ഗൗരി ലങ്കേഷിനെ വധിച്ചത് ഹിന്ദുത്വ തീവ്രവാദ സംഘടന; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ബംഗളൂരു: മാധ്യമ പ്രര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് വധത്തില്‍ കൂടുതല്‍ തെളിവുകളുമായി പ്രത്യേക അന്വേഷണ സംഘം.

ഗൗരിയെ വധിച്ചത് ഹിന്ദുത്വ തീവ്രവാദ സംഘടനയാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍.  ഗൗരിയുടെ വധത്തിന് പിന്നില്‍ സനാതന്‍ സന്‍സ്ഥയാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം അഞ്ച് വര്‍ഷത്തെ ഗൂഢാലോചനയ്ക്കൊടുവിലാണ് കൊലപാതകം നടപ്പിലാക്കിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച 9,235 പേജുള്ള ചാര്‍ജ് ഷീറ്റിലാണ് കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം വ്യക്തിപരമായ കാരണങ്ങളല്ല കൊലപാതകത്തിനു കാരണമെന്നും ഇതില്‍ പറയുന്നു. എന്നാല്‍ ഗൗരി ലങ്കേഷ് വിശ്വസിച്ചതും എഴുതിയതും സംസാരിച്ചതുമായ ആശയങ്ങളാണ് അവരുടെ മരണത്തിന് കാരണമായതെന്ന് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് വെളിപ്പെടുത്തി. സനാതന്‍ സന്‍സ്ഥയിലെ ഒരു നെറ്റ്‍‍‍വര്‍ക്ക് അ‍ഞ്ചു വര്‍ഷമായി ഗൗരി ലങ്കേഷിനെ ലക്ഷ്യം വച്ചിരുന്നതായും പൊലീസ് പറഞ്ഞു.

  ഭിന്നശേഷി നിര്‍ണയം; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങും

കേസ് തുടര്‍ന്നും അന്വേഷിക്കാന്‍ അനുവദിക്കണമെന്നും സംഘം കോടതിയോട് ആവശ്യപ്പെട്ടു. അതേസമയം കല്‍ബുര്‍ഗിയുടെയും, നരേന്ദ്രധാബോല്‍ക്കറുടെയും ഗോവിന്ദ് പന്‍സാരെയുടെയും വധത്തിന് പിന്നിലുള്ളവരാണ് ഗൗരിയേയും വധിച്ചതെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

  ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് നേരെ കയ്യേറ്റ ശ്രമം; അഞ്ച് പേര്‍ക്കെതിരെ കേസ്

ബംഗുളൂരുവിലെ പ്രിന്‍സിപ്പല്‍ സിവില്‍ ആന്‍റ് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 5നാണ് ഗൗരി സ്വന്തം വീടിനുമുന്നില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. കേസില്‍ ഇതുവരെ 18 പേരെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതി ചേര്‍ത്തിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിണറായി ഏറ്റവും കാപട്യം ഉള്ള നേതാവ്: വി ഡി സതീശൻ
[masterslider id="10"]

Related posts

Click Here to Follow Us