“ഇങ്ങനെ മണ്ടത്തരം പറയരുത്”മോഹന്‍ ലാലിനെയും ടോവിനോയെയും ട്രോളിയ സെബാസ്റ്റ്യന്‍ പോളിന് കണക്കിന് കൊടുത്ത് യുവനടന്‍.

തൃശൂര്‍: സെബാസ്റ്റ്യന്‍ പോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ടൊവിനോ തോമസ്. ചില താരങ്ങൾ കന്നിവോട്ട് ചെയ്തതായി വാർത്ത കണ്ടു. മോഹൻലാലും ടൊവിനോ തോമസും അക്കൂട്ടത്തിൽ പെടുന്നു. ഇരുവർക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂർത്തിയായതെന്ന  സെബാസ്റ്റ്യന്‍ പോളിന്റെ ഫേസ്ബുക്ക് കുറിപ്പിനാണ് ടൊവിനോ ചുട്ട മറുപടി നല്‍കിയത്. ഇങ്ങനെ മണ്ടത്തരം പറഞ്ഞു തെറ്റിദ്ധാരണ പരത്തരുത് . ഇത്തവണ ഞാൻ ചെയ്തത് എന്റെ കന്നി വോട്ട് അല്ലെന്ന് ടൊവിനോ വ്യക്തമാക്കി. വോട്ട് ചെയ്തതിനെക്കുറിച്ച് താന്‍ ഇട്ട കുറിപ്പ് വിശദമാക്കുന്നത് എന്റെ പോളിംഗ് സ്റ്റേഷനിൽ ഇന്ന് ആദ്യം വോട്ട് ചെയ്തത് ഞാൻ…

Read More

യാത്രക്കാരെ അതിക്രൂരമായി അക്രമിച്ച സംഭവത്തിൽ എഐകെഎംസിസി ബെംഗളൂരു കമ്മറ്റി പ്രതിഷേധിച്ചു.

ബെംഗളൂരു:യാത്രക്കാരുടെ സുരക്ഷയ്ക്കും ജീവനും സംരക്ഷണം നൽകേണ്ടവർ ബസ്സ് യാത്രകാരായ യുവാക്കളെ അതിക്രൂരമായ് മർദ്ദിച്ച് വലിച്ചിഴച്ച് പുറത്തേക്കിട്ട സംഭവത്തിൽ ബെഗളൂരു കെഎംസിസി പ്രതിഷേധം രേഖപ്പെടുത്തി. ബെംഗളൂരു യാത്രക്കാർ നിരന്തരം കർണ്ണാടക സംസ്ഥാന ഹൈവേകളിൽ സാമൂഹിക ദ്രോഹികളുടെ അക്രമത്തിനും കൊളളക്കും ഇരയാകുന്നതിനിടയിൽ ബസ്സ് ജീവനക്കാർതന്നെ ഗുണ്ടാ തൊഴിൽ ഏറ്റെടുക്കുന്നത് പൊതുജനം ഭീതിയോടെയാണ് നോക്കികാണുന്നതെന്ന് കെഎംസിസി നേതാക്കൾ അഭിപ്രായപ്പെട്ടു . ഇത്തരം അനുഭവങ്ങൾ നേരിടുന്ന പലരും ബസ്സ് ലോബിയുടെയും ജീവനക്കാരുയുടെയും ഭീഷണിക്ക് മുന്നിൽ മൗനിയാകാറാണ് പതിവ്. കല്ലടയിൽ നടന്ന ക്രൂരത തെളിവ് സഹിതം ഡോ:ജേക്കബ് ഫിലിപ് പുറംലോകത്തെ അറിയിച്ചത്…

Read More

നാലാം ക്ലാസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച 50 കാരനായ ഹെഡ് മാസ്റ്ററെ നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു.

ബെംഗളൂരു : നാലാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ലൈംഗിക മായി ഉപദ്രവിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പോലീസിന്റെ പിടിയിലായി.ഉച്ച ഭക്ഷണ സമയത്ത് കുട്ടിയോട് അന്പതുകാരനായ പ്രിന്‍സിപ്പല്‍ മോശമായി പെരുമാറുകയായിരുന്നു. ദോദ്ദബലപൂര്‍ സ്വദേശിയായ അഞ്ജന മൂര്‍ത്തി ആണ് പിടിയിലായത്,ക്രൂരത അരങ്ങേറിയത്  ദേവനഹള്ളി താലൂക്കില്‍ ഉള്ള പ്രൈമറി സര്‍ക്കാര്‍ സ്കൂളില്‍ ആണ്,സംഭവം അറിഞ്ഞെത്തിയ നാട്ടുകാരായ സ്ത്രീകള്‍ പ്രതിയെ സ്കൂള്‍ കെട്ടിടത്തിലെ ഒരു മുറിയില്‍ അടച്ചിടുകയായിരുന്നു. അഞ്ജന മൂര്‍ത്തിക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ബാംഗ്ലൂര്‍ റുരല്‍ എസ് പി നിവാസ് സെപാറ്റ് അറിയിച്ചു. പ്രതിയുടെ ഉപദ്രവത്തില്‍ നിന്ന്…

Read More

വിജയപുരയിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീയുടെ കുട്ടിയെ നോക്കുന്ന പോലീസുകാരന്റെ ചിത്രം വൈറലാവുന്നു!!

ബെംഗളൂരു: വിജയപുരയിൽ വോട്ട് ചെയ്യാനെത്തിയ സ്ത്രീയുടെ കുട്ടിയെ നോക്കുന്ന പോലീസുകാരന്റെ ചിത്രം വൈറലാവുന്നു!! അമ്മ ക്യൂവില്‍ നില്‍ക്കുന്ന സമയത്ത് ഇയാള്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയും കുഞ്ഞിന്റെ കൂടെ കളിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പോലീസുകാരൻ കുഞ്ഞിനെ എടുത്ത നില്‍ക്കുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. പതിനേഴാം ലോക്‌സഭയിലേയ്ക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഉള്‍പ്പെടെ 117 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.

Read More

യാത്രക്കാരെ കല്ലട ബസ് ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു;ഒരാള്‍ ഉടന്‍ പിടിയിലാകും.

വൈറ്റിലയിൽ 3 യുവാക്കളെ ‘സുരേഷ് കല്ലട ട്രാവല്‍സ് ’ ബസ് ജീവനക്കാർ ക്രൂരമായി മർദിച്ച കേസിൽ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലം സ്വദേശി ഗിരിലാൽ, വിഷ്ണു എന്നിവരാണ് അറസ്റ്റിലായത്. ഒരു അറസ്റ്റ് കൂടി ഉടനുണ്ടാകുമെന്നു പൊലീസ് അറിയിച്ചു. ബെംഗളൂരുവിലേക്കുള്ള ‘സുരേഷ് കല്ലട’ ബസിലെ യാത്രക്കാരായ 3 യുവാക്കളെ ഞായറാഴ്ച പുലർച്ചെ ക്രൂരമായി ആക്രമിച്ച കേസിൽ 4 ബസ് ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതി ചിറയിൻകീഴ് മടവൂർ ജയേഷ് ഭവനത്തിൽ ജയേഷ് (25), രണ്ടാം പ്രതി കൊടകര ആനന്ദപുരം ആലത്തൂർ…

Read More

കേരളത്തില്‍ കനത്ത പോളിംഗ്;നിരവധി സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രം പണി മുടക്കി;ചിഹ്നം മാറി വോട്ട് വീഴുന്നു എന്ന പരാതി ഉന്നയിച്ച ആള്‍ക്ക് ആരോപണം തെളിയിക്കനായില്ല;കേസെടുത്തു.

തിരുവനന്തപുരം : തിരുവനന്തപുരത്ത് കോവളത്തും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലും വോട്ടിംഗ് യന്ത്രത്തിൽ ഗുരുതര പിഴവെന്ന് പരാതി. കോവളം നിയോജകമണ്ഡലത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ ചെയ്യുന്ന വോട്ടുകള്‍ താമരയ്ക്ക് പോകുന്നതായാണ് പരാതി ഉയര്‍ന്നത്. കോവളം ചൊവ്വരയിലെ 151-ാം നമ്പര്‍ ബൂത്തില്‍ 76 പേര്‍ വോട്ടു ചെയ്ത ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. ഹരിദാസ് എന്ന വോട്ടറാണ് വോട്ട ശേഷം പരാതി ഉന്നയിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വച്ച പോളിംഗ്  വെറെ വോട്ടിംഗ് യന്ത്രമെത്തിച്ച ശേഷമാണ് പുനരാരംഭിക്കാൻ കഴിഞ്ഞത്. വോട്ടിംഗ് സംബന്ധിച്ച പരാതി ഉയർന്നാൽ ടെസ്റ്റ് വോട്ട് ചെയ്ത് പരാതി പരിശോധിക്കാൻ സംവിധാനമുണ്ട്. എന്നാൽ തെറ്റെന്ന്…

Read More

ബാഗ് മോഷ്ടിച്ചവരെ പിന്തുടരുന്നതിനിടെ ബൈക്ക് കാറിലിടിച്ച് മലയാളിയുവാവ് മരിച്ചു

ബെംഗളൂരു: ബാഗ് മോഷ്ടിച്ചവരെ പിന്തുടരുന്നതിനിടെ ബൈക്ക് കാറിലിടിച്ച് മലയാളിയുവാവ് മരിച്ചു. തിങ്കളാഴ്ച പുലർച്ചെ 4.20-ന് മൈസൂരു ജെ.കെ. ഗ്രൗണ്ടിന് സമീപത്താണ് സംഭവം.  വയനാട് കൈനാട്ടിക്ക് സമീപം പുളിയാർമല മെനക്കൊല്ലി വീട്ടിൽ കുട്ടൻ-ദേവി ദമ്പതിമാരുടെ മകൻ അരവിന്ദാക്ഷനാണ് (20) മരിച്ചത്. അപകടത്തിൽ കൂടെയുണ്ടായിരുന്ന വിപിൻ വാസുവിന് (19) സാരമായ പരിക്കേറ്റു. അരവിന്ദാക്ഷന്റെ കൈയിലുണ്ടായിരുന്ന ബാഗ് ബൈക്കിലെത്തിയ മോഷ്ടാക്കൾ തട്ടിപ്പറിച്ചതിനെത്തുടർന്ന് ഈ ബൈക്കിനെ പിന്തുടരുമ്പോൾ കാറുവന്ന് ഇടിക്കുകയായിരുന്നു. കെ.ആർ. ആശുപത്രിയിൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയതിനുശേഷം നാട്ടിലേക്ക് കൊണ്ടുപോയി. എൻ.ആർ. ട്രാഫിക് പോലീസ് ഇൻസ്പെക്ടർ യോഗേഷിന്റെ നേതൃത്വത്തിൽ അന്വേഷണം…

Read More

ബസ് ജീവനക്കാർ യാത്രക്കാരെ ക്രൂരമായി തല്ലിച്ചതച്ച വിവാദ സംഭവത്തിൽ “കല്ലട ടൂര്‍സ് ആന്‍ഡ്‌ ട്രാവെല്‍സി”ന് പറയാനുള്ളത്.

ബസ് ജീവനക്കാര്‍ യാത്രക്കാരേ ക്രൂരമായി തല്ലിച്ചതച്ച സംഭവത്തില്‍ ഇന്നലെ വൈകുന്നേരത്തോടെ സുരേഷ് കല്ലട ടൂര്‍സ് ആന്‍ഡ്‌ ട്രാവെല്‍സ് വിശദീകരണവുമായി എത്തി,അവരുടെ ഫേസ്ബുക്ക്‌ പേജില്‍ നല്‍കിയ സന്ദേശം താഴെ ചേര്‍ക്കുന്നു. (താഴെ കൊടുത്തിരിക്കുന്നത്‌ കല്ലട ടൂര്‍സ് ആന്‍ഡ്‌ ട്രാവെല്‍സിന്റെ അഭിപ്രായമാണ് ബെംഗളൂരുവാര്‍ത്തയുടെത് അല്ല) “പ്രിയപ്പെട്ട യാത്രക്കാരെ കല്ലടയുടെ ഏറ്റവും പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് കഴിഞ്ഞ കുറെ മണിക്കൂറുകളായി ഞങ്ങൾ കടന്നു പോകുന്നത്..കഴിഞ്ഞദിവസം ഹരിപ്പാടിൽ നിന്നും കയറിയ രണ്ടു വിദ്യാർത്ഥികളെ ഞങ്ങളുടെ ജീവനക്കാർ മർദിച്ച സംഭവത്തിൽ സ്ഥാപനത്തെയാകെ കുറ്റപ്പെടുത്തുന്ന സമീപനമാണ് സമൂഹത്തിൽ പലരുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്..സംഭവത്തിന്റെ യാഥാർഥ്യം എന്താണെന്നു…

Read More

കെ.കെ.ടി.എഫ് മഡിവാളയിലെ കല്ലട ഓഫീസ് ഉപരോധിച്ചു.

ബെംഗളൂരു : യാത്രക്കാരന് മർദ്ദനമേറ്റ വിഷയത്തിൽ കർണാടക കേരള ട്രാവലേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ മഡിവാളയിലെ സുരേഷ് കല്ലട ഓഫീസ് ഉപരോധിച്ചു. ഇത് സൂചനാ സമരമാണെന്നും യാത്രക്കാരോടുള്ള സമീപനം മാറ്റിയില്ലെങ്കിൽ സുരേഷ് കല്ലടയുടെ എല്ലാ ഓഫീസുകളുടെയും പ്രവർത്തനം സ്തംഭിപ്പിക്കുമെന്ന് കെകെ ടി എഫ് ജനറൽ കൺവീനർ ആർ മുരളീധർ അറിയിച്ചു. ചെയർമാൻ ആർ.വി.ആചാരി, കോ ഓർഡിനേറ്റർ മെറ്റി ഗ്രേസ് എന്നിവർ നേതൃത്വം നൽകി. കുറഞ്ഞ സമയത്ത് തീരുമാനിച്ച പരിപാടിയെങ്കിലും ജനപങ്കാളിത്തം സുരേഷ് കല്ലടയുടെ സർവീസുകളോടുള്ള ബെംഗളുരു ജനതയുടെ സമീപനം എന്താണ് എന്നത് വെളിവാക്കി.

Read More

കാത്തിരുന്നത് വൻദുരന്തം!!; ബെംഗളൂരുവിലെ ജെ.ഡി.എസ്. പ്രവർത്തകർ വിനോദയാത്രയ്ക്കായി ശ്രീലങ്കയിലെത്തിയത് ദുരന്തത്തിൽ കലാശിച്ചു.

ബെംഗളൂരു: ബെംഗളൂരു നോർത്ത്, ചിക്കബെല്ലാപുര ലോകസ്ഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന ബെംഗളൂരുവിലെ ജെ.ഡി.എസ്. പ്രവർത്തകർ വിനോദയാത്രയ്ക്കായി ശ്രീലങ്കയിലെത്തിയത് ദുരന്തത്തിൽ കലാശിച്ചു. കൊളംബോയിലെ ഷാൻഗ്രി – ലാ ഹോട്ടലിൽ ജെ.ഡി.എസ്. പ്രവർത്തകർ പ്രഭാത ഭക്ഷണത്തിനിരുന്ന മേശയുടെ തൊട്ടടുത്തായിരുന്നു സ്ഫോടനമുണ്ടായത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു സ്ഫോടനം. പ്രചാരണത്തിരക്കിൽ ക്ഷീണിച്ചതിനെ തുടർന്ന് വിശ്രമത്തിനായിട്ടായിരുന്നു കൊളംബോയിലേക്കുപോയത്. 24-ന് ബെംഗളൂരുവിലേക്ക് മടങ്ങിവരാനായിരുന്നു പദ്ധതി. എന്നാൽ, അവിടെയെത്തി അധികം താമസിയാതെ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുകയായിരുന്നു. ദുരന്തത്തിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി. പരമേശ്വര തുടങ്ങിയ നേതാക്കൾ അനുശോചിച്ചു. ഹനുമന്തരായപ്പയും…

Read More
Click Here to Follow Us