ബെംഗളൂരു : കന്നഡ സൂപ്പർ താരം ,റിബൽ സ്റ്റാർ അംബരീഷ് (66)നിര്യാതനായി. ഇന്ന് വൈകുന്നേരം 9:30 ന്കന്റോൺമെന്റിന് സമീപമുള്ള വിക്രം ഹോസ്പിറ്റലിൽ എത്തിക്കുന്നതിന് മുൻപേ മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ആറ് മാസമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൊണ്ട് ഉണ്ടായിരുന്നു, വീട്ടിൽ വച്ച് ഹൃദയാഘാതം സംഭവിച്ചതിനാൽ വിക്രം ആശുപത്രിയിലേക്ക് കൊണ്ടു വരികയായിരുന്നു. വിവിധ ഭാഷകളിലായി 208 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1970-കളില്‍ തുടര്‍ച്ചയായി ഹിറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടാണ് അംബരീഷ് കന്നഡ സിനിമയില്‍ തരംഗം സൃഷ്ടിക്കുന്നത്. അംബി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ റിബല്‍ സ്റ്റാര്‍ എന്നായിരുന്നു ആരാധകര്‍…
Read MoreDay: 24 November 2018
ഗൗരി ലങ്കേഷിനെ വധിച്ചത് ഹിന്ദുത്വ തീവ്രവാദ സംഘടന; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
ബംഗളൂരു: മാധ്യമ പ്രര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് വധത്തില്‍ കൂടുതല്‍ തെളിവുകളുമായി പ്രത്യേക അന്വേഷണ സംഘം. ഗൗരിയെ വധിച്ചത് ഹിന്ദുത്വ തീവ്രവാദ സംഘടനയാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഗൗരിയുടെ വധത്തിന് പിന്നില്‍ സനാതന്‍ സന്‍സ്ഥയാണെന്നാണ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അഞ്ച് വര്‍ഷത്തെ ഗൂഢാലോചനയ്ക്കൊടുവിലാണ് കൊലപാതകം നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച 9,235 പേജുള്ള ചാര്‍ജ് ഷീറ്റിലാണ് കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം വ്യക്തിപരമായ…
Read Moreഎയര്‍ഹോസ്റ്റസിനെ കടന്നു പിടിച്ച ഇന്ത്യക്കാരന് മൂന്നാഴ്ചത്തെ തടവ് ശിക്ഷ
സിംഗപൂര്‍: വിമാനത്തില്‍ വെച്ച് എയര്‍ഹോസ്റ്റസിനെ കടന്നു പിടിച്ച ഇന്ത്യക്കാരന് മൂന്നാഴ്ചത്തെ തടവ് ശിക്ഷ. നിരഞ്ജന് ജയന്തിനാണ് സിംഗപ്പൂര്‍ കോടതി തടവ് ശിക്ഷ വിധിച്ചത്. നാല് മാസം മുമ്പ് നടന്ന സംഭവത്തിലാണ് കോടതി നടപടി. വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുള്ള കേസില്‍ ഒരു കുറ്റത്തിന്റെ വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സിഡ്നിയില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ നിരഞ്ജന് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറുകയായിരുന്നു. വിമാനത്തില്‍ വെച്ച് 25 കാരിയായ സിംഗപൂര്‍ യുവതിയോട് നിരഞ്ജന് മൊബൈല്‍ നമ്പര്‍ ചോദിച്ച് ശല്യം ചെയ്തു. എന്നാല്‍ ആദ്യമൊന്നും പ്രതികരിക്കാതിരുന്ന…
Read Moreപ്രൊഡക്ഷന്‍ നമ്പര്‍ 2; നാഗചൈതന്യയും സാമന്തയും വീണ്ടും ഒന്നിക്കുന്നു
തെന്നിന്ത്യയിലെ താര ദമ്പതികളായ നാഗചൈതന്യയും സാമന്തയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. പ്രൊഡക്ഷന്‍ നമ്പര്‍ 2 എന്ന ചിത്രത്തിന്റെ വിശാഖപട്ടണത്തെ ഷൂട്ടിംഗ് പൂര്‍ത്തിയായി. വിവാഹശേഷം സമാന്തയും നാഗചൈതന്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പ്രൊഡക്ഷന്‍ നമ്പര്‍ 2. ഷൈന്‍ സ്ക്രീനിന്റെ ബാനറില്‍ സാഹു ഗരപതിയും ഹരീഷ് പെഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ അടുത്തഘട്ട ഷൂട്ടിംഗ് 26ന് ഹൈദരാബാദില്‍ തുടങ്ങും. നാഗചൈതന്യ പുതിയ ലുക്കിലായിരിക്കും ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വിഷ്ണു…
Read Moreമാണ്ഡ്യയിൽ ബസ് നദിയിലേക്ക് മറിഞ്ഞ് 25 മരണം; രക്ഷാപ്രവർത്തനം തുടരുന്നു.
ബെംഗളൂരു: കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബസ് അപകടത്തില്‍പ്പെട്ട് 25 പേർ മരിച്ചു. നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിയുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ ആറു പുരുഷൻമാൻ 5-6 കുട്ടികളും ഉണ്ട്. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പാണ്ഡപുരയിൽ നിന്ന് ശിവള്ളിയിലേക്ക് പോകുകയായിരുന്നു സ്വകാര്യ ബസ്. കനഗനമരഡി എന്ന സ്ഥലത്ത് വച്ചാണ് അപകടം ഉണ്ടായത്. കനഗനമരഡി സ്കൂളിൽ പോയി ശനിയാഴ്ച ഉച്ചയോടെ തിരിച്ച് വീട്ടിലേക്ക് വരുന്ന വിദ്യാർത്ഥികളും ബസിൽ ഉണ്ടായിരുന്നു.
Read Moreഅനധികൃത മരുന്ന് വിൽപ്പന; രണ്ട് മെഡിക്കൽ സ്റ്റോറുകൾ പൂട്ടി
മൈസുരു: കർണ്ണാടക ഡ്രഗ്സ് കൺട്രോൾ അധികൃതരുമായി ചേർന്ന് നടത്തിയപരിശോധനയിലാണ് അനധികൃത മരുന്ന് വിത്പന കണ്ടെത്തിയത്. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം വിൽക്കേണ്ടുന്ന സ്പാസ്മോ പ്രോക്സിവേണി പ്ലസ് ഗുളികകൾ, യാത്രക്കാരനിൽ നിന്നും കണ്ടെടുത്തത് 11,000 എണ്ണം ആയിരുന്നു. ഇതാണ് മെഡിക്കൽ സ്റ്റോറുകളിലേക്ക് അന്വേഷണത്തിലേക്ക് നയിച്ചത്.
Read Moreപിറന്നാളാഘോഷത്തിന് ക്ഷണിക്കാത്തതിൽ പക : സഹപ്രവര്‍ത്തകനേയും സുഹൃത്തിനേയും യുവാവ് വെട്ടിക്കൊലപ്പെടുത്തി
ബെംഗളൂരു: പിറന്നാളാഘോഷത്തിന് ക്ഷണിക്കാത്തതിൽ പക സഹപ്രവര്‍ത്തകനേയും സുഹൃത്തിനേയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. ബിടിഎസ് മഞ്ച എന്നയാളാണ് സുഹൃത്തുക്കളോടൊപ്പം എത്തി സഹപ്രവര്‍ത്തകനായ പളനിയെയും സുഹൃത്ത് മുരുകനെയും കൊലപ്പെടുത്തിയത്. ബെംഗളൂരുവിലെ കൊനാകുണ്ടില്‍ ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം. പളനിയും മുരുകനും ബാറില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴി ഇരുവരെയും മഞ്ചയും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മഞ്ചയുള്‍പ്പെടെയുള്ള ഏഴംഗ സംഘം ഓട്ടോറിക്ഷയിലാണ് എത്തിയതെന്ന് പൊലീസ് പറയുന്നു. ബിഎംടിസിയില്‍ 2011 വരെ പളനിയും മഞ്ചയും മെക്കാനിക്കുമാരായി ജോലിചെയ്തിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ പകുതിയിൽ പളനിയുടെ മകളുടെ പിറന്നാളാഘോഷത്തിന് മഞ്ചയെ ക്ഷണിക്കാത്തത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മഞ്ചയെ…
Read Moreഒാസ്ട്രേലിയയിൽ തൊഴിലവസരങ്ങളുമായി ഇൻഫോസിസ്
ബെംഗളുരു: 2020 ൽ ഒാസ്ട്രേലിയയിൽ 1200 തൊഴിൽഅവസരങ്ങൾ തുറക്കുമെന്ന് ഇൻഫോസിസ്. ഇതിന്റെ ഭാഗമായി 3 ഇന്നവേഷൻ ഹബും ഒാസ്ട്രേലിയയിൽ തുറക്കുമെന്ന് ഇൻഫോസിസ് വ്യക്തമാക്കി.
Read Moreനഗരത്തിലേക്ക് വരികയായിരുന്ന കേരള ആര്‍ടിസി ഡ്രൈവര്‍ക്ക് നേരെ ക്രൂരമായ ആക്രമണം;കാര്‍ കുറുകെ നിര്‍ത്തി ചാടിയിറങ്ങി ഇരുമ്പുവടി കൊണ്ട് തലക്കടിക്കുകയായിരുന്നു;ഡ്രൈവര്‍ ആശുപത്രിയില്‍;സംഭവം നടന്നത് ബാംഗ്ലൂര്‍ യുനിവേഴ്സിറ്റിക്ക് അടുത്ത് വച്ച്.
ബെംഗളൂരു : ഇന്നലെ രാത്രി പത്തു മണിക്ക് കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ട ATC 246 (KL-15-A-1986) കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട് (കേരള RTC) സൂപ്പര്‍ എക്സ്പ്രസ്സ് ബസിലെ ഡ്രൈവർ ശ്രീ. അനിൽ കുമാറിനെ ബാംഗ്ളൂർ യൂണിവേഴ്സിറ്റിക്കടുത്തു വച്ച് ക്രൂരമായി ആക്രമിച്ചു. ഇന്നോവ കാറിൽ (KA-01-MR-9920) വന്ന അക്രമികള്‍ ബസിന് കുറുകെ വണ്ടി നിർത്തുകയും അസഭ്യം പറയുകയും, ഇരുമ്പു കമ്പി കൊണ്ട് ഡ്രൈവറുടെ തലക്കടിക്കുകയുമാണ് ചെയ്തത്. പരിക്ക് പറ്റിയ ഡ്രൈവറെ തൊട്ടു പിന്നാലെ വന്ന വടകര കേരള ആര് ടി സി ബസിൽ ബസ് സ്റ്റാൻഡിൽ,എത്തിക്കുകയും…
Read Moreകോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നാടകത്തിനെതിരെ പ്രതിഷേധവുമായി സംഘടനകള്‍.
കോഴിക്കോട്: കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ നാടകത്തിനെതിരെ മുസ്ലീം സംഘടനകളുടെ പ്രതിഷേധം. ഇസ്ലാം മതത്തെ അപകീർത്തിപ്പെടുത്തുന്നതാണ് നാടകത്തിന്റെ പ്രമേയമെന്നാണ് ആക്ഷേപം. മേമുണ്ട ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച കിതാബ് എന്ന നാടകമാണ് വിവാദമായിരിക്കുന്നത്. മുസ്ലീം പള്ളിയിൽ ബാങ്ക്വിളിക്കുന്ന മുക്രിയുടെയും മകളുടെയും ജീവിതമാണ് നാടകത്തിന്റെ ഇതിവൃത്തം. ബാങ്ക് വിളിക്കാൻ മുക്രിയുടെ മകൾ ആഗ്രഹം പ്രകടിപ്പിക്കുന്നതും തുടർന്നുള്ള സംഭവ വികാസങ്ങളുമാണ് നാടകത്തിലുള്ളത്. ഇതാണ് പ്രകോപനത്തിന് കാരണം. നാടകത്തിന്റെ പ്രമേയത്തില്‍ പ്രതിഷേധിച്ച് മേമുണ്ട സ്കൂളിലേക്ക് യൂത്ത്ലീഗ് പ്രവർത്തകർ നടത്തിയ മാർച്ചിൽ നേരിയ…
Read More