മകള്‍ സിവയുമൊത്തുളള ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് നമ്മുടെ പ്രിയപ്പെട്ട മുന്‍ ക്രിക്കറ്റ് നായകന് മഹേന്ദ്ര സിംഗ് ധോണി. പങ്കുവെക്കുന്ന സിവയുടെ പാട്ടും ഡാന്‍സുമെല്ലാം രണ്ടുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കുന്നതും. ഇപ്പോഴിതാ അച്ഛനും മകളും ഒരുമിച്ചുള്ള ഒരു ഡാന്‍സാണ് ധോണി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതില്‍ ഡാന്‍സ് പഠിപ്പിക്കുന്നത് ധോണിയല്ല മറിച്ച് ക്യാപ്റ്റന്‍ കൂളിനെ ഡാന്‍സ് സ്റ്റെപ്പുകള്‍ പഠിപ്പിക്കുന്നത് കുഞ്ഞു സിവയും. സിവ ഡാന്‍സ് സ്റ്റെപ്പുകള്‍ ധോണിയെ പഠിപ്പിക്കുന്നതും ധോണി ഒപ്പം ചുവടുവയ്ക്കുന്നതുമാണ് വീഡിയോ. ഇപ്പോള്‍ ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. രണ്ട് മണിക്കൂറുകൊണ്ട്…
Read MoreDay: 3 December 2018
പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടതിന് ബില്ല് നൽകിയിട്ടില്ലെന്ന് നാവിക സേനാ മേധാവി.
കൊച്ചി: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന. ഇതുമായി ബന്ധപ്പെട്ട് ഒരു ബില്ലും ആർക്കും കൊടുത്തിട്ടില്ലെന്നും നാവികസേന വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്ള വ്യക്തമാക്കി. ദുരിതാശ്വാസ പ്രവർത്തനം തങ്ങളുടെ ഉത്തരവാദിത്തമാണ്. ഇത് പരിശീലനത്തിന്റെ ഭാഗമാണെന്നും അനിൽ കുമാർ ചാവ്ള കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന് എത്ര രൂപ ചെലവ് വന്നുവെന്ന് വ്യോമ സേന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നാവിക സേനയുടെ വിശദീകരണം. നേവിയുടെ കൊച്ചി യൂണിറ്റ് പരിശീലനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അംഗങ്ങള്‍ക്ക് പുറത്ത് പരിശീലനത്തിനു ലഭിച്ച അവസരമായാണ് പ്രളയകാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ…
Read Moreപുതിയ മൊബൈല്‍ ഫിഷ് സ്റ്റാളുമായി വീണ്ടും ഹനാൻ
കൊച്ചി: ഒരിടവേളയ്ക്ക് ശേഷം മീന്‍ വിറ്റ് വൈറലായ ഹനാന് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മീന്‍വില്‍പ്പനയ്ക്ക് ശേഷം മലയാളി ആദ്യം നെഞ്ചിലേറ്റുകയും പിന്നീട് രൂക്ഷമായി ആക്രമിക്കുകയും ചെയ്തിട്ടുണ്ട് ഹനാനെ. ഇപ്പോഴിതാ പുതിയ മൊബൈല്‍ ഫിഷ് സ്റ്റാളുമായിട്ടാണ് ഹനാൻ എത്തിയിരിക്കുന്നത്. തമ്മനത്ത് വാടകയ്ക്ക് കടയെടുത്ത് മത്സ്യവ്യാപാരം തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ കടയുടമ പിന്മാറിയതിനാല് നടന്നില്ല. എന്നാലിപ്പോള്‍ വണ്ടിയില്‍ തയ്യാറാക്കിയ മൊബൈല്‍ ഫിഷ് സ്റ്റാളില്‍ മത്സ്യവ്യാപാരം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഹനാന്. എന്ത് പ്രശ്നങ്ങൾ ഉണ്ടായാലും പിന്മാറില്ലെന്നും മത്സ്യവ്യാപാരവുമായി മുന്നോട്ട് പോകുമെന്നും ഹനാന് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകള്‍ ഇങ്ങനെ… “കടയെടുത്ത്…
Read More“ഇ.വി.എം സ്ട്രോംഗ് റൂമിനടുത്ത് ആരെങ്കിലും എത്തിയാല്‍ വെടി വയ്ക്കുക”, കലക്ടറുടെ നിര്‍ദ്ദേശം
മധ്യപ്രദേശില്‍ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച സ്ട്രോംഗ് റൂമിലെ സിസിടിവി ക്യാമറകള്‍ ഒരു മണിക്കൂര്‍ പ്രവര്‍ത്തിച്ചില്ലെന്ന ആരോപണം പുറത്തുവന്നതോടെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകളുടെ സുരക്ഷ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. അതുകൂടാതെ, തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ തിരിമറി നടക്കുന്നെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷവും രംഗത്തെത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിനുശേഷം പുറത്തുവരുന്ന ആരോപണങ്ങള്‍ മധ്യപ്രദേശ് സര്‍ക്കാരിനെ ശരിക്കും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. അതേസമയം, ഇ.വി.എം സ്ട്രോംഗ് റൂമുകളുടെ സുരക്ഷ സംബന്ധിച്ച് കടുത്ത നിര്‍ദ്ദേശവുമായി മധ്യപ്രദേശിലെ രിവ കലക്ടര്‍ പ്രീതി മൈതിൽ നായക് രംഗത്തെത്തിയിരിക്കുകയാണ്. ഇ.വി.എം സ്ട്രോംഗ് റൂമിനടുത്ത് ആരെങ്കിലും എത്തിയാല്‍ വെടി വയ്ക്കാനുള്ള നിര്‍ദ്ദേശമാണ് അവര്‍…
Read Moreഒട്ടനേകം പേരുടെ ആശ്രയമായ ഒല, ഊബർ ഡ്രൈവർമാർ സമരത്തിലേക്ക്; സർജ് പ്രൈസിംങ് ഒഴിവാക്കി സ്ഥിരം നിരക്ക് ഏർപ്പെടുത്തണമെന്ന് ആവശ്യം ശക്തം
ബെംഗളുരു: ഒല, ഊബർ ഡ്രൈവർമാർ സമരത്തിലേക്ക് . ഒാരോ കിലോമീറ്ററിനുമുള്ള നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. വെബ് ടാക്സികൾ അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കിൽ സമര നടപടികളുമയി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. തിരക്കനുസരിച്ച് നിരക്ക് മാറ്റുന്ന സർജ് പ്രൈസിംങ് എന്ന നടപടിക്ക് പകരം സ്ഥിരം നിരക്ക് ഏർപ്പെടുത്തുക എന്നതും ഡ്രൈവർമാരുടെ ആവശ്യങ്ങളിലുണ്ട്.
Read Moreമരണകുരുക്കായി സാരി; കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുരുങ്ങിയ ഏഴാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം
ബെള്ളാരി: സാരി കഴുത്തിൽ കുരുങ്ങി ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. ബെള്ളാരിയിൽ ചന്ദ്ബാഷയുടെ മകൾ പ്രവീണ(13) ആണ് മരിച്ചത്. അമ്മയുടെ സാരിയെടുത്ത് കളിക്കുന്നതിനിടെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
Read Moreജനങ്ങളെ പരിഭ്രാന്തിയിലാക്കി ബെലന്തൂർ തടാകത്തിൽ വീണ്ടും തീപിടുത്തം
ബെംഗളുരു: ബെലന്തൂർ തടാകത്തിൽ വീണ്ടും തീപിടുത്തം. വൻ തോതിൽ പുക വമിച്ചതോടെയാണ് ജനങ്ങൾ തീപടരുന്നത് ശ്രദ്ധിച്ചത്. അഗ്നിശമനയുടെ 2 യൂണിറ്റ് എത്തിയാണ് തീയണച്ചത്. മാലിന്യത്തിന്റെ അളവ് ദിനം പ്രതി കൂടുന്ന ബെലന്തൂർ തടാകം നിത്യേന വാർത്തകളിൽ ഇടം പിടിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്.
Read Moreമത്സ്യത്തിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് നീക്കണം; മന്ത്രി കുമാരസ്വാമി
ബെംഗളുരു: കർണാടകയിൽ നിന്നുള്ള മത്സ്യത്തിന് വിലക്ക് ഏർപ്പെടുത്തിയത് നീകണമെന്ന് മന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ടു, ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ്ക്കാണ് കുമാരസ്വാമി കത്ത് നൽകിയത്.
Read Moreബൈക്കപകടം; മലയാളി യുവാവ് മരിച്ചു
ബെംഗളുരു: ബൈക്കപകടത്തിൽ യുവാവ് മരിച്ചു. തിരുവനന്തപുരം സ്വദേശിയായ ഗോപാല കൃഷ്ണപിള്ളയുടെയും, ശ്രീകലയുടെയും ഏക മകൻ നിഖിൽ കൃഷ്ണൻ ആണ് മരിച്ചത്. ബിടെക് പാസായ നിഖിൽ എംബിഎ പ്രവേശന പരിശീലനത്തിനായാണ് ബെംഗലുരുവിൽ എത്തിയത്. ബൈക്കിൽ പോകവേ കഗലിഗപുരയിൽ വച്ച് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം കർണാടക മലയാളി കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലെത്തിച്ചു.
Read Moreബെംഗളുരുവിലെ എെടി ജീവനക്കാരെ ഒരുപക്ഷേ ഇത് നിങ്ങൾക്കറിയാവുന്ന വ്യക്തിയാകാൻ സാധ്യത; പ്രമുഖ എെടി സ്ഥാപനത്തിലെ യുവ എൻജിനീയർ തീവ്രവാദ സംഘടനയിൽ ചേർന്നു
ബെംഗളുരു: പ്രമുഖ എെടി കമ്പനിയിലെ ജീവനക്കാരൻ തീവ്രവാദ സംഘടനയിൽ ചേർന്നു. ഉൾഫയിൽ ചേർന്നതായാണ് വിവരം. അസം സ്വദേശി അഭിജി്ത് ഗൊഗോയ് ആണ് തോക്കുമേന്തി നിൽക്കുന്ന വീഡിയോ ഫേസ് ബുക്കിലൂടെ പങ്ക് വച്ചത്.
Read More