വാഹനം നിര്‍ത്തിയതിനെ ചൊല്ലി തര്‍ക്കം; 55 കാരന് ദാരുണ അന്ത്യം

മലപ്പുറം: റോഡില്‍ വാഹനം നിര്‍ത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ 55 കാരന്‍ കൊല്ലപ്പെട്ടു. കോട്ടയ്ക്കല്‍ പറപ്പൂരിനടുത്ത് പൊട്ടിപ്പാറയിലാണ് സംഭവം. പറപ്പൂര്‍ പൊട്ടിപ്പാറ പൂവളപ്പില്‍ കോയ ആണ് ഒരു സംഘം ആളുകളുടെ അടിയും ചവിട്ടുമേറ്റ് കൊല്ലപ്പെട്ടത്.

പൊട്ടിപ്പാറ സ്വദേശികളായ ഒരു സംഘമാളുകള്‍ അടിച്ചും ചവിട്ടിയും പരിക്കേല്‍പ്പിച്ചതിനെ തുടര്‍ന്ന് ബോധരഹിതനായ കോയയെ കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

  അപ്പാർട്ട്‌മെന്റുകളിലെ ഇ.വി ചാർജിംഗ് സുരക്ഷിതമാണോ? ചതിക്കുന്നത് ബാറ്ററിയല്ല ! ഇലക്ട്രിക് വാഹന ഉടമകൾ ജാഗ്രതൈ.

വാഹനം റോഡില്‍ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോയയും മറ്റൊരാളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിന്‍റെ തുടര്‍ച്ചയായി വെള്ളിയാഴ്ചയുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

ഇതുമായി ബന്ധപ്പെട്ട് പൊട്ടിപ്പാറ സ്വദേശികളായ നൗഫല്‍, ജബ്ബാര്‍, അസ്‌കര്‍, ഹക്കിം, മൊയ്തീന്‍ഷാ എന്നിവരുടെ പേരില്‍ വേങ്ങര പൊലീസ് കേസെടുത്തു. മരിച്ച കോയ ചുമട്ടുതൊഴിലാളിയാണ്. ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഖബറടക്കും. ആസിയയാണ് ഭാര്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരു അശോക് നഗറിൽ കഴുത്തറുത്ത നിലയിൽ യുവാവിന്റെ മൃതദേഹം; കേസിൽ വഴിത്തിരിവ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാട്ടിലേക്ക് പോകാൻ ടിക്കറ്റില്ലാതെ വിഷമിക്കുന്നവർക്ക് ദക്ഷിണ പശ്ചിമ റെയിൽവേയുടെ മെയ് മാസ സമ്മാനം
[masterslider id="10"]

Related posts