മസ്തിഷ്ക മരണം: യുവാവിന്റെ അവയവങ്ങൾ ഏഴ് പേർക്ക് ദാനം ചെയ്തു; കൈകൾ മറ്റൊരാളിൽ തുന്നിച്ചേർത്തു

ബെം​ഗളുരു: മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്റെ കൈകൾ മറ്റൊരാൾക്ക് തുന്നിച്ചേർത്തു. ബൈക്കപകടത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ബിഹാർ സ്വദേശിയും ബെം​ഗളുരുവിൽ ടെലികോം ജീവനക്കാരനുമായ യുവാവിന്റെ രക്ഷിതാക്കൾ അവയവ ​ദാനത്തിന് സന്നദ്ധതപ്രകടിപ്പിക്കുകയായിരുന്നു. ഫാക്ടറിയിലുണ്ടായ അപകടത്തെ തുടർന്ന് ഇരു കൈകളും നഷ്ടമായ പുതുച്ചേരി സ്വദേശിക്കാണ് കൈകൾ നൽകിയത്. കിഡ്നി , ഹൃദയം ഉൾപ്പെടെ 7 അവയവങ്ങൾ ദാനം ചെയ്തു.

Read More
Click Here to Follow Us