ലോണ്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാൽ യുവതിയെ നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ച് വനിതാ സംഘടനാ പ്രവര്‍ത്തകര്‍.

ബെംഗളൂരൂ: ലോണ്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതിനാൽ യുവതിയെ നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ച് വനിതാ സംഘടനാ പ്രവര്‍ത്തകര്‍. കര്‍ണാടകയിലെ തുംകൂറിലാണ് ദാരുണമായ സംഭവം നടന്നത്. വായ്പയായി എടുത്ത ലോണ്‍ തിരികെ അടയ്ക്കാന്‍ സാധിക്കാത്തതിനാണ് സവിത എന്ന യുവതിയെ സംഘടനാപ്രവർത്തകർ തല്ലിച്ചതച്ചത്. യുവതിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ  സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

  ബെംഗളൂരുവിലെ ഇരുചക്ര വാഹനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഒരൊറ്റ തെറ്റിന് പോക്കറ്റിൽ നിന്ന് പോകുക 5,000 രൂപ!

25,000രൂപയാണ് സവിത വനിതകളുടെ സംഘടനയില്‍ നിന്നും വായ്പയെടുത്തത്. ഇതില്‍ 15,000രൂപ തിരികെ നല്‍കിയിരുന്നു. എന്നാല്‍ ബാക്കി തുക നൽകാൻ സവിതയ്ക്ക് സാധിച്ചിരുന്നില്ല. ഇതേതുടർന്നാണ് സംഘടനാ പ്രവര്‍ത്തകര്‍ യുവതിയെ ദാരുണമായി തല്ലിച്ചതച്ചത്. യുവതിയെ നടുറോഡിലിട്ട് ഒരു സഘം സ്ത്രീകൾ തല്ലുകയും വലിച്ചിഴക്കുകയും ചെയ്തു. മർദ്ദനമേറ്റ് യുവതി അവശയായിട്ടും ആരും തന്നെ അക്രമം തടയാനായി മുന്നോട്ട് വന്നില്ലെന്ന് റിപ്പോർട്ട്. സംഭവത്തിൽ ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
[masterslider id="10"]

Related posts