സ്കൂള്‍ പ്രിന്‍സിപ്പാളിനെ കുട്ടികളുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കുറ്റവാളികളില്‍ ഒരാളെ പോലീസ് വെടിവച്ച് വീഴ്ത്തി.

ബെംഗളൂരു: സ്കൂള്‍ പ്രിന്‍സിപ്പാളിനെ കുട്ടികളുടെ മുന്നില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തിയ കുറ്റവാളികളില്‍  ഒരാളെ മഹാലക്ഷ്മി ലേഒൗട്ടിൽ നിന്നു വെടിയുതിർത്തു പിടികൂടിയതായി പൊലീസ് വ്യക്തമാക്കി.ലഭ്യമായ എല്ലാ തെളിവുകളും ശേഖരിച്ചു വരികയാണ്. സ്കൂൾ ഗേറ്റിനുള്ളിലേക്ക് പ്രതികൾ ആയുധങ്ങളുമായി ഇരച്ചുകയറുന്നത് സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.

  ബെംഗളൂരുവിൽ തെരുവ് നായയെ പുള്ളിപ്പുലി ആക്രമിച്ചു.

മറ്റു പ്രതികൾക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. രംഗനാഥുമായുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സാസരഹള്ളി അഗ്രഹാരയിലെ സ്കൂൾ കെട്ടിടം തർക്കഭൂമിയിലാണു സ്ഥിതിചെയ്യുന്നതെന്ന് നാട്ടുകാരിൽ ചിലർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്.

ഇതിനെ തുടർന്നുള്ള വൈരാഗ്യമാണ് രംഗനാഥിന്റെ ജീവനെടുത്തതെന്നാണു പൊലീസ് സംശയിക്കുന്നത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts