പ്രൊഡക്ഷന്‍ നമ്പര്‍ 2‍; നാഗചൈതന്യയും സാമന്തയും വീണ്ടും ഒന്നിക്കുന്നു

തെന്നിന്ത്യയിലെ താര ദമ്പതികളായ നാഗചൈതന്യയും സാമന്തയും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു.

ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. പ്രൊഡക്ഷന്‍ നമ്പര്‍ 2 എന്ന ചിത്രത്തിന്‍റെ വിശാഖപട്ടണത്തെ ഷൂട്ടിംഗ് പൂര്‍ത്തിയായി.

വിവാഹശേഷം സമാന്തയും നാഗചൈതന്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പ്രൊഡക്ഷന്‍ നമ്പര്‍ 2. ഷൈന്‍ സ്ക്രീനിന്‍റെ ബാനറില്‍ സാഹു ഗരപതിയും ഹരീഷ് പെഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

  "കാന്താര ടീമിൽ 'വിള്ളൽ'? ഹോംബാലെ ഫിലിംസിനെ കൈവിട്ട് റിഷഭ് ഷെട്ടി ? ആരാധകരെ ഞെട്ടിച്ച് ഇൻസ്റ്റാഗ്രാം നീക്കം!"

ചിത്രത്തിന്‍റെ അടുത്തഘട്ട ഷൂട്ടിംഗ് 26ന് ഹൈദരാബാദില്‍ തുടങ്ങും. നാഗചൈതന്യ പുതിയ ലുക്കിലായിരിക്കും ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വിഷ്ണു ശര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.

ഏറെ നാളത്തെ  പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ഒക്ടോബറിലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. ഗോവയില്‍ വച്ച് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.

യേ മായാ ചേസവ, ഓട്ടോനഗര്‍ സൂര്യ, മനം, ത്രയം,  എന്നീ ചിത്രങ്ങളിലും സാമന്തയും നാഗചൈതന്യയും ഒന്നിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോർജുകുട്ടിയുടെ വരവിന് നിയമതടസ്സമോ? ദൃശ്യം 3 റിലീസ് അനിശ്ചിതത്വത്തിൽ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അഭിനയം പഠിപ്പിക്കാൻ 42 ലക്ഷം ചെലവാക്കി; എന്നെ ചതിച്ചു സിനിമ പ്രതിസന്ധിയിൽ; ആശങ്ക പങ്കുവെച്ച് സംവിധായകൻ സനോജ് മിശ്ര
[masterslider id="10"]

Related posts

Click Here to Follow Us