മഡിവാള സെന്റ് ജോൺസ് ആശുപത്രിക്കു സമീപം കാൽനട മേൽപാല നിർമാണം നിലച്ചു.

ബെംഗളൂരു: മഡിവാള സെന്റ് ജോൺസ് ആശുപത്രിക്കു സമീപം ബിബിഎംപിയുടെ കാൽനട മേൽ‌പാലത്തിന്റെ നിർമാണം നിലച്ചിട്ട്മാസങ്ങളായി. വാഹനത്തിരക്കിൽ വീർപ്പുമുട്ടുന്ന ഹൊസൂർ റോഡിൽ ജീവൻ പണയംവച്ചാണു കാൽനടയാത്രക്കാർ റോഡ് കടക്കുന്നത്.

കേരളത്തിലേക്ക് ഉൾപ്പെടെയുള്ള സ്വകാര്യ ബസുകളുടെ പ്രധാന ഓപ്പറേറ്റിങ് സെന്റർ കൂടിയായ മഡിവാളയിൽ പ്രതിദിനം ആയിരക്കണക്കിനു പേരാണ് എത്തുന്നത്. മഡിവാള മാർക്കറ്റ്, സെന്റ് ജോൺസ് മെഡിക്കൽ കോളജ്, കേന്ദ്രീയ സദൻ എന്നിവിടങ്ങളിലേക്കു വരുന്നവരാണ് പ്രധാനമായും ദുരിതമനുഭവിക്കുന്നത്.സിഗ്‌നൽ ലംഘിച്ച് പാഞ്ഞുവരുന്ന വാഹനങ്ങൾ ഇടിച്ചു കാൽനടയാത്രക്കാർക്ക് പരുക്കേൽക്കുന്നതും പതിവാണ്.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

സെന്റ് ജോൺസ് ആശുപത്രിക്കു സമീപം മേൽപാലത്തിനുള്ള തൂണുകൾ സ്ഥാപിച്ചെങ്കിലും പിന്നീട് നിർമാണം നിലക്കുകയായിരുന്നു. കരാറുകാർ കാലതാമസം വരുത്തുന്നുവെന്നാണു ബിബിഎംപി പൊതുമരാമത്ത് വിഭാഗം പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts