സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണി൦ഗ് ബാറ്റ്സ്മാൻമാനായി മാറിയ താരമാണ് ഗൗതം ഗംഭീര്‍.
പലപ്പോഴും ടീമിനെ വിജയത്തിലേയ്ക്ക് പിടിച്ചുയർത്തിയ താരം സ്വയം ട്രോളി രംഗത്തെത്തിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം.
കഴിഞ്ഞ ദിവസം ഫിറോസ് ഷാ കോട്ല മൈതാനത്ത് അമ്പയറോട് കയർക്കുന്ന ഗംഭീറിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.
ഫീൽഡറുടെ ത്രോ കണ്ട് അപകടം മണത്തു ക്രീസിൽ തിരിച്ചെത്താൻ ശ്രമിച്ചുവെങ്കിലും അപ്പോഴേക്കും ഋഷി ധവാൻ ബെയ്ൽ ഇളക്കി കഴിഞ്ഞിരുന്നു.
സമൂഹ മാധ്യമങ്ങളില്‍ ഗംഭീറിനെതിരെ ട്രോളുകള്‍ ഇറങ്ങിയതോടെയാണ് താരം തന്നെ സ്വയം ട്രോളി രംഗത്തെത്തിയത്.
Anaiza to Aazeen: Didi, how did papa celebrate Children’s Day?
Aazeen replied: Well, today in the Ranji Trophy match he got run out like a kid!!!!
Papa: 🙈🙈🙈🙈🙈🙈🙈🙈🙈🙈 @natashagambhir2 #ChildrensDay pic.twitter.com/qUDKXgFYht— Gautam Gambhir (Modi Ka Parivar) (@GautamGambhir) November 14, 2018
”അനൈസ ആസീനോട്: പപ്പാ എങ്ങനെയാണ് ശിശുദിനം ആഘോഷിച്ചത് ആസീന്‍: ഇന്നത്തെ രഞ്ചി ട്രോഫി മത്സരത്തില്‍ കുട്ടികളെപ്പോലെ ഓടി റണ്ണൗട്ടായി”
ഇതായിരുന്നു ഗംഭീറിന്റെ ട്രോള്‍. രഞ്ജി ട്രോഫി
മക്കളായ അനൈസയുടെയും ആസീന്റെയും ചിത്രം പങ്ക് വെച്ചുക്കൊണ്ടായിരുന്നു ഗംഭീറിന്റെ ട്രോള്‍.
ഡൽഹി-ഹിമാചൽ പ്രദേശ് മത്സരത്തിന്റെ ഇരുപതാം ഓവറിലായിരുന്നു നാടകീയമായ റണ്‍ഔട്ട്. ഡല്‍ഹി സ്കോര്‍ 101ന് 1 എന്ന നിലയില്‍ നില്‍ക്കവെ ക്രീസില്‍ ഗംഭീറിനൊപ്പമുണ്ടായിരുന്ന ധ്രുവ് ഷോരെ ഡബിളിനായി ഓടി.
https://twitter.com/NaaginDance/status/1062598130577764352
ഫീല്‍ഡര്‍ പന്ത് എടുത്ത് ബൗളര്‍ക്ക് എറിഞ്ഞു കൊടുക്കുന്നതുവരെ കമന്റേറ്റര്‍മാര്‍ പോലും അപകടം മണത്തില്ല. എന്നാല്‍ ബൗളര്‍ പന്ത് പിടിച്ചെടുത്ത് ഗംഭീറിന്റെ അലസത മുതലാക്കി വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു.
അവസാന നിമിഷം നടന്ന ഈ അപ്രതീക്ഷിത നീക്കത്തില്‍ ഗംഭീറിന് സ്വന്തം വിക്കറ്റ് നഷ്ടമായി. 52 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്സറും അടക്കം മികച്ച രീതിയില്‍ ബാറ്റു വീശുമ്പോഴായിരുന്നു ഗംഭീറിന് അശ്രദ്ധ വില്ലനായത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.