നരേന്ദ്രമോദി മഹാവിഷ്ണുവിന്‍റെ പതിനൊന്നാമത്തെ അവതാരം: ബിജെപി നേതാവ്

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാവിഷ്ണുവിന്‍റെ പതിനൊന്നാമത്തെ അവതാരമാണെന്ന് മഹാരാഷ്ട്രയിലെ ബിജെപി നേതാവ്. മഹാരാഷ്ട്ര ബിജെപി വക്താവ് അവദൂത് വാഗാണ് ട്വിറ്ററിലൂടെ ഈ വിചിത്ര വാദം ഉന്നയിച്ചിരിക്കുന്നത്.

ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് അവദൂത് പറഞ്ഞു. ഒരു മറാത്തി വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവദൂത്. എന്നാൽ അവദൂതിന്‍റെ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി.

  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു

ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. മാത്രമല്ല അവദൂതിന്‍റെ നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണിതെന്നും അതുകൊണ്ടുതന്നെ ഇതിന് അധികം പ്രധാന്യം നൽകേണ്ട കാര്യമില്ലെന്നും കോൺഗ്രസ് വക്താവ് അതുൽ ലോന്തെ പറഞ്ഞു.

ബിജെപിയുടെ സംസ്കാരത്തിന്‍റെ നിലവാരത്തെ തുറന്ന് കാട്ടുന്നതാണ് പരാമർശമെന്നും ലോന്തെ വ്യക്തമാക്കി.

അതേസമയം എൻസിപി എംഎൽഎ ജിതേന്ദ്ര അവ്ഹാദും അവദൂതിനെതിരെ രംഗത്തെത്തി. ഒരു എൻജിനീയറിങ് ബിരുദധാരിയാണ് അവദൂത്. എന്നാൽ അദ്ദേഹത്തിന്‍റെ ബിരുദ സർട്ടിഫിക്കറ്റ് യഥാർത്ഥമാണോയെന്ന് പരിശോധിക്കാനുള്ള സമയമായി. ഒരിക്കലും ഇത്തരമൊരു പ്രസ്താവന അവദൂതിൽനിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും അവ്ദാഹ് വ്യക്താക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുംഗഭദ്ര നദിയിലെ സ്റ്റീൽ പാലം തകർന്നു: റായ്ച്ചൂർ-മന്ത്രാലയം റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു
[masterslider id="10"]

Related posts