ബെംഗളൂരൂ: ലോണ്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാൽ യുവതിയെ നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ച് വനിതാ സംഘടനാ പ്രവര്‍ത്തകര്‍. കര്‍ണാടകയിലെ തുംകൂറിലാണ് ദാരുണമായ സംഭവം നടന്നത്. വായ്പയായി എടുത്ത ലോണ്‍ തിരികെ അടയ്ക്കാന്‍ സാധിക്കാത്തതിനാണ് സവിത എന്ന യുവതിയെ സംഘടനാപ്രവർത്തകർ തല്ലിച്ചതച്ചത്. യുവതിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 25,000രൂപയാണ് സവിത വനിതകളുടെ സംഘടനയില്‍ നിന്നും വായ്പയെടുത്തത്. ഇതില്‍ 15,000രൂപ തിരികെ നല്‍കിയിരുന്നു. എന്നാല്‍ ബാക്കി തുക നൽകാൻ സവിതയ്ക്ക് സാധിച്ചിരുന്നില്ല. ഇതേതുടർന്നാണ് സംഘടനാ പ്രവര്‍ത്തകര്‍ യുവതിയെ ദാരുണമായി തല്ലിച്ചതച്ചത്. യുവതിയെ നടുറോഡിലിട്ട് ഒരു സഘം സ്ത്രീകൾ…
Read MoreDay: 25 January 2019
വീഡിയോ: അല്ലു അര്‍ജുന് ഗണ്‍ കിസ്സ് നല്‍കി പ്രിയാ വാര്യര്‍
ഹൈദരാബാദ്: ഒറ്റ കണ്ണിറുക്കലിലൂടെ ലോകമനസ്സ് കീഴടക്കിയ പെണ്‍കുട്ടിയാണ് പ്രിയാ വാര്യര്‍. അഡാര്‍ ലവ് ചിത്രത്തിലെ ഒറ്റ സീന്‍ കൊണ്ട് ആരാധകരെ സ്വന്തമാക്കിയ പ്രിയയ്ക്ക് കൈനിറയെ അവസരങ്ങളാണ് ഇപ്പോള്‍. ഒറ്റ കണ്ണിറുക്കലിലൂടെ വെളിച്ചം വന്നത് പ്രിയയുടെ ജീവിതത്തിലെയ്ക്കാണ്. ആദ്യ ചിത്രം റിലീസ് ആയില്ലെങ്കിലും ബോളിവുഡിലും മികച്ച അവസരങ്ങള്‍ പ്രിയയെ തേടി വരുന്നുണ്ട്. ശ്രീദേവി ബംഗ്ലാവ് എന്ന ബോളിവുഡ് സിനിമയില്‍ അഭിനയിക്കുകയാണ് ഇപ്പോള്‍ പ്രിയ വാര്യര്‍. കഴിഞ്ഞ ദിവസം അഡാര്‍ ലവിന്റെ തെലുങ്ക് പതിപ്പിന്റെ ഓഡിയോ ലോഞ്ച് നടന്നിരുന്നു. ചടങ്ങില്‍ അതിഥിയായി എത്തിയത് അല്ലു അര്‍ജുന്‍ ആണ്.…
Read Moreസസ്പെന്‍ഷന്‍ പിന്‍വലിച്ചു, ടീമില്‍ ഇടം നേടി ഹാർദ്ദിക് പാണ്ഡ്യ
മുംബൈ: ഇന്ത്യ – ന്യൂസിലൻഡ് പരമ്പയ്ക്കുള്ള ടീമില്‍ ഇടം നേടി ഹാർദ്ദിക് പാണ്ഡ്യ. കെ.എൽ രാഹുലിനെ ഇന്ത്യ എ സ്കാഡില്‍ ഉള്‍പ്പെടുത്തി. ഇന്ത്യ എ സ്കാഡ് ടീമായിരിക്കും ഇംഗ്ലണ്ട് ലയൺസുമായുള്ള അഞ്ച് ഏകദിന മത്സരങ്ങള്‍ കളിക്കുക. തിരുവനന്തപുരത്താവും മത്സരം നടക്കുക. ക്രിക്കറ്റ് താരങ്ങളായ ഹാർദ്ദിക് പാണ്ഡ്യയുടെയും കെ.എൽ രാഹുലിന്റെയും സസ്പെൻഷൻ ബി.സി.സി.ഐ ഭരണസമിതി പിൻവലിച്ചതിന് പിന്നാലെയാണ് ഇരുവരും ടീമില്‍ ഇടം നേടിയത്. പുതിയ അമിക്കസ് ക്യൂറി പി.നരസിംഹയുമായി കൂടികാഴ്ച നടത്തിയതിന് ശേഷമാണ് ബി.സി.സി.ഐ സസ്പെൻഷന് പിന്‍വലിച്ചത്. ടി.വി ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്‍റെ പേരിലായിരുന്നു സസ്‌പെന്‍ഷന്‍.…
Read Moreഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നിര്‍മിച്ച ഉപഗ്രഹത്തിന്‍റെ വിക്ഷേപണം വിജയകരം
ഹൈദരാബാദ്: പിഎസ്എല്‍വി സി 44ന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി ഐഎസ്ആര്‍ഒ. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയുടെ ഉപഗ്രഹമായ മൈക്രോസാറ്റ്ആര്‍, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങള്‍ വഹിച്ചാണ് പിഎസ്എല്‍വി സി 44ന്റെ വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് രാത്രി 11.37നായിരുന്നു വിക്ഷേപണം. പിഎസ്എല്‍വിയുടെ പുതിയ പതിപ്പായ പിഎസ്എല്‍വി ഡിഎല്‍ ആണ് വിക്ഷേപണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇത് പിഎസ്എല്‍വിയുടെ നാല്‍പ്പത്താറാമത് വിക്ഷേപണമാണ്. നൂറ്റിമുപ്പത് കിലോഗ്രാം ഭാരം വരുന്ന മൈക്രോസാറ്റ് ആര്‍, രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ്. വിക്ഷേപിച്ച് കൃത്യം പതിനഞ്ച്…
Read Moreമഡിവാള സെന്റ് ജോൺസ് ആശുപത്രിക്കു സമീപം കാൽനട മേൽപാല നിർമാണം നിലച്ചു.
ബെംഗളൂരു: മഡിവാള സെന്റ് ജോൺസ് ആശുപത്രിക്കു സമീപം ബിബിഎംപിയുടെ കാൽനട മേൽപാലത്തിന്റെ നിർമാണം നിലച്ചിട്ട്മാസങ്ങളായി. വാഹനത്തിരക്കിൽ വീർപ്പുമുട്ടുന്ന ഹൊസൂർ റോഡിൽ ജീവൻ പണയംവച്ചാണു കാൽനടയാത്രക്കാർ റോഡ് കടക്കുന്നത്. കേരളത്തിലേക്ക് ഉൾപ്പെടെയുള്ള സ്വകാര്യ ബസുകളുടെ പ്രധാന ഓപ്പറേറ്റിങ് സെന്റർ കൂടിയായ മഡിവാളയിൽ പ്രതിദിനം ആയിരക്കണക്കിനു പേരാണ് എത്തുന്നത്. മഡിവാള മാർക്കറ്റ്, സെന്റ് ജോൺസ് മെഡിക്കൽ കോളജ്, കേന്ദ്രീയ സദൻ എന്നിവിടങ്ങളിലേക്കു വരുന്നവരാണ് പ്രധാനമായും ദുരിതമനുഭവിക്കുന്നത്.സിഗ്‌നൽ ലംഘിച്ച് പാഞ്ഞുവരുന്ന വാഹനങ്ങൾ ഇടിച്ചു കാൽനടയാത്രക്കാർക്ക് പരുക്കേൽക്കുന്നതും പതിവാണ്. സെന്റ് ജോൺസ് ആശുപത്രിക്കു സമീപം മേൽപാലത്തിനുള്ള തൂണുകൾ സ്ഥാപിച്ചെങ്കിലും പിന്നീട് നിർമാണം നിലക്കുകയായിരുന്നു. കരാറുകാർ കാലതാമസം വരുത്തുന്നുവെന്നാണു ബിബിഎംപി പൊതുമരാമത്ത് വിഭാഗം…
Read More315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിൽ മൂന്നുവർഷത്തേക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ്;നോർക്ക റൂട്ട്സ് ഇൻഷുറൻസ് അപേക്ഷഫോറം വിതരണം ആരംഭിച്ചു.
ബെംഗളൂരു : കേരള സർക്കാരിൻറെ പ്രവാസിക്ഷേമ വിഭാഗമായ നോർക്കറൂട്ട്സ് തിരിച്ചറിയൽ കാർഡിനു ഇൻഷുറൻസ് നുള്ള അപേക്ഷ ഫോറം വിതരണം തുടങ്ങി. 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തോടെ മൂന്നുവർഷത്തേക്ക് 2 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും 18 മുതൽ 70 വയസ്സ് വരെയുള്ള ബെംഗളൂരു മലയാളികൾക്ക് അപേക്ഷിക്കാം. നോർക്ക റൂട്ട്സ് ബംഗളൂരു ഓഫീസർ റിസ രഞ്ജിത്ത് അറിയിച്ചതാണ് ഇക്കാര്യം കൂടുതൽ വിവരങ്ങൾക്ക് ശിവാജി നഗറിലെ ഇൻഫൻറി റോഡിലെ ജംപ്ലാസ ബിൽഡിങ്ങിലെ നോർക്ക ഓഫീസുമായി ബന്ധപ്പെടാം. ബന്ധപ്പെടേണ്ട നമ്പറിന് ഇവിടെ ക്ലിക്ക് ചെയ്യുക
Read Moreമികച്ച നഴ്സിനുള്ള അവാര്‍ഡ് ഇനി മുതല്‍ ലിനിയുടെ പേരിൽ അറിയപ്പെടും; നഴ്‌സ് ലിനി പുതുശ്ശേരിക്ക് കേരള സംസ്ഥാനത്തിന്റെ ആദരം.
തിരുവനന്തപുരം: നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിൽ മരണമടഞ്ഞ പേരാമ്പ്ര സർക്കാർ ആശുപത്രിയിലെ നഴ്‌സ് ലിനി പുതുശ്ശേരിക്ക് കേരള സംസ്ഥാനത്തിന്റെ ആദരം. സര്‍ക്കാരിന്റെ മികച്ച നഴ്സിനുള്ള അവാര്‍ഡ് ഇനി മുതല്‍ ‘സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് ‘ എന്ന് അറിയപ്പെടും. വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് ലിനിയുടെ മൃതദേഹം ബന്ധുക്കൾക്കു പോലും വിട്ടുകൊടുക്കാതെ സംസ്‌കരിക്കുകയായിരുന്നു. ലോകാരോഗ്യ സംഘടനയും ഇക്കണോമിക്‌സ് മാസികയും ലിനിയുടെ സേവനത്തെ അംഗീകരിച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിരുന്നു.
Read Moreനഗരത്തിലെ ഇടനാഴികളിൽ 460 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കുന്നു
ബെംഗളൂരു: നഗരത്തിലെ ഇടനാഴികൾ കേന്ദ്രീകരിച്ച് ബിബിംപി 460 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കും. ഇത് അക്രമങ്ങൾ കുറയ്ക്കാനും ബെംഗളൂരു നഗരത്തിലെ ജന ജീവിതം സുരക്ഷിതമാക്കാനും സഹായകമാകും എന്നാണ് വിലയിരുത്തൽ. 30 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിയ്ക്കുന്നത്. 34 പോലീസ് സ്റ്റേഷനുകൾക്കാണ് സിസിടിവി ക്യാമറകളുടെ ചുമതല നൽകിയിരിയ്ക്കുന്നത്. പ്രധാന റോഡുകളിലല്ലാം സുരക്ഷയ്ക്കായി ക്യാമറളുണ്ടെങ്കിലും ഇടവഴികളിൽ ക്യാമറയുടെ അഭാവം പരിഹരിക്കാനാണ് 460 സിസിടിവി ക്യാമറകളെത്തുന്നത്.
Read Moreശ്രുതി ഓർക്കസ്ട്രയുടെ ഭക്തിഗാനമേള.
ബെംഗളൂരു: മകരപൊങ്കലിനോടനുബന്ധിച്ചു ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മണികണ്ഠന്റെ നേതൃത്വത്തിൽ ശ്രുതി ഓർക്കസ്ട്ര ഭക്തിഗാനമേള അവതരിപ്പിച്ചു. ക്ഷേത്രം പ്രസിഡന്റ് P.G.മുരളീധരനും, സെക്രട്ടറി J.C.വിജയനും പങ്കെടുത്ത ചടങ്ങിൽ ക്ഷേത്രമേൽശാന്തി ബ്രഹ്മശ്രീ ജയരാജൻ പോറ്റി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രമുഖ ചാനലുകളിൽ പാടി ഏറെ പ്രശസ്തി നേടിയിട്ടുള്ള കൊച്ചു കലാകാരൻ ആദിത്യ സുരേഷ് അതിഥിയായി ഈ സംഗീതവിരുന്നിൽ പങ്കുകൊണ്ടു. തുമ്പിക്കയ്യിൽ മോദകമേന്തും ഉണ്ണി ഗണപതിയെ… എന്ന ഗാനത്തോടെ തുടക്കം കുറിച്ച് , സംഗീതമേ അമര സല്ലാപമേ എന്ന ഗാനം ആദിത്യ ആലപിക്കുമ്പോഴേക്കും ജനസാഗരം തിങ്ങി നിറഞ്ഞിരുന്നു…
Read More