ബെംഗളുരു: രൂക്ഷമായ ഗതാഗത കുരുക്കിൽ നിന്നും രക്ഷപ്പെടാൻ ബാംഗ്ലൂരിൽ ബൈക്ക് ടാക്സിക്ക് അനുമതി നൽകാനൊരുങ്ങി സർക്കാർ. ബൈക്ക് ടാക്സികൾ നിരത്തിലിറക്കുന്നതുമായി ബന്ധപ്പട്ടുള്ള നിയമവശങ്ങളെക്കുറിച്ച് ചർച്ച നടത്തിയ സമിതി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. ബൈക്ക് ടാക്സികൾ രൂക്ഷമായ ഗതാഗതകുരുക്കിൽ സമയബന്ധിതമായ യാത്രൊരുക്കുമെങ്കിലും ഇവ സൃഷ്ടിക്കാവുന്ന സുരക്ഷയില്ലായ്മ ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. ബാംഗ്ലൂരിലെ വാഹനപെരുപ്പം ഏകദേശം 7 ലക്ഷം പിന്നിട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം എടുത്തത്.
Read MoreDay: 13 October 2018
അമ്മ ഒരു സന്തുഷ്ട കുടുംബമല്ല ആ മുഖംമൂടി വലിച്ചുകീറു൦
ഏറണാകുളം: സംഘടനയില്‍ നിന്നും ആരും രാജി വെയ്ക്കില്ലെന്നും മീ ടൂ ക്യാമ്പയിനി൦ഗ് തുടങ്ങുന്നില്ലെന്നും ഡബ്ല്യുസിസി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. രേവതി, പത്മപ്രിയ, പാര്‍വതി, ബീന പോള്‍, അഞ്ജലി മേനോന്‍, അര്‍ച്ചന പത്മിനി, ദീദീ ദാമോദരന്‍, സജിത മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഇന്‍ഡസ്ട്രിയെ മികച്ചതാക്കാന്‍ കൂടുതല്‍ ശ്രമിക്കുമെന്നും അവര്‍ വ്യക്തമാക്കി. കൂടാതെ, അമ്മ ഒരു സന്തുഷ്ട കുടുംബമല്ലെന്നും ആ മുഖംമൂടി വലിച്ചുകീറുമെന്നും താരങ്ങള്‍ വ്യക്തമാക്കി. അതിനുള്ള വഴിയാണ് ആക്രമിക്കപ്പെട്ട നടി തന്‍റെ ധീരതയിലൂടെ കാണിച്ചു തന്നത്. ദേശീയ…
Read Moreബ്ലാസ്‌റ്റേഴ്‌സിനെ കളിയാക്കി ഗോകുലം കേരള; പ്രതിഷേധവുമായി ആരാധകര്‍
കൊച്ചി: ബ്ലാസ്റ്റേഴ്‌സിനെതിരെ പരാമര്‍ശം നടത്തിയ കേരളത്തിന്‍റെ ഐ ലീഗ് ക്ലബായ ഗോകുലം കേരളയ്ക്കെതിരെ പ്രതിഷേധവുമായി ആരാധകര്‍. ബ്ലാസ്റ്റേഴ്‌സിനെ കളിയാക്കി ഇന്നലെയാണ് ഗോകുലം കേരള ട്വീറ്റ് പങ്ക് വെച്ചത്. ഗോകുലം കേരളയോട് ആരാധകര്‍ ആവശ്യപ്പെട്ട കാര്യങ്ങളില്‍ ചിലത് ക്ലബ് നടപ്പാക്കിയിരുന്നു. ഇതു വെളിപ്പെടുത്തി അവര്‍ ഇട്ട പോസ്റ്റിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ പേര് പരാമര്‍ശിക്കാതെ ഐ ലീഗ് ക്ലബ് കളിയാക്കിയത്. ആരാധകര്‍ ആവശ്യപ്പെട്ട നാല് കാര്യങ്ങള്‍ നടപ്പിലാക്കിയെന്ന് ഗോകുലം ട്വീറ്റില്‍ വ്യക്തമാക്കി. ജെഴ്‌സിയുടെ നിറം മാറ്റുക, സ്റ്റേഡിയം പെയിന്‍റ് അടിക്കുക, ടീമിന്‍റെ മത്സരങ്ങള്‍ കഴിഞ്ഞ സീസണിലേത് പോലെ…
Read Moreരണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഇന്ത്യയും ചൈനയും ഏറ്റുമുട്ടുന്നു
ബെയ്ജീങ്: 21 വര്‍ഷത്തിനുശേഷം ഫുട്ബോള്‍ കളത്തില്‍ ഇന്ത്യയും ചൈനയും മുഖാമുഖം. അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരത്തില്‍ ഇന്ന് ഇന്ത്യ ചൈനയെ നേരിടും. വൈകീട്ട് 5.05 മുതല്‍ സുഷു സിറ്റിയിലെ ഒളിമ്പിക് സ്റ്റേഡിയത്തിലാണ് മത്സരം. കൊച്ചിയില്‍ 1997-ല്‍ നടന്ന നെഹ്രു കപ്പിലായിരുന്നു അയല്‍ക്കാരായ ഇന്ത്യയും ചൈനയും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ടൂര്‍ണമെന്റിലെ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാനുള്ള മത്സരത്തില്‍ ചൈനയോട് (2-1) ആതിഥേയര്‍ തോറ്റു. ഈ പരാജയത്തിന് മധുരപ്രതികാരം വീട്ടാനുള്ള അവസരംകൂടിയാണ് ഈ സൗഹൃദം. അടുത്തവര്‍ഷം യു.എ.ഇ.യില്‍ നടക്കുന്ന എ.എഫ്.സി. ഏഷ്യന്‍ കപ്പിന് ഒരുങ്ങാനാണ് ഇന്ത്യ സൗഹൃദമത്സരം…
Read Moreഇ-ബേയില്‍ കാമുകി വില്‍പ്പനയ്ക്ക്!
ലണ്ടന്‍: സാധനങ്ങളും സേവനങ്ങളും വിൽക്കാനും വാങ്ങാനും ഉപയോഗിക്കുന്ന ഓണ്‍ലൈൻ പ്ലാറ്റ്ഫോമില്‍ കാമുകിയെ വില്‍പ്പനയ്ക്ക് വെച്ച് ബ്രിട്ടീഷ് യുവാവ്. ഇ-ബേയിലാണ് ഡെയില്‍ ലീക്ക്സ് എന്ന യുവാവ് കാമുകിയെ വില്‍പ്പനയ്ക്ക് വെച്ചത്. ‘വിൽക്കാനുണ്ട്’ എന്ന അടിക്കുറിപ്പോടെ കാമുകിയുടെ ചിത്രം ഉള്‍പ്പടെയാണ് ഇ-ബേയിൽ പരസ്യം നൽകിയത്. എന്നാൽ പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ ഇ-ബേ ഉപയോക്താക്കൾ കാമുകിക്ക് വിലയും ഇട്ടു തുടങ്ങി. 68 ലക്ഷം രൂപ വരെ വില നൽകാൻ ആളുകൾ എത്തിയതോടെ ഇ-ബേ അധികൃതർ തന്നെ ഈ പരസ്യം തങ്ങളുടെ സൈറ്റിൽ നിന്ന് നീക്കം ചെയ്തു. വെബ്സൈറ്റിന്റെ നയങ്ങൾ ലംഘിച്ചെന്ന്…
Read Moreനാടോടികള്‍ വീണ്ടുമെത്തുന്നു!
ശശികുമാറിനെ നായകനാക്കി സമുദ്രക്കനി സംവിധാനം ചെയ്യുന്ന നാടോടികള്‍ രണ്ട് ദിപാവലിക്ക് പ്രദര്‍ശനത്തിനെത്തുമെന്ന് റിപ്പോര്‍ട്ട്. തമിഴ് സിനിമാ ലോകത്തേക്ക് ഒരു നവമാറ്റം കൊണ്ടുവന്ന നാടോടികള്‍ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണിത്. ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. നാടോടികളുടെ കൃത്യമായ രണ്ടാം ഭാഗം എന്ന നിലയിലല്ല നാടോടികള്‍ രണ്ട് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ നാടോടികളിലെ എല്ലാ കഥാപാത്രങ്ങളും രണ്ടാംഭാഗത്തിലും ഉണ്ടാകുമെന്നാണ് സൂചന. ഇത്തവണ ശശികുമാറിന്‍റെ ജോഡിയായി അഞ്ജലിയാണെത്തുന്നത്. ഭരണി, അതുല്യ രവി, എം എസ് ഭാസ്‍കര്‍, നമോ നാരായണൻ. ജ്ഞാനസംബന്ധം, തുളസി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ…
Read Moreനരേന്ദ്രമോദി മഹാവിഷ്ണുവിന്‍റെ പതിനൊന്നാമത്തെ അവതാരം: ബിജെപി നേതാവ്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാവിഷ്ണുവിന്‍റെ പതിനൊന്നാമത്തെ അവതാരമാണെന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതാവ്. മഹാരാഷ്ട്ര ബിജെപി വക്താവ് അവദൂത് വാഗാണ് ട്വിറ്ററിലൂടെ ഈ വിചിത്ര വാദം ഉന്നയിച്ചിരിക്കുന്നത്. ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് അവദൂത് പറഞ്ഞു. ഒരു മറാത്തി വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവദൂത്. എന്നാൽ അവദൂതിന്‍റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. മാത്രമല്ല അവദൂതിന്‍റെ നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണിതെന്നും അതുകൊണ്ടുതന്നെ ഇതിന് അധികം പ്രധാന്യം നൽകേണ്ട…
Read Moreവാഹനം നിര്‍ത്തിയതിനെ ചൊല്ലി തര്‍ക്കം; 55 കാരന് ദാരുണ അന്ത്യം
മലപ്പുറം: റോഡില്‍ വാഹനം നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 55 കാരന്‍ കൊല്ലപ്പെട്ടു. കോട്ടയ്ക്കല്‍ പറപ്പൂരിനടുത്ത് പൊട്ടിപ്പാറയിലാണ് സംഭവം. പറപ്പൂര്‍ പൊട്ടിപ്പാറ പൂവളപ്പില്‍ കോയ ആണ് ഒരു സംഘം ആളുകളുടെ അടിയും ചവിട്ടുമേറ്റ് കൊല്ലപ്പെട്ടത്. പൊട്ടിപ്പാറ സ്വദേശികളായ ഒരു സംഘമാളുകള്‍ അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ബോധരഹിതനായ കോയയെ കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു. വാഹനം റോഡില്‍ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോയയും മറ്റൊരാളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന്‍റെ തുടര്‍ച്ചയായി വെള്ളിയാഴ്ചയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഇതുമായി ബന്ധപ്പെട്ട് പൊട്ടിപ്പാറ സ്വദേശികളായ നൗഫല്‍,…
Read Moreകർണാടക സംഗീതജ്ഞരുടെ പേരിൽ ലൈംഗികാരോപണങ്ങളുമായി ഗായിക ചിന്മയി
ബെംഗളൂരു: കർണാടക സംഗീതജ്ഞരായ ഒ.എസ്. ത്യാഗരാജൻ, ടി.എൻ. ശേഷഗോപാലൻ, ട്രിച്ചി ജെ. വെങ്കിട്ടരാമൻ എന്നിവരടക്കമുള്ള പ്രമുഖരുടെ പേരിൽ ലൈംഗികാരോപണങ്ങളുമായി ഗായിക ചിന്മയി. ഇവരുടെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയായെന്ന് പറയപ്പെടുന്നവരുടെ അനുഭവം ചിന്മയി ട്വിറ്ററിലൂടെ പങ്കുെവച്ചു. സംഗീതജ്ഞരായ ശശികിരൺ, രവികിരൺ, മൃദംഗ വിദ്വന്മാരായ മന്നാർഗുഡി ഈശ്വരൻ, തിരുവാരൂർ വൈദ്യനാഥൻ, ആർ. രമേഷ്, മാൻഡലിൻ വിദഗ്ധൻ രാജേഷ്, നൃത്തസംവിധായകൻ കല്യാൺ തുടങ്ങിയവർക്കെതിരേയും വെളിപ്പെടുത്തലുണ്ട്. വൈരമുത്തുവിനെതിരേ താൻ നടത്തിയ ‘മീ ടൂ’ വെളിപ്പെടുത്തലിനെ തുടർന്ന്, കർണാടക സംഗീതരംഗത്തെ പ്രമുഖരിൽനിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നവർ തനിക്ക് സന്ദേശം അയച്ചുതുടങ്ങിയെന്ന് പറഞ്ഞുകൊണ്ടാണ് ചിന്മയിയുടെ ട്വീറ്റുകൾ. ആരോപണം…
Read Moreദക്ഷിണ റെയിൽവേ ‘റെയിൽ പാർട്ണർ’ മൊബൈൽ ആപ്പ് പുറത്തിറക്കി.
ബെംഗളൂരു: തീവണ്ടിയാത്രയെക്കുറിച്ച് അറിയേണ്ട വിവരങ്ങളെല്ലാം ഉൾപ്പെടുത്തി ദക്ഷിണ റെയിൽവേ ‘റെയിൽ പാർട്ണർ’ മൊബൈൽ ആപ്പ് പുറത്തിറക്കി. ദക്ഷിണ റെയിൽവേയുടെ തീവണ്ടികളുടെ സമയക്രമമുൾപ്പെടെ എല്ലാ വിവരങ്ങളും ആപ്പിൽ ലഭ്യമാണെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽശ്രേഷ്ഠ പറഞ്ഞു. ആപ്പിന്റെ ഉദ്ഘാടനം അദ്ദേഹം നിർവഹിച്ചു. ആർ.പി.എഫ്., റെയിൽവേ പോലീസ്, ഇ-കാറ്ററിങ്, വിജിലൻസ്, ചൈൽഡ് ഹെൽപ്പ് ലൈൻ, വനിത ഹെൽപ്പ് ലൈൻ തുടങ്ങി 20 ഹെൽപ്പ് ലൈനുകളിലേക്ക് ആപ്പിൽനിന്ന് വിളിക്കാം. പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ ഫോൺ നമ്പറുകളുമുണ്ട്. യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, റിസർവേഷൻ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ, മൊബൈൽ ടിക്കറ്റിങ്, ലഗേജ്,…
Read More