ഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന് കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരി ക്രൂര മര്‍ദനത്തിന് ഇരയായ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. ഡല്‍ഹിയുടെ പ്രാദേശിക മത്സരം മറ്റു സെലക്ടര്‍മാര്‍ക്കൊപ്പമിരുന്ന് കാണുമ്പോഴായിരുന്നു ഭണ്ഡാരിക്ക് നേരെ ആക്രമണമുണ്ടായത്. തലസ്ഥാന നഗരിയുടെ ഹൃദയഭാഗത്ത് തന്നെ ഇങ്ങനെയൊരു സംഭവം നടന്നതില്‍ വെറുപ്പ് തോന്നുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ പ്രതികരിച്ചു. ടീമിലെടുക്കാത്തതിന്റെ പേരില്‍ ആക്രമം നടത്തിയ താരത്തിന് ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത വിലക്ക് നല്‍കണമെന്നും ഗംഭീര്‍ ട്വിറ്ററില്‍ കുറിച്ചു. കുറ്റവാളിക്ക് കഠിനമായ ശിക്ഷ…
Read MoreDay: 12 February 2019
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്തിന്റെ ജന്മദിനാഘോഷത്തിനിടക്ക് എംബിഎ വിദ്യാര്‍ഥിനിയെ മറ്റൊരു സുഹൃത്ത് ക്രൂരമായി ബലാല്‍സംഗം ചെയ്തു;സുഹൃത്ത് ഭക്ഷണം വാങ്ങാന്‍ പുറത്തുപോയ സമയത്ത് റൂമില്‍ ഉണ്ടായിരുന്ന മറ്റൊരു സുഹൃത്താണ് ക്രൂരകൃത്യം ചെയ്തത്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു: ഫേസ്ബുക്ക് വഴി പരിചയപെട്ട സുഹൃത്തിന്റെ ജന്മദിനാഘോഷ വേളയില്‍ 24 കാരിയായ എം ബി എ വിദ്യാര്‍ത്ഥിയെ സുഹൃത്ത് ക്രൂരമായി ബലാല്‍സംഗം ചെയ്തു.കഴിഞ്ഞ ശനിയാഴ്ച രാത്രി എച് എ എല്‍ ഏരിയയില്‍ ആണ് സംഭവം നടന്നത്. വിഷയവുമായി ബന്ധപ്പെട്ട് ദോഡഡനക്കുന്തിയില് താമസിക്കുന്ന ആന്ധ്ര പ്രദേശ് കര്‍നൂല്‍ സ്വദേശി ആദിത്യ .കെ .ക്ക് എതിരെ പോലീസ് കേസ് എടുത്തു അറെസ്റ്റ് ചെയ്തു. എം ബി യെ വിദ്യാര്‍ഥിനിയുടെ സുഹൃത്ത് ആണ് ആരിഫ് ,ഇവര്‍ രണ്ടു പേരും ഫേസ്ബുക്ക് വഴി പരിചയപ്പെട്ടത് ആയിരുന്നു.തന്റെ ജന്മദിനം ആഘോഷിക്കാന്‍ യുവതിയെ…
Read Moreകര്‍ണാടക സ്റ്റേറ്റ് ആര്‍ടിസി ബസില്‍ കഞ്ചാവുമായി മലയാളി യുവാവ് പിടിയിൽ
കര്‍ണാടക സ്റ്റേറ്റ് ആര്‍ടിസി ബസില്‍ നിന്നും കഞ്ചാവുമായി മലയാളി യുവാവ് പിടിയിൽ. മൈസൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ഇരിട്ടി സ്വദേശി പെരുവംപറമ്പിൽ കിഷോര്‍ കുമാറാണ്(26) പിടിയിലായത്. ഇയാളില്‍ നിന്നും 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുത്തങ്ങ ചെക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
Read More‘നാന് പെറ്റ മകന്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
‘നാന് പെറ്റ മക’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ധനമന്ത്രി തോമസ് ഐസക് പുറത്തു വിട്ടു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പോസ്റ്റര്‍ പ്രകാശനം ചെയ്തിരിക്കുന്നത്. മിനോൺ ആണ് കേന്ദ്ര കഥാപാത്രമായെത്തുന്നത്. മഹാരാജാസ് കോളേജില്‍ കുത്തേറ്റു മരിച്ച എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ ജീവിതം ആസ്പദമാക്കി തയാറാക്കുന്ന ചിത്രമാണ് ‘നാന് പെറ്റ മകന്’. അഭിമന്യുവിന്റെ മൃതദേഹത്തിന് അടുത്ത് നിന്നുള്ള അമ്മ പൂവതിയുടെ നിലവിളിയുടെ ധ്വനിയാണ് ചിത്രത്തിന് ‘നാന് പെറ്റ മകന്’ എന്ന് പേരിടാന്‍ കാരണം. പാട്ടും കവിതയുമായി മഹാരാജാസിൽ നിറഞ്ഞുനിന്ന് ഒടുവിൽ കൊലക്കത്തിക്ക് ഇരയായ അഭിമന്യുവിന്റെ ജീവിതം…
Read Moreഇനി സിറ്റിയുടെയും കന്റോൺമെന്റ് സ്റ്റേഷന്റെയും ഇടയില്‍ കാത്തു കെട്ടി കിടക്കേണ്ടി വരില്ല;ഓട്ടോമാറ്റിക് സിഗ്നലിംഗ് സിസ്റ്റം നിലവില്‍ വന്നു.
ബെംഗളൂരു: ഇനി കെ എസ് ആര് ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന്റെയും കന്റോൺമെന്റ് സ്റ്റേഷന്റെയും ഇടയില്‍ തീവണ്ടികള്‍ കൂടുതല്‍ നേരം പിടിച്ചിടുന്നത് കുറയും.ബെംഗളൂരു കന്റോൺമെന്റ്- ബയ്യപ്പനഹള്ളി പാതയിലെ ഓട്ടമാറ്റിക് സിഗ്നലിംഗ് സിസ്റ്റം പ്രവര്‍ത്തന ക്ഷമമായതിനാലാണ് ഇത്. ഞായറാഴ്ച രാത്രി ബെംഗളൂരു-ഡൽഹി കർണാടക എക്സ്പ്രസാണു സിഗ്നലിങ് പൂർത്തിയായ പാതയിലൂടെ ആദ്യമായി കടത്തിവിട്ടത്. കന്റോൺമെന്റ് മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള 19 കിലോമീറ്റർ ദൂരം ഓട്ടമാറ്റിക് സിഗ്നലിങ് സംവിധാനത്തിലേക്ക് മാറ്റാൻ 2013ലെ ബജറ്റിൽ 19.75 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതിൽ കന്റോൺമെന്റ് മുതൽ ബയ്യപ്പനഹള്ളി വരെയുള്ള 6 കിലോമീറ്റർ ദൂരത്തെ നവീകരണമാണു പൂർത്തിയായത്. ബയ്യപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള…
Read Moreഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; ഒരു മലയാളി ഉൾപ്പടെ ഒമ്പത് മരണം. രണ്ട് മലയാളികളെ കാണാനില്ല.
ഡൽഹി: ഡല്‍ഹിയിലെ കരോള്‍ബാഗില്‍ തീപിടിത്തം. ഒമ്പത് പേര് മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുലര്‍ച്ചെ ഹോട്ടല്‍ അര്‍പ്പിത് പാലസിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിലെ താമസക്കാരില്‍ നിരവധി മലയാളികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ച ഒമ്പത് പേരില്‍ ഒരു മലയാളിയും. കൂടാതെ രണ്ട് മലയാളികളെ കാണാതാകുകയും ചെയ്തു. ചോറ്റാനിക്കര സ്വദേശി ജയശ്രീ (53) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. 13 അംഗ സംഘത്തിലെ നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരെയാണ് കാണാതായത് . ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഹോട്ടലിലുണ്ടായിരുന്ന മലയാളി സംഘത്തിലെ 10 പേരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തീപിടിത്തത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.…
Read Moreഅംഗങ്ങൾക്ക് സഭാധ്യക്ഷനിൽ വിശ്വാസമുണ്ടാകണം, ശബ്ദരേഖയിലെ സത്യം പുറത്തുകൊണ്ടുവരണം; വികാരാധീനനായി സ്പീക്കർ!
ബെംഗളൂരു: കൂറുമാറുന്നവരെ സംരക്ഷിക്കുന്നതിന് സ്പീക്കർക്ക് 50 കോടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ശബ്ദരേഖയിലെ പരാമർശമാണ് സ്പീക്കറെ വികാരധീനനാക്കിയത്. നിയമസഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്ന് അംഗങ്ങളെ ഓർമപ്പെടുത്തിക്കൊണ്ടാണ് സ്പീക്കർ കെ.ആർ. രമേശ് കുമാർ സംസാരിച്ചത്. “എന്റെ വാടകവീടിനുമുന്നിൽ പദവി സൂചിപ്പിക്കുന്ന ബോർഡ് പോലും വെച്ചിട്ടില്ല. ഞാൻ ഇതിന് മുമ്പ് സ്പീക്കറും മന്ത്രിയുമായിട്ടുണ്ട്. അച്ഛനും അമ്മയും പഠിപ്പിച്ച മാർഗത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. എനിക്ക് ആരെങ്കിലും പണം തന്നാൽ സൂക്ഷിക്കാൻ പോലും വീട്ടിൽ സ്ഥലമില്ല. അനാവശ്യമായി വിവാദത്തിലേക്ക് സ്പീക്കർപദവി വലിച്ചിഴച്ചതിൽ വേദനയുണ്ട്. ശബ്ദരേഖയിലെ ഉള്ളടക്കത്തെക്കുറിച്ച് ചർച്ചചെയ്യുന്നത് നിയമസഭയുടെ അന്തസ്സിന് യോജിച്ചതല്ല. അംഗങ്ങൾക്ക് സഭാധ്യക്ഷനിൽ വിശ്വാസമുണ്ടാകണം. ഏതെങ്കിലും…
Read Moreവ്യാജ ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇരുപത്തഞ്ചു വർഷം ജോലിചെയ്തു; ബി.ഇ.എൽ മുൻ ജീവനക്കാരൻ പിടിയിലാകുന്നത് റിട്ടയർമെൻറ് നുശേഷം.
ബെംഗളൂരു: കേന്ദ്ര സർക്കാരിൻറെ നിയന്ത്രണത്തിലുള്ള പൊതുമേഖലാസ്ഥാപനമായ ബിഇ എൽ മുൻ ജീവനക്കാരൻ വ്യാജ സർട്ടിഫിക്കറ്റ് നൽകി ജോലി നേടിയതിന്റെ പേരിൽ പിടിക്കപ്പെട്ടു. വിരമിച്ചതിനു ശേഷം ആണ് ഇദ്ദേഹം പോലീസ് പിടിയിലാകുന്നത് ജാലഹള്ളി സ്വദേശി രാമയ്യയെ (64) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. 2015 വിരമിച്ച രാമയ്യ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചപ്പോഴാണ് ജാതി സർട്ടിഫിക്കെറ്റ് വ്യാജമാണെെന്ന് തെളിഞ്ഞത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സംവരണ ക്വോട്ടയിൽ ഇയാൾ 25 വർഷങ്ങൾക്ക് മുൻപ് ജോലിയിൽ കയറിയത്.
Read Moreകണ്ണൂർ എക്സ്പ്രസ് ബാനസവാടിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് കെകെടിഎഫിന്റെ ധർണ 16ന്.
ബെംഗളൂരു : കണ്ണൂർ എക്സ്പ്രസിന്റെ ആരംഭിക്കുന്ന സ്റ്റേഷൻ യെശ്വന്തപുരയിൽ നിന്ന് പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ബാനസവാടിയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് കർണാടക കേരള ട്രാവലേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ 16ന് പ്രതിഷേധ ധർണ നടത്തും. കെ എസ് ആർ സിറ്റി റെയിൽവേ സ്റ്റേഷനിൽ വൈകുന്നേരം 5 ന് ധർണ ആരംഭിക്കും. പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ ചേർന്ന യോഗത്തിൽ ചെയർമാനായ ആർ.വി. ആചാരി അധ്യക്ഷതവഹിച്ചു വൈസ് ചെയർമാൻ ടി.എൻ.എം നമ്പ്യാർ സംസാരിച്ചു.
Read Moreപ്രിയങ്ക ഗാന്ധിയെ ട്രോളരുതേ… സമൂഹമാധ്യമങ്ങളിലൂടെ പ്രിയങ്ക ഗാന്ധിയെ ട്രോളിയ 14 പേർക്കെതിരെ കേസ്!
ബെംഗളൂരു : എ ഐസിസി ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ട്രോളിയതിന്റെ പേരിൽ 14 പേർക്കെതിരെ കേസ്. മഹിളാകോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് പുഷ്പ അമർനാഥ് നൽകിയ പരാതിയെത്തുടർന്നാണ് സൈബർ പോലീസിന്റെ നടപടി. സമൂഹമാധ്യമങ്ങൾ വഴി പ്രിയങ്ക ഗാന്ധിക്കെതിരെ അസഭ്യവും അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. 14 പേരുടേയും ട്വിറ്റർ, ഫേസ് ബുക്ക് അക്കാണ്ടുകൾ പരിശോധിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
Read More