ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപിടിത്തം; ഒരു മലയാളി ഉൾപ്പടെ ഒമ്പത് മരണം. രണ്ട് മലയാളികളെ കാണാനില്ല.

ഡൽഹി: ഡല്‍ഹിയിലെ കരോള്‍ബാഗില്‍ തീപിടിത്തം. ഒമ്പത് പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.  ഇന്ന് പുലര്‍ച്ചെ ഹോട്ടല്‍ അര്‍പ്പിത് പാലസിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിലെ താമസക്കാരില്‍ നിരവധി മലയാളികളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മ​രി​ച്ച​ ഒമ്പത് പേരി​ല്‍ ഒ​രു മ​ല​യാ​ളി​യും. കൂടാതെ ര​ണ്ട് മ​ല​യാ​ളി​ക​ളെ കാ​ണാ​താ​കു​ക​യും ചെ​യ്തു. ചോ​റ്റാ​നി​ക്ക​ര സ്വ​ദേ​ശി ജ​യ​ശ്രീ (53) ആ​ണ് മ​രി​ച്ച​തെന്ന് തിരിച്ചറിഞ്ഞു. 13 അംഗ സംഘത്തിലെ ന​ളി​നി​യ​മ്മ, വി​ദ്യാ​സാഗ​ര്‍ എ​ന്നി​വ​രെയാണ് കാ​ണാ​താ​യത് . ഇ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ഹോ​ട്ട​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി സം​ഘ​ത്തി​ലെ 10 പേ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

26 ഓളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രാവിലെ 5.15 ഓടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്നിശമനസേന അധികൃതര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts