസമിലായിരുന്നു വരന് ജോലി. ഭര്‍ത്താവ് ജോലി സ്ഥലത്തേക്ക് തിരികെ പോയതോടെ യുവതി കാമുകനൊപ്പം പോകുകയായിരുന്നു. കാമുകനും സൈനികനാണ്, ഇയാള്‍ക്ക് ബംഗലുരുവില്‍ തന്നെയാണ് ജോലി. മൂന്നാറില്‍ നിന്നും യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

യുവതിയും കാമുകനും മൂന്നാറിലുണ്ട് എന്ന വിവരത്തെ തുടര്‍ന്ന് ഭര്‍ത്താവ് അസമിലും ബെംഗളൂരുവിലും പൊലീസില്‍ പരാതി നല്‍കി. മൂന്നാറിലെ ലോഡ്ജില്‍ പൊലീസ് എത്തിയപ്പോഴേക്കും ഇവര്‍ മുറി ഒഴിഞ്ഞിരുന്നു. യുവതിയും കാമുകനും അപ്പോഴേക്കും ബംഗലുരുവിലേക്കുള്ള ബസില്‍ കയറി മടക്കയാത്ര ആരംഭിച്ചിരുന്നു.

  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ

തുടര്‍ന്ന് മൂന്നാറില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസിനെ പിന്തുടര്‍ന്ന് പെരിയവരൈയില്‍ ബസ് തടഞ്ഞ് ആണ് യുവതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ദേവികുളം കോടതിയില്‍ ഹാജരാക്കിയ ശേഷം ബെംഗളൂരു പൊലീസിന് കൈമാറുമെന്നു പൊലീസ് അറിയിച്ചു.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
[masterslider id="10"]

Related posts