ദീർഘദൂര സ്വകാര്യബസ് ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാൻ കർണാടകവും!!

ബെംഗളൂരു: ദീർഘദൂര സ്വകാര്യബസ് ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കാൻ കർണാടകവും!! കഴിഞ്ഞദിവസം സുരേഷ് കല്ലട ബസിലെ മൂന്നുയാത്രക്കാരെ ജീവനക്കാർ മർദിച്ച സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബസ് ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിച്ച് കർശന നടപടിയെടുക്കാനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.

കേരള ഗതാഗത വകുപ്പ് ‘ഓപ്പറേഷൻ നൈറ്റ് റൈഡർ’ എന്നപേരിൽ ദീർഘദൂര സ്വകാര്യബസുകളിൽ പരിശോധന ആരംഭിച്ചതിനുപിന്നാലെയാണ് കർണാടകവും നടപടിക്കൊരുങ്ങുന്നത്. കേരളത്തിലേക്ക് സർവീസ് നടത്തുന്ന മിക്ക സ്വകാര്യബസുകളുടെയും രജിസ്‌ട്രേഷൻ കർണാടകത്തിലാണ്. അതിനാൽ കർണാടകം മൗനം പാലിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു.

  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്

എന്നാൽ, പരാതി ലഭിച്ചാൽ ബസ് ജീവനക്കാർക്കെതിരേ കർശനനടപടിയെടുക്കുമെന്ന് കർണാടക ഗതാഗത കമ്മിഷണർ വി.പി. ഇക്കേരി അറിയിച്ചു. യാത്രക്കാരോടുള്ള ജീവനക്കാരുടെ പെരുമാറ്റം നിരീക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts