ഗൗതം കൃഷ്ണ കുത്തേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്യുന്നു.

ബെംഗളൂരു: മലയാളി യുവാവ് ഗൗതം കൃഷ്ണ കുത്തേറ്റ് മരിച്ച സംഭവത്തിൽ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. ആലപ്പുഴ എരമല്ലൂർ സ്വദേശി വൈശാഖി (2‌3)നെയാണ് കേസ് അന്വേഷിക്കുന്ന ഉപ്പാർപേട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ഞായറാഴ്ച പുലർച്ചെയാണ് മൈസൂരു ബാങ്ക് സർക്കിളിൽ ചേർത്തല എഴുപുന്ന ഗായത്രിഭവനിൽ ഗൗതം കൃഷ്ണ (18) കുത്തേറ്റ് മരിച്ചത്.

സ്കൂട്ടറിലെത്തിയ മൂന്നംഗ സംഘം കന്നഡയിൽ എന്തോ ചോദിച്ചശേഷം ഗൗതമിനെ കുത്തിയെന്നാണ് വൈശാഖിന്റെ മൊഴി. കുഴഞ്ഞു വീണ ഗൗതമിനെ വൈശാഖും പ്രദേശത്തുണ്ടായിരുന്ന രണ്ടു പേരുമാണ് വിക്ടോറിയ ആശുപത്രിയിലെത്തിച്ചത്. ഇരുവരുടെയും പണമോ മൊബൈൽ ഫോണോ മോഷണം പോയിട്ടില്ല. താമസിക്കാൻ പണം ലഭിക്കുന്നതിന് വേണ്ടി മൊബൈൽ ഫോൺ മജസ്റ്റിക്കിലെ കടയിൽ വിറ്റെന്ന് വൈശാഖ് പറഞ്ഞു.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

ഇതിൽ ഉപയോഗിച്ചിരുന്ന സിംകാർഡ് ഗൗതമിന്റെ ഫോണിലേക്ക് മാറ്റിയിരുന്നു. ഒരാഴ്ച മുൻപാണ് ഇരുവരും അൾസൂർ ഗേറ്റ് പൊലീസ് സ്റ്റേഷന് സമീപത്തെ പാഴ്സൽ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചത്. ഗൗതമിന്റെ മൃതദേഹം ഗവ.വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റർട്ടത്തിന് ശേഷം കെഎംസിസി, കർണാടക മലയാളി കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിറന്നാൾ കേക്കിൽ ചത്ത പല്ലി: കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ; ഭക്ഷ്യസുരക്ഷയിൽ ആശങ്ക ശക്തം
[masterslider id="10"]

Related posts