ബെംഗളുരു: ആദ്യമായി നമ്മ മെട്രോ ലാഭത്തിലേക്കെന്ന് കണക്കുകൾ. യാത്രക്കാർ കൂടിയതിനെ തുടർന്നാണിത്. ഈ വർഷം മെട്രോ നേടിയത് 337.21 കോടി. പ്രവർത്തനം തുടങ്ങി 7 വർഷമായെങ്കിലും ഇപ്പോഴാണ് മെട്രോ ലാഭത്തിലാകുന്നത്. ഒന്നാംഘട്ടം പൂർത്തിയായപ്പോൾ പ്രതിദിനം 4 ലക്ഷം യാത്രക്കാരുടെ എണ്ണം കടന്നിരുന്നു.
Read MoreDay: 21 November 2018
ശബ്ദമലിനീകരണം തടയൽ; ഹോൺ രഹിത തിങ്കളുമായി സിറ്റി ട്രാഫിക് പോലീസ്
ബെംഗളുരു: കൂടി വരുന്ന ശബ്ത മലിനീകരണത്തിന് തടയിടാൻ ഹോൺ രഹിത തിങ്കളുമായി സിറ്റി ട്രാഫിക് പോലീസ് രംഗത്ത്. ശബ്ത മലിനീകരണം ജനജീവിതത്തെ ദുസഹമാക്കി തീർക്കുന്നതിനെ തുടർന്നാണ് നടപടി.
Read Moreജിംനേഷ്യം പരിശീലകൻ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ബെംഗളുരു: ജിംനേഷ്യം പരിശീലകനായ സയ്യിദ് ഇർഫാൻ(30) അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ. ശിവാജി നഗറിൽ ജിംനേഷ്യത്തിൽ നിന്ന് രാത്രി മടങ്ങവേ ബൈക്കിലെത്തിയ സംഘം സയ്യിദിനെ കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സയ്യിദ് മൊബൈലിൽ നിന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു . എന്നാൽ മാതാപിതാക്കളെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ശിവാജി നഗർ പോലീസ് കേസെടുത്തു.
Read Moreബെംഗളുരു വനിതകൾക്ക് സുരക്ഷിതയിടമല്ലെന്നാവർത്തിച്ച് പെരുകുന്ന അതിക്രമങ്ങൾ; വനിതാ ഹോംഗാർഡിനെ പീഡിപ്പിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ
ബെംഗളുരു: വനിതാ ഹോംഗാർഡിനെ പീഡിപ്പിച്ച കേസിൽ ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ചന്ദ്രശേഖർ അറസ്റ്റിലായി. അപമര്യാദയായി പെരുമാറുന്നുവെന്ന് മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടതിന്റെ പകയിൽ ഇയാൾ അന്നു രാത്രി തന്നെ വനിതാ ഹോംഗാർഡിന്റെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു.
Read Moreഗൗരി ലങ്കേഷ് വധം; കുറ്റപത്രം ഉടൻ: 4000 പേജ് ദൈർഘ്യം കുറ്റപത്രത്തിന്
ബെംഗളുരു: പ്രത്യേക അന്വേഷണ സംഘം ഗൗരി ലങ്കേഷ് വധക്കേസിൽ കുറ്റപത്രം ഉടനെ സമർപ്പിക്കും. വധത്തിൽ 17 പേർക്കെതിരെ 4000 പേജ് ദൈർഘ്യമുള്ള കുറ്റപത്രമാണ് എസ്എെടി തയ്യാറാക്കിയിരിക്കുന്നത്.
Read Moreകോളേജിൽ വിദ്യാർഥികൾക്ക് വാഹന വിലക്ക്; ഇനി മുതൽ കോളേജ് വാഹനത്തെയും പൊതുഗതാഗതത്തെയും ആശ്രയിക്കാം
ബെംഗളുരു: വിദ്യാർഥികൾക്കിനി മുതൽ കോളേജ് വാഹനത്തെയും പൊതുഗതാഗതത്തെയും ആശ്രയിക്കാം . എന്തെന്നാൽ വിദ്യാർഥികൾക്ക് വാഹന വിലക്ക് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നടപടികൾ അവസാന ഘട്ടത്തിലേക്ക്. അപകടങ്ങളുടെ അളവ് കുറക്കുക, വായു മലിനീകരണം കുറക്കുക.പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് കോളേജുകളിൽ വാഹന വിലക്ക് ഏർപ്പെടുത്തുന്നത്. അന്തരീക്ഷ മലിനീകരണം ഏറെ വഷളാകും മുൻപേ ഇത്തരം തീരുമാനങ്ങൾ പ്രാവർത്തികമാക്കേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ജിടി ദേവ ഗൗഡെ പറഞ്ഞു.
Read Moreമൊബൈൽ ടവറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു
ബെംഗളുരു: മൊബൈൽ ടവറുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും , ആശുപത്രികളുടെയും 50 മീറ്റർ ചുറ്റളവിൽ ടവറുകൾ സ്ഥാപിക്കാൻ അനുവദിക്കിലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
Read Moreനോട്ട് നിരോധനം കര്‍ഷകരെ ബാധിച്ചു: കേന്ദ്ര കാര്‍ഷിക മന്ത്രാലയം
ന്യൂഡല്‍ഹി: കള്ളനോട്ടും കള്ളപ്പണവും നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നോട്ട് നിരോധനം, ഇന്ത്യയിലെ കര്‍ഷകരെ ഗുരുതരമായി ബാധിച്ചുവെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രാലയം. നിലവില്‍ പ്രയോഗത്തിലിരുന്ന കറന്‍സി നോട്ടുകളില്‍ 86% നോട്ട് നിരോധന സമയത്ത് കടലാസ് മാത്രമായി മാറിയപ്പോള്‍ അത് ഏറ്റവുമധികം ദുരിതത്തിലാക്കിയത് പാവം കാര്‍ഷകരെയാണ് എന്നാണ് ഇപ്പോള്‍ കേന്ദ്ര കാര്‍ഷിക മന്ത്രാലത്തിന് ബോധ്യം വന്നിരിക്കുന്നത്. വൈകിയെങ്കിലും കേന്ദ്ര സര്‍ക്കാരിന് കര്‍ഷകരുടെ ദുരവസ്ഥ ഓര്‍മ്മ വന്നു എന്നുവേണം കരുതാന്‍. വിത്തുകളും ധാന്യങ്ങളും വാങ്ങിക്കാന്‍ കര്‍ഷകര്‍, പ്രത്യേകിച്ച് ചെറുകിട കര്‍ഷകര്‍ കറന്‍സി നോട്ടുകളെയാണ് ആശ്രയിക്കുന്നത്. കേന്ദ്രത്തിന്‍റെ…
Read Moreബെംഗളുരുവിലെ ബസുകളുടെ സമയം അറിയില്ലേ? വിഷമിക്കണ്ട, ഒാരോ റൂട്ടിലെയും ബസുകളും അവയുടെ സമയവും അറിയാനായി സ്റ്റോപ്പുകളിൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് വരുന്നു
ബെംഗളുരു: ജനപ്രിയ പദ്ധതിയുമായി ബിഎംടിസി എത്തുന്നു ഇനി മുതൽ ബസ് സമയവും റൂട്ടുമെല്ലാം സ്റ്റോപ്പിൽ ഡിജിറ്റൽ ഡിസ്പ്ലേ ബോർഡിൽ തെളിയും, അതായത് സംശയമുണ്ടെങ്കിൽ കാണുന്നവരോടൊക്കെ ചോദിച്ച് ചോദിച്ച് പോകുന്ന ശീലം ഒഴിവാക്കാം. ബസുകളും അവയുടെ സമയവും മാപ്പിന്റെ സഹായത്തോടെ തൽസമയം അറിയിക്കുന്ന പിഎെഎസ് സിസ്റ്റം ബോർഡുകൾ സ്ഥാപിക്കാൻ ബിഎംടിസിക്ക് ബിബിഎംപി അനുവാദം നൽകി കഴിഞ്ഞു.
Read Moreമസ്തിഷ്ക മരണം: യുവാവിന്റെ അവയവങ്ങൾ ഏഴ് പേർക്ക് ദാനം ചെയ്തു; കൈകൾ മറ്റൊരാളിൽ തുന്നിച്ചേർത്തു
ബെംഗളുരു: മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ കൈകൾ മറ്റൊരാൾക്ക് തുന്നിച്ചേർത്തു. ബൈക്കപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ബിഹാർ സ്വദേശിയും ബെംഗളുരുവിൽ ടെലികോം ജീവനക്കാരനുമായ യുവാവിന്റെ രക്ഷിതാക്കൾ അവയവ ദാനത്തിന് സന്നദ്ധതപ്രകടിപ്പിക്കുകയായിരുന്നു. ഫാക്ടറിയിലുണ്ടായ അപകടത്തെ തുടർന്ന് ഇരു കൈകളും നഷ്ടമായ പുതുച്ചേരി സ്വദേശിക്കാണ് കൈകൾ നൽകിയത്. കിഡ്നി , ഹൃദയം ഉൾപ്പെടെ 7 അവയവങ്ങൾ ദാനം ചെയ്തു.
Read More