ചരിത്രം തിരുത്തി, പുത്തന്‍ ഉണര്‍വേകി സ്റ്റൈല്‍മന്നന്‍റെ 2.0

ഒരാഴ്ചക്കുള്ളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടി ഹോളിവുഡ് സിനിമാലോകത്തെപ്പോലും തോല്‍പ്പിച്ച് സ്‌റ്റൈല്‍മന്നല്‍ രജനീകാന്തിന്‍റെ 2.O റെക്കോര്‍ഡ് സ്വന്തമാക്കി. ഒരാഴ്ചക്കുള്ളില്‍ 500 കോടി ക്ലബില്‍ ഇടംപിടിച്ച് ഹോളിവുഡ് ചിത്രം ഫന്റാസ്റ്റിക് ബീറ്റ്സിന്‍റെ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് 2.O.

റിലീസ് ചെയ്ത ആഴ്ചയില്‍ തന്നെ കൂടുതല്‍ കളക്ഷന്‍ നേടിയ ഹോളിവുഡ് ചിത്രമായിരുന്നു ഫന്റാസ്റ്റിക് ബീറ്റ്സ്.ചൈനയില്‍ 56,000 തീയറ്ററുകളിലാണ് മെയ് മാസത്തില്‍ രജനി ചിത്രം റിലീസ് ചെയ്യുന്നത്.

  ആവേശം നിറച്ച് 'പേട്രിയറ്റ്'; മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചപ്പോൾ തിയേറ്ററുകളിൽ വൻ തരംഗം

കണ്ണഞ്ചിപ്പിക്കുന്ന വി.എഫ്.എക്സ് പ്രകടനമുള്ള ചിത്രം ശങ്കറാണ് സംവിധാനം ചെയ്തിരിക്കുന്നത്. രജനീകാന്തും അക്ഷയ്കുമാറും മത്സരിച്ചഭിനയിച്ച 2.O ഇന്ത്യന്‍ സിനിമാലോകത്തിന് പുത്തന്‍ ഉണര്‍വാണ് സമ്മാനിച്ചത്.

തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങി 12ഓളം ഭാഷകളിലായി ഏകദേശം10,000 ല്‍ പരം സ്‌ക്രീനുകളിലാണ് ചിത്രമെത്തിയിരിക്കുന്നത്. 500 കോടി രൂപ മുതല്‍ മുടക്കിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ സ്ട്രീമിംഗ് റൈറ്റ്സ് ആമസോൺ പ്രൈം വീഡിയോ  ആണ് നേടിയിരിക്കുന്നത്.

രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയ രജനീകാന്ത്, സിനിമയുടെ തകര്‍പ്പന്‍ വിജയത്തോടെ തമിഴകത്തിന്‍റെ തലൈവരാകാനുള്ള നീക്കത്തിലാണ്. വിദേശ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇന്ത്യന്‍ താരംകൂടിയാണ് രജനീകാന്ത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രൺവീർ സിങ്ങിന് സിനിമാ സംഘടനകളുടെ വിലക്ക്; 45 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫർഹാൻ അക്തർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വേനൽച്ചൂട് കടുക്കുന്നു; ബേസ്‌മെന്റിലെ ഇവി ചാർജിംഗ്; കാത്തിരിക്കുന്നത് വലിയ അപകടമോ? അറിയേണ്ട കാര്യങ്ങൾ
[masterslider id="10"]

Related posts