ഇ-ബേയില്‍ കാമുകി വില്‍പ്പനയ്ക്ക്!

ലണ്ടന്‍: സാ​ധ​ന​ങ്ങ​ളും സേ​വ​ന​ങ്ങ​ളും വി​ൽ​ക്കാ​നും വാ​ങ്ങാ​നും ഉപയോഗിക്കുന്ന ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോമില്‍ കാമുകിയെ വില്‍പ്പനയ്ക്ക് വെച്ച് ബ്രിട്ടീഷ് യുവാവ്.

ഇ-ബേയിലാണ് ഡെയില്‍ ലീക്ക്സ് എന്ന യുവാവ് കാമുകിയെ വില്‍പ്പനയ്ക്ക് വെച്ചത്. ‘വി​ൽ​ക്കാ​നു​ണ്ട്’ എ​ന്ന അ​ടി​ക്കു​റിപ്പോ​ടെ കാ​മു​കി​യു​ടെ ചിത്രം ഉള്‍പ്പടെയാണ് ഇ-ബേ​യി​ൽ പ​ര​സ്യം ന​ൽ​കി​യ​ത്.

എ​ന്നാ​ൽ പോ​സ്റ്റി​ട്ട് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഇ-ബേ ഉ​പ​യോ​ക്താ​ക്ക​ൾ കാ​മു​കി​ക്ക് വി​ലയും ഇട്ടു തുടങ്ങി. 68 ല​ക്ഷം രൂ​പ​ വ​രെ വി​ല ന​ൽ​കാ​ൻ  ആ​ളു​ക​ൾ എ​ത്തി​യ​തോ​ടെ ഇ-ബേ അ​ധി​കൃ​ത​ർ ത​ന്നെ ഈ ​പ​ര​സ്യം ത​ങ്ങ​ളു​ടെ സൈ​റ്റി​ൽ ​നി​ന്ന് നീ​ക്കം ചെ​യ്തു.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

വെ​ബ്സൈ​റ്റി​ന്‍റെ ന​യ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ​ര​സ്യം പി​ൻ​വ​ലി​ച്ച​ത്. ഒരു വര്‍ഷമായി ലണ്ടനില്‍ താമസിക്കുകയാണ് ഇരുവരും.

അ​തേ​സ​മ​യം താ​ൻ ന​ൽ​കി​യ പ​ര​സ്യം വെ​റും ത​മാ​ശ​യാ​യി മാ​ത്രമേ കാ​മു​കി കരുതിയിട്ടുള്ളെന്നും അ​തി​ൽ കാമുകി കെല്ലി ഗ്രീവ്സിന് പ​രി​ഭ​വ​മൊ​ന്നു​മി​ല്ലെ​ന്നു​മാ​ണ് ഡെയില്‍ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts