യാത്രക്കാരെ അതിക്രൂരമായി അക്രമിച്ച സംഭവത്തിൽ എഐകെഎംസിസി ബെംഗളൂരു കമ്മറ്റി പ്രതിഷേധിച്ചു.

ബെംഗളൂരു:യാത്രക്കാരുടെ സുരക്ഷയ്ക്കും ജീവനും സംരക്ഷണം നൽകേണ്ടവർ ബസ്സ് യാത്രകാരായ യുവാക്കളെ അതിക്രൂരമായ് മർദ്ദിച്ച് വലിച്ചിഴച്ച് പുറത്തേക്കിട്ട സംഭവത്തിൽ ബെഗളൂരു കെഎംസിസി പ്രതിഷേധം രേഖപ്പെടുത്തി.

ബെംഗളൂരു യാത്രക്കാർ നിരന്തരം കർണ്ണാടക സംസ്ഥാന ഹൈവേകളിൽ സാമൂഹിക ദ്രോഹികളുടെ അക്രമത്തിനും കൊളളക്കും ഇരയാകുന്നതിനിടയിൽ ബസ്സ് ജീവനക്കാർതന്നെ ഗുണ്ടാ തൊഴിൽ ഏറ്റെടുക്കുന്നത് പൊതുജനം ഭീതിയോടെയാണ് നോക്കികാണുന്നതെന്ന് കെഎംസിസി നേതാക്കൾ അഭിപ്രായപ്പെട്ടു .

  സൗത്ത് പരേഡിൽ നിന്ന് എം.ജി റോഡിലേക്ക്; ബെംഗളൂരുവിന്റെ ഹൃദയമിടിപ്പിന്റെ വഴിമാറിയ ചരിത്രം

ഇത്തരം അനുഭവങ്ങൾ നേരിടുന്ന പലരും ബസ്സ് ലോബിയുടെയും ജീവനക്കാരുയുടെയും ഭീഷണിക്ക് മുന്നിൽ മൗനിയാകാറാണ് പതിവ്.

കല്ലടയിൽ നടന്ന ക്രൂരത തെളിവ് സഹിതം ഡോ:ജേക്കബ് ഫിലിപ് പുറംലോകത്തെ അറിയിച്ചത് കൊണ്ട് മാത്രമാണ് അധികാരികളുടെ ശ്രദ്ധയിൽപെട്ടതും ശക്തമായ നടപടിയെടുത്തതും.

മർദ്ദന ദൃശ്യം ഒഴിവാക്കിയില്ലെങ്കില്‍ നിയമ നടപടിയെടുക്കുമെന്നു പറഞ്ഞ കല്ലടയുടെ ഭീഷണിക്ക് മുന്നിൽ പതറാത്ത ഡോ:ജേകബ് ഫിലിപ്നും, ബസ്സ് പെർമിറ്റ് റദ്ദ് ചെയ്ത് കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുത്ത അധികാരികൾക്കും കെഎംസിസിയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നതൊടൊപ്പം അക്രമത്തെ അതിശക്തമായ് അപലപിക്കുന്നു.

  റേണുകാസ്വാമി വധക്കേസ്: കന്നഡ നടൻ ദർശന്റെ ജയിൽവാസം ഒരു വർഷം പൂർത്തിയാകുന്നു;നാൾ വഴികൾ ഇങ്ങനെ

എഐകെഎംസിസി

ബെംഗളൂരു സെൻട്രൽ കമ്മറ്റി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts