ഇനി സിറ്റിയുടെയും കന്റോൺമെന്റ് സ്റ്റേഷന്റെയും ഇടയില്‍ കാത്തു കെട്ടി കിടക്കേണ്ടി വരില്ല;ഓട്ടോമാറ്റിക് സിഗ്നലിംഗ് സിസ്റ്റം നിലവില്‍ വന്നു.

ബെംഗളൂരു: ഇനി കെ എസ് ആര്‍ ബെംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷന്റെയും കന്റോൺമെന്റ് സ്റ്റേഷന്റെയും ഇടയില്‍ തീവണ്ടികള്‍ കൂടുതല്‍ നേരം പിടിച്ചിടുന്നത് കുറയും.ബെംഗളൂരു കന്റോൺമെന്റ്- ബയ്യപ്പനഹള്ളി പാതയിലെ ഓട്ടമാറ്റിക് സിഗ്നലിംഗ് സിസ്റ്റം പ്രവര്‍ത്തന ക്ഷമമായതിനാലാണ്  ഇത്.

ഞായറാഴ്ച രാത്രി ബെംഗളൂരു-ഡൽഹി കർണാടക എക്സ്പ്രസാണു സിഗ്‌നലിങ് പൂർത്തിയായ പാതയിലൂടെ ആദ്യമായി കടത്തിവിട്ടത്.  കന്റോൺമെന്റ് മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള 19 കിലോമീറ്റർ ദൂരം ഓട്ടമാറ്റിക് സിഗ്‌നലിങ് സംവിധാനത്തിലേക്ക് മാറ്റാൻ 2013ലെ ബജറ്റിൽ 19.75 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതിൽ കന്റോൺമെന്റ് മുതൽ ബയ്യപ്പനഹള്ളി വരെയുള്ള 6 കിലോമീറ്റർ ദൂരത്തെ നവീകരണമാണു പൂർത്തിയായത്.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ബയ്യപ്പനഹള്ളി മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള 13 കിലോമീറ്റർ ദൂരത്തെ പ്രവൃത്തികൾ ഈ മാസം അവസാനത്തോടെ പൂർത്തിയാകും. കന്റോൺമെന്റ്, ബാംഗ്ലൂർ ഈസ്റ്റ്, ബയ്യപ്പനഹള്ളി, കെആർ പുരം, ഹൂഡി, വൈറ്റ്ഫീൽഡ് സ്റ്റേഷനുകളാണ് ഈ പാതയിൽ ഉൾപ്പെടുന്നത്. പ്രതിദിനം 86 ട്രെയിനുകൾ കടന്നുപോകുന്ന പാതയിൽ ഓട്ടമാറ്റിക് സിഗ്‌നൽ വന്നതോടെ സ്റ്റേഷൻ അതിർത്തികളിൽ ട്രെയിനുകൾ പിടിച്ചിടുന്നതു നിയന്ത്രിക്കാൻ സാധിക്കും.

  13 കോടി വിറ്റുവരവുള്ള ബെംഗളൂരു ജെൻ സി സംരംഭകൻ വാങ്ങിയത് 1.8 കോടിയുടെ ഫ്ലാറ്റ്; 'ഇതൊരു തുടക്കം മാത്രം എന്ന് ബെംഗളൂരു യുവ സംരംഭകൻ

മുംബൈ,ചെന്നൈ അടക്കമുള്ള നഗരങ്ങളില്‍ സബര്‍ബാന്‍ തീവണ്ടികള്‍ ഇടതടവില്ലാതെ ചുരുങ്ങിയ ഇടവേളകളില്‍ പ്ലാറ്റ്ഫോമില്‍ വന്നു പോകുന്നത് ഓട്ടമാറ്റിക് സിഗ്നലിംഗ് സിസ്റ്റം നിലവില്‍ ഉള്ളതുകൊണ്ടാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
[masterslider id="10"]

Related posts