ഹെബ്ബാൾ ജറുസലേം മാർത്തോമ്മാ പള്ളി കൺവൻഷൻ നാളെ നടക്കും

ബെം​ഗളുരു; ഹെബ്ബാൾ ജറുസലേം മാർത്തോമ്മാ പള്ളി കൺവൻഷൻ നാളെ ആരംഭിക്കും. നാളെയും ശനിയാഴ്ച്ചയും വൈകിട്ട് 06.30 ന് ​ഗാന ശുശ്രൂഷ . കൺവൻഷനിൽ റവ. ജോസഫ് കെ ജോർജ് മുഖ്യ പ്രഭാഷണം നടത്തും. 11 ന് രാവിലെ 8ന് കുർബാന, വചനസന്ദേശം, എന്നിവയോടെ സമാപിക്കുമെന്ന് വികാരി റവ. വർ​ഗീസ് മാത്യു അറിയിച്ചു.

Read More

പശ്ചിമ ഘട്ട ഭം​ഗി ആസ്വദിക്കാൻ ടൂർ ഒാഫ് നീല​ഗിരീസ് സൈക്കിൾ റാലിയെത്തുന്നു

ബെം​ഗളുരു; 11 ആമത് ടൂർ ഒാഫ് നീല​ഗിരീസ് സൈക്കിൾ റാലി സംഘടിപ്പിക്കുന്നു. പശ്ചിമഘട്ട നിരകളുടെ ഭം​ഗി നേരിട്ടറിയാൻ കഴിയുമെന്നതണ് ഇതിന്റെ നേട്ടം. ഡിസംബർ 9 മുതൽ 16 വരെയാണ് റാലി നടക്കുക. 9 ന് മൈസുരുവിൽ നിന്നാരംഭിച്ച് ഹാസൻ , കുശാൽന​ഗർ , ബത്തരി, കൽപ്പറ്റ വഴി ഊട്ടിയിൽ 16 ന്സമാപിക്കും. കർണ്ണാടക, കേരളം, തമിഴ്നാട് എനനിവടങ്ങളിലൂടെ 950കിലോമീറ്റർ താണ്ടുന്ന റാലിയിൽ 13 രാജ്യങ്ങളിൽ നിന്നുള്ള 110 സൈക്കിള് റൈഡിംങ് താരങ്ങൾ പങ്കെടുക്കും. 17 വനിതകളും ഇതിൽ ഉൾപ്പെടുന്നു.

Read More

മാതാവിന്റെ മരണത്തെ തുടർന്ന് ഈ മാസം 19 വരെ തങ്ങാൻ അപേക്ഷ നൽകി മഅദനി

ബെം​ഗളുരു: മഅദനി മാതാവ് അസുമാബീവിയുടെ മരണത്തെ തുടർന്ന് മരണാനന്തര ചടങ്ങുകളിലും, പ്രാർഥനകളിലും പങ്കെടുക്കാൻ19 വരെ അനുമതി തേടി എൻഎെഎ കോടിയിൽ ഹർജി നൽകി. ബെം​ഗളുരു സ്ഫോടന കേസിലെ 31 ആം പ്രതിയായ മ അദനി കഴി‍ഞ്ഞമാസം 28 മുതൽ4 വരെ കേരളത്തിൽ പോകാനായി അനുമി നൽകിയ കോടതി പിന്നീട് 12 വരെ നീട്ടി കൊടുത്തിരുന്നു.

Read More

മഅദനിയുടെ അമ്മ നിര്യാതയായി

ശാസ്താംകോട്ട; പിഡിപി ചെയർമാൻ മഅദ്നിയുടെ മാതാവും , വേങ്ങ തോട്ടുവാൽ റിട്ട; അധ്യാപകൻ അബ്ദുൾ സമദിന്റെ ഭാര്യയുമായ അസുമാബീവിയാണ് (70) നിര്യാതയായത്. കബറടക്കം നടത്തി.

Read More

നേട്ടം കൊയ്ത് സ്വകാര്യ ബസുകാർ, കൃത്യമായ സർവ്വീസ് നടത്താതെ കേരള ആർടിസി; മലയാളിയുടെ യാത്ര ദുരിതത്തിൽ

ബെം​ഗളുരു: വിപുലമായ ദീപാവലി ആഘോഷംകഴിഞ്ഞ് മടങ്ങുന്നവർക്കായി കേരളം ഒഴികെ എല്ലായിടത്തും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഈ മാസം 11നും 12 നുമാണ് തിരക്ക് ഏറെയുള്ളത്. ഈ ദിവസങ്ങളിൽ പല കേന്ദ്രങ്ങളിൽ നിന്നും ബെം​ഗളുരുവിലേക്ക് ട്രെയിൻ അനുവദിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് എറണാകുളം -യശ്വന്ത്പുര ട്രെയിൻ എല്ലാ ബുധനാഴ്ച്ചയാണ് സർവ്വീസ് നടത്തുന്നത് . കനത്ത തിരക്കിന് ഇത് യാതൊരു ​ഗുണവും ചെയ്യില്ലെന്ന് യാത്രക്കാർ വ്യക്തമാക്കുന്നു. സ്വകാര്യ ബസുകൾ 2900 രൂപവരെ കഴുത്തറപ്പൻ പണം വാങ്ങി യാത്ര ഒരുക്കുമ്പോൾ കേരള ആർടിസി ആവശ്യത്തിന് ബസുപോലും…

Read More

സഹപ്രവർത്തകർ തടാകത്തിൽ മുങ്ങിമരിക്കാനിടയായ സംഭവം; നടൻ ദുനിയാ വിജയ്ക്കെതിരെ കുറ്റപത്രം

ബെം​ഗളുരു: സിനിമാ ചിത്രീകരണത്തിനിടെ രണ്ട് സഹനടൻമാർ തടാകത്തിൽ മുങ്ങി മരിച്ച സം ഭവത്തിൽ പ്രശസ്ത നടൻ ദുനിയാ വിജയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. ഈ സംഭവത്തിൽ പോലീസിനെ കയ്യേറ്റം ചെയ്തതായും ദുനിയാ വിജയ്ക്കെതിരെ കേസുണ്ട്. 2016 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിർമ്മാതാവിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ തടഞ്ഞത് ഉൾപ്പെടെ നിരവധി കേസുകളാണ് ദുനിയാ വിജയ്കെതിരെ ഉള്ളത്. ഹെലികോപ്റ്ററിൽ നിന്ന് ചാടിയ സഹ നടൻമാരായ ഉദയ്, അനിൽ എന്നിവരാണ് തിപ്പ​ഗോണ്ടനഹള്ളി തടാകത്ിൽ മുങ്ങി മരിച്ചത്.

Read More

ബസിടിച്ച് മരിച്ച മലയാളിയെ തിരിച്ചറിയാനായില്ല

ബെം​ഗളുരു: കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് ഏകദേശം 45 വയസ് തോന്നിക്കുന്നയാളെ നെലമം​ഗല, അടമാക്കനഹള്ലിയിൽ വച്ച് ബസിടിച്ചത്.‌ വെൽഡിംങ് ജോലി ചെയ്തിരുന്ന ഇയാൾ സഹപ്രവർത്തകരോട് പേര് രാധാകൃഷ്ണൻ എന്നാണെന്നും വീട് മലപ്പുറം എംഎസ്പി ക്യാംപിന് സമീപത്താണെന്നുമാണ് പറഞ്ഞിരുന്നത്. എന്നാൽ രിരിച്ചറിയൽ രേഖകളൊന്നും ലഭ്യമായിട്ടില്ല. മൃതദേഹം ശിവാജി ന​ഗർ ബൗറിങ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. ഫോൺ: 8123187519

Read More

നടി ശ്രുതി അർജുനനെതിരെ മൊഴി നൽകി

ബെം​ഗളുരു; മീടൂ വിഷയത്തിൽ നടൻ അർജുനെതിരെ നടി ശ്രുതി ഹരിഹരൻ കോടതിയിൽ മൊഴി നൽകി. ഈ മാസം 14 വരെ അർജുനെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി പോലീസിന് നൽകിയ നിർദേശം

Read More

ഐ.ടി.ജോബ് തേടി ബാംഗ്ലൂരിലേക്ക് വണ്ടി കയറുന്നതിന് മുമ്പ് ഇതൊന്ന് വായിക്കുക..

എന്ജിനീറിങ് കഴിഞ്ഞാൽ ഒരു വിധം എല്ലാരും തങ്ങളുടെ ഡ്രീം കമ്പനിയിൽ ഒരു സോഫ്റ്റ് വെയർ ജോലി ആഗ്രഹിച്ച്  വണ്ടി കയറുന്നത്  ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബാംഗ്ലൂരിലേക്കാണ്‌. Accenture, Microsoft, Dell തുടങ്ങി ഒരു വിധം എല്ലാ MNCകളും അനുദിനം വർധിച്ചു വരുന്ന സ്റ്റാർട്ടപ്പ് കമ്പനികളുമാണ് ഉദ്യോഗാർത്ഥികളെ ബാംഗ്ലൂരിലേക്ക് ആകാര്‍ഷിക്കുന്നത്. ബാംഗ്ലൂർ പോലുള്ള ഒരു സ്ഥലത്തു IT ജോലി അന്വേഷിച്ചു വരുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് താഴെ. താമസം ബാംഗ്ലൂര് എന്നത് പരന്ന് കിടക്കുന്ന വലിയൊരു സിറ്റി ആണ്. അത്‌ കൊണ്ട് തന്നെ അനുയോജ്യമായൊരു…

Read More

എച്ച് 1 എൻ 1 വ്യാപകമാകുന്നു; ബോധവൽക്കരണവുമായി ബിഎംആർസിഎൽ

ബെം​ഗളുരു: എച്ച് 1 എൻ 1 പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവുമായി ബിഎംആർസിഎൽ രം​ഗത്ത്. പനിയുടെ ലക്ഷണങ്ങൾ, ചികിത്സ നടത്തേണ്ട വിധം എന്നിവയെല്ലാം മെട്രോ സ്റ്റേഷനുകളിൽ കന്നഡയിലും ഇം​ഗ്ലീഷിലും എഴുതി പ്രദർശിപ്പിക്കും. പ്രതിദിനം നാല് ലക്ഷത്തോളം പേർ ഉപയോ​ഗിക്കുന്നതിനാൽ പനി പടർന്ന് പിടിക്കാൻ സാധ്യത മെട്രോസ്റ്രേഷനുകളിൽ അധികമായതിനാലാണ് ഇത്തരമൊരു മുൻകരുതൽ എടുക്കുന്നത്. ആരോ​ഗ്യ വകുപ്പിന്റെ ബുക്ക് ലറ്റുകളും വിതരണം നടത്തും. ഇതുവരെ എച്ച് 1 എൻ 1 പനി ബാധിച്ച് 17 പേരോളം മരണമടഞ്ഞ സാഹചര്യത്തിലാണ് നടപടി ഊർജിതമാക്കിയത്.

Read More
Click Here to Follow Us