ലൈംഗിക ആരോപണം; നിവിൻ പോളിക്ക് അനുകൂല തെളിവുകളുമായി പ്രൊഡ്യൂസർ 

കൊച്ചി: നിവിൻ പോളിക്കെതിരായ പീഡന ആരോപണത്തില്‍ പ്രതികരിച്ച്‌ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം.

പരാതിക്കാരി പറയുന്ന തിയതിയില്‍ നിവിൻ പോളി വർഷങ്ങള്‍ക്കു ശേഷം സിനിമയുടെ സെറ്റിലായിരുന്നു എന്നാണ് വിശാഖ് പറയുന്നത്.

വർഷങ്ങള്‍ക്കു ശേഷം സിനിമയുടെ നിർമാതാവും മെരിലാൻഡ് സിനിമാസിന്റെ ഉടമയുമാണ് വിശാഖ് സുബ്രഹ്മണ്യം.

പരാതിക്കാരി ഉന്നയിക്കുന്ന തീയതിയായ ഡിസംബർ 14-നാണ് സിനിമയില്‍ ഹിറ്റായ ‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ ഞാൻ’ എന്ന ഡയലോഗുള്ള ഭാഗം ചിത്രീകരിച്ചതെന്നും വിശാഖ് പറഞ്ഞു.

സിനിമയുടെ ചിത്രീകരണത്തിനായി നിവിൻ തനിക്ക് ഡേറ്റ് നല്‍കിയത് ഡിസംബർ 1,2,3,14 എന്നീ 4 ദിവസങ്ങളിലാണ്.

  വാർഷിക കലണ്ടർ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇത്തവണ 19 ദിവസത്തെ ദസറ അവധി; വിശദാംശങ്ങൾ

നിവിൻ ഒപ്പിട്ട കരാർ തന്റെ കയിയ്യിലുണ്ടെന്നും വിശാഖ് പറയുന്നു.

മൂന്നാറിലാണ് 1,2,3 തീയതികളില്‍ സിനിമയുടെ ഷൂട്ടിംഗ്.

ഡിസംബർ 14ന് രാവിലെ 7.30 മുതല്‍ 15 പുലർച്ചെ 2.30 വരെ നിവിൻ എറണാകുളം ന്യൂക്ലിയസില്‍ ഉണ്ടായിരുന്നെന്നും വിശാഖ് വെളിപ്പെടുത്തി.

താൻ മാത്രമല്ല, 150 ജൂനിയർ ആർട്ടിസ്റ്റുകളും നിവിനെ കണ്ടിട്ടുണ്ട്.

സിനിമയില്‍ കാണുന്ന ഒറ്റയ്ക്കു വഴിവെട്ടി വന്നവനാടാ എന്ന ഡയലോഗ് ക്രൗണ്‍ പ്ലാസയിലെ റൂമില്‍ അർധ രാത്രിയാണ് ചിത്രീകരിച്ചത്.

നിവിൻ ഇവിടെ ഉണ്ടോയിരുന്നോ എന്ന് അന്നേ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാലും വ്യക്തമാണ്.

  ഓഫീസ് കാന്റീനിലെ പ്രാതൽ 'വിഷമായി'; ബെംഗളൂരുവിൽ 97 ജീവനക്കാർ ആശുപത്രിയിൽ!

നിവിന് മെരിലാൻഡിന്റെ പേരില്‍ നേരത്തെ പ്രതിഫലവും നല്‍കിയിരുന്നു.

നിവിന്റെ അസിസ്റ്റന്റ്സിനു തൊട്ടടുത്ത ദിവസം തന്നെ ബാങ്ക് ട്രാൻസ്‍ഫറും ചെയ്തതാണ്. 15ന് പുലർച്ചെ 2.30ന് ഷൂട്ടിങ് കഴിഞ്ഞ ശേഷം എല്ലാവരും ഫോട്ടോയെടുത്താണ് പിരിഞ്ഞത്.

സിനിമയുടെ സ്റ്റില്‍ ഫോട്ടോഗ്രാഫർ ലൊക്കേഷൻ ചിത്രങ്ങളും എടുത്തിട്ടുണ്ട്.

അന്വേഷണ സംഘം ഇതെല്ലാം പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും വിശാഖ് കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗൊരഗുണ്ടെപാളയയിലെ 'ശാപമോക്ഷം' മണ്ണടിയിലോ? ബെംഗളൂരുവിലെ ഏറ്റവും വലിയ കുരുക്കഴിക്കാൻ വരുന്നു തുരങ്കപാത! സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us