ബെംഗളൂരു : ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി നഗരത്തിലെ മലയാളി യുവാക്കൾ അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിം ജസ്റ്റ് 5000 റിലീസ് ചെയ്തു. സജിന സത്യൻ നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീരാജ് എസ് ആണ്.സംഗീതം ഫെറി, ഛായാഗ്രാഹണം അക്ഷയ് അമ്പാടി, എഡിറ്റിംഗ് അംജത് ഹസൻ.പ്രൊഡക്ഷൻ കട്രോളർമാർ പ്രജിത് നമ്പിയാർ, ഷെറിൻ ഇബ്രാഹിം സേട്ട് എന്നിവരാണ്. ശ്രുതി നായർ, പ്രജിത് നമ്പ്യാർ എന്നിവർ അഭിനയിച്ചിട്ടുണ്ട്. https://youtu.be/mIlWI1qzt2Q
Read MoreDay: 7 December 2018
ബിജെപി തകർന്നടിയും;കോൺഗ്രസ് തിരിച്ചു വരും;തെലങ്കാനയിൽ ടിആർഎസ് തന്നെ;എക്സിറ്റ് പോൾ ഫലസൂചനകൾ ഇങ്ങനെ.
വോട്ടെടുപ്പ് അവസാനിച്ച് അര മണിക്കൂറിന് ഉള്ളിൽ തന്നെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടാൻ ഇക്കുറി തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയിരുന്നു. വൈകുന്നേരം അഞ്ചര ആയപ്പോൾ തന്നെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു തുടങ്ങി. ഇന്ത്യാ ടുഡേ ആണ് ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിട്ടത്. ഇതുവരെ വന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ രത്നച്ചുരുക്കം ഇങ്ങനെ: രാജസ്ഥാൻ: കോൺഗ്രസിന് എല്ലാ എക്സിറ്റ് പോളുകളും മുൻതൂക്കം പ്രവചിക്കുന്നു മധ്യപ്രദേശ്: ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. കോൺഗ്രസിന് നേരിയ മുൻതൂക്കം ഛത്തീസ്ഗഢ്: പ്രതീക്ഷിച്ച മുൻതൂക്കം ബിജെപിയ്ക്കില്ല, കോൺഗ്രസിന് മുൻതൂക്കം, ആര്…
Read Moreതെലങ്കാന, രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്
ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ അവസാന തിരഞ്ഞെടുപ്പില്‍ കാണാത പോളിംഗ്. രാവിലെ മുതല്‍ പോളിംഗ് ബൂത്തുകളില്‍ വോട്ടരമാരുടെ നീണ്ട നിര തന്നെ കാണാമായിരുന്നു. രാജസ്ഥാനില്‍ 3 മണിവരെ 59.43% പോളിംഗ് രേഖപ്പെടുത്തി. പോളിംഗ് ആരംഭിച്ച സമയത്ത് നിരവധി ബൂത്തുകളില്‍ നിന്നും എ.വി.എം. തകരാറിലാണെന്ന പരാതി ഉയര്‍ന്നെങ്കിലും പിന്നീട് വോട്ടിംഗ് അനായാസമായി നടക്കുകയായിരുന്നു. അതേസമയം, ബിക്കനേറിലെ 172-ാം നമ്പർ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ കേന്ദ്രമന്ത്രി അർജുൻറാം മേഘവാലിന് എ.വി.എം. തകരാറുമൂലം 2 മണിക്കൂറിലേറെ സമയം കാത്തുനില്‍ക്കേണ്ടി വന്നു. രാജസ്ഥാനിലെ 199 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ്…
Read Moreചരിത്രം തിരുത്തി, പുത്തന്‍ ഉണര്‍വേകി സ്റ്റൈല്‍മന്നന്‍റെ 2.0
ഒരാഴ്ചക്കുള്ളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി ഹോളിവുഡ് സിനിമാലോകത്തെപ്പോലും തോല്‍പ്പിച്ച് സ്‌റ്റൈല്‍മന്നല്‍ രജനീകാന്തിന്‍റെ 2.O റെക്കോര്‍ഡ് സ്വന്തമാക്കി. ഒരാഴ്ചക്കുള്ളില്‍ 500 കോടി ക്ലബില്‍ ഇടംപിടിച്ച് ഹോളിവുഡ് ചിത്രം ഫന്റാസ്റ്റിക് ബീറ്റ്സിന്‍റെ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് 2.O. റിലീസ് ചെയ്ത ആഴ്ചയില്‍ തന്നെ കൂടുതല്‍ കളക്ഷന്‍ നേടിയ ഹോളിവുഡ് ചിത്രമായിരുന്നു ഫന്റാസ്റ്റിക് ബീറ്റ്സ്.ചൈനയില്‍ 56,000 തീയറ്ററുകളിലാണ് മെയ് മാസത്തില്‍ രജനി ചിത്രം റിലീസ് ചെയ്യുന്നത്. കണ്ണഞ്ചിപ്പിക്കുന്ന വി.എഫ്.എക്സ് പ്രകടനമുള്ള ചിത്രം ശങ്കറാണ് സംവിധാനം ചെയ്തിരിക്കുന്നത്. രജനീകാന്തും അക്ഷയ്കുമാറും മത്സരിച്ചഭിനയിച്ച 2.O ഇന്ത്യന്‍ സിനിമാലോകത്തിന് പുത്തന്‍ ഉണര്‍വാണ് സമ്മാനിച്ചത്.…
Read Moreമെസിയുടെ മുര്‍ത്താസ അഭയാര്‍ഥി ക്യാമ്പില്‍!
പ്ലാസ്റ്റിക് കവറില്‍ ചായം കൊണ്ട് മെസി എന്നെഴുതി അത് ജേഴ്‌സിയായി ധരിച്ച് ലോക ശ്രദ്ധ ആകര്‍ഷിച്ച കുരുന്നാണ് മുര്‍ത്താസ. മെസിയുടെ ഏറ്റവും പ്രിയപ്പെട്ട ആരാധകനായിരുന്നു ഈ അഫ്ഗാന്‍ ബാലന്‍. പ്ലാസ്റ്റിക് കവര്‍ ധരിച്ച് കളിച്ചുകൊണ്ട് നില്‍ക്കുന്ന മുര്‍ത്താസയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. ഇത് കണ്ട ലയണല്‍ മെസി മുര്‍ത്താസയെയും കുടുംബത്തെയും കാബൂളിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. അന്ന് മെസിയെ കാണാന്‍ നേരിട്ടെത്തിയ മുര്‍ത്താസയ്ക്ക് മെസി ഒരു പന്തും ജഴ്‌സിയും നല്‍കി. പിന്നീട് ഖത്തറില്‍ വെച്ചും മുര്‍ത്താസ മെസിയെ നേരിട്ടു കണ്ടു. അപ്പോഴും കിട്ടി…
Read More10 ദിവസങ്ങള്‍ക്ക് ശേഷവും ചിക്കമംഗളുരുവിന് സമീപത്ത് വച്ച് കാണാതായ സോളോ റൈഡര്‍ സന്ദീപിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല;തിരച്ചില്‍ തുടരുന്നു;തിരിച്ച് വരവും കാത്ത് പ്രതീക്ഷയോടെ കുടുംബം.
ബെംഗളൂരു : കഴിഞ്ഞ മാസം 24 ന് കോഴിക്കോട് നിന്നും ശിവമോഗ്ഗയിലേക്ക് യാത്ര തിരിച്ച സോളോ റൈഡര്‍ സന്ദീപിനെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.തെരച്ചില്‍ തുടരുകയാണ്. ചിക്കമംഗളുരു ജില്ലയിലേക്ക് കടന്ന സന്ദീപിന്റെ ബൈക്ക് (UM Renegade Commando bike-KL-18-V-911) തുംഗ നദിക്ക് സമീപം എൻ ആർ പുരയിൽ പാർക്ക് ചെയ്ത രീതിയിൽ കഴിഞ്ഞ ആഴ്ച കണ്ടെത്തിയിരുന്നു , പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശൃംഗേരിക്ക് സമീപമാണ് ഇത്. സന്ദീപിന്റെ ഐഡി കാർഡും പേഴ്സും ലഗേജും വാഹനത്തിൽ തന്നെ ഉണ്ടായിരുന്നു.ഇവിടെ വെച്ചു തന്നെ ഫോണ്‍ ഓഫ് ആയതായാണ് പോലീസിന്റെ നിഗമനം.…
Read Moreബെംഗളുരു ചലച്ചിത്ര മേള: ഫെബ്രുവരി 7 മുതൽ
ബെംഗളുരു: ബെംഗളുരു രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 7 മുതൽ 14 വരെ നടക്കും. 200 ചിത്രങ്ങൾ 14 വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുമെന്ന് കർണ്ണാടക ചലച്ചിത്ര അക്കാദമി ചെയർമാൻ എൻ ചന്ദ്രശേഖർ പറഞ്ഞു
Read Moreഅനധികൃത ജലമൂറ്റൽ തടയും; ബിഎംടിഎഫ്
ബെംഗളുരു: ജലക്ഷാമത്താൽ വലയുന്ന ബെംഗളുരുവിൽ അനധികൃത വെള്ളമൂറ്റൽ നിത്യസംഭവമാകുന്നു., ഇതിന് വിലങ്ങിടാൻ ബെംഗളുരു വാട്ടർ സപ്ലൈ ആൻഡ് സിവറിജ് ബോർഡും, ബെംഗളുരു മെട്രോപൊളിററൻ ടാസ്ക്ക് ഫോഴ്സും രംഗത്ത്. കെട്ടിട നിർമ്മാണത്തിനായാണ് ജലമൂറ്റൽ ഏറെയും നടക്കുന്നത്. ജനങ്ങൾ ഏറെയും ഒരു നേരത്തെ വെള്ളത്തിനായി അലയുമ്പോഴാണ് ഇത്തരത്തിലുള്ള ജലമൂറ്റൽ വ്യപകമായി നടക്കുന്നത്.
Read Moreഅപകടം സൃഷ്ട്ടിക്കുന്ന ആൾനൂഴികൾ മാറ്റി സ്ഥാപിക്കും
ബെംഗളുരു: ഏറെ അപകടങ്ങൾ സൃഷ്ട്ടിക്കുന്നവയിൽ മുൻപന്തിയിലാണ് ആൾനൂഴികൾ. തകർന്ന് കിടക്കുന്നതും , അപകടം സൃഷ്ട്ടിക്കുന്നതുമായ ആൾനൂഴികൾ മാറ്റി പുതിയത് സ്ഥാപിക്കുമെന്ന് ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ തുഷാർ ഗിരിനാഥ് വ്യക്തമാക്കി.
Read Moreകടുവയെ പിടികൂടാൻ വന്നു കാണാതായ ആനക്കുള്ള തിരച്ചിൽ വിഫലം
ബെംഗളുരു: കടുവയെ പിടികൂടാനെത്തി പടക്കം പൊട്ടിയ ശബ്ദം കേട്ട് ഒാടിയ ആനയെ ഇതുവരെയും കണ്ടെത്താനായില്ല. നാഗർഹോളെ വനത്തിൽ കാണാതായ ആനയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. 3 ആനകളാണ് കടുവയെ പിടികൂടാനുള്ള സംഘത്തിൽ ഉണ്ടായിരുന്നത്. ഉൾക്കാട്ടിലടക്കം തിരച്ചിൽ നടത്തിയിട്ടും കാണാതായ ആനക്ക് വേണ്ടിയുള്ള ശ്രമങ്ങൾ വിഫലമാകുകയായിരുന്നു. ബെംഗളുരു: കടുവയെ പിടികൂടാനെത്തി പടക്കം പൊട്ടിയ ശബ്ദം കേട്ട് ഒാടിയ ആനയെ ഇതുവരെയും കണ്ടെത്താനായില്ല. നാഗർഹോളെ വനത്തിൽ കാണാതായ ആനയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. 3 ആനകളാണ് കടുവയെ പിടികൂടാനുള്ള സംഘത്തിൽ ഉണ്ടായിരുന്നത്. ഉൾക്കാട്ടിലടക്കം തിരച്ചിൽ നടത്തിയിട്ടും കാണാതായ…
Read More