ഇൻറർനെറ്റിനും ഓൺലൈൻ വീഡിയോകൾക്കും അടിമയായിരുന്ന യുവാവിനെ “രക്ഷപ്പെടുത്തി” നിംഹാൻസ്.

ബെംഗളൂരു : ദിവസേന ഏഴു മണിക്കൂറോളം ഇൻറർനെറ്റിൽ ചെലവഴിക്കുകയും സിനിമയും ടി വി പരിപാടിയും തുടർച്ചയായി നെറ്റിൽ നിന്ന് കാണുകയും ചെയ്തിരുന്ന യുവാവിനെ ” രക്ഷപ്പെടുത്തി ” നിംഹാൻസ്.

അമിത രക്തസമ്മർദം കുറക്കാനാണ് ഓൺലൈൻ ഷോകളിൽ യുവാവ് അഭയം തേടിയിരുന്നത് .വ്യക്തിപരമായ മാനസിക സംഘർഷങ്ങളും ജോലി സ്ഥലത്തെ പ്രശ്നങ്ങളിൽ നിന്നും രക്ഷതേടിയാണ് സിനിമയും ഷോകളും ലഭിക്കുന്ന മൊബൈൽ ആപ്പിനെ യുവാവ് ആശ്രയിച്ച് തുടങ്ങിയത്. അവസാനം ജോലിയേക്കാം കൂടുതൽ സമയം ഓൺലൈനിൽ ചെലവിടാൻ തുടങ്ങി.

  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി

കൂടുതൽ വീഡിയോ ഗെയിമുകൾ കളിക്കുന്ന സ്വഭാവം ഉണ്ട് എന്ന് പറഞ്ഞ് സമീപിച്ച യുവാവിനെ അടുത്ത് നിരീക്ഷിച്ചപ്പോൾ ഓൺലൈൻ ഷോകൾക്ക് അടിമപ്പെട്ടതാണെന്ന് മനസ്സിലായി, ചുറ്റുമുള്ളവരുമായുള്ള ബന്ധം പൂർണമായും നഷ്ടപ്പെട്ടിരുന്നു, ഓൺലൈനിൽ മാത്രമായി ജീവിതം. നിംഹാൻസിലെ ഡോക്ടർ മനോജ് ശർമ പറഞ്ഞു.

താൻ ഇന്റർനെറ്റിന് അടിമയാണ് എന്ന. തിരിച്ചറിവാണ് ചികിൽസക്ക് വേഗത്തിൽ ഫലം ലഭിക്കാൻ കാരണമെന്ന് ഡോക്ടർ പറഞ്ഞു. അതിനാൽ രക്ത സമ്മർദ്ദ വിമുക്തമാക്കാനുള്ള ചികിൽസയിൽ കുടുംബാംഗങ്ങളേ കൂടി ഉൾപ്പെടുത്തിയത് ഫലം വേഗത്തിലാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ പ്രധാന ഫ്ലൈഓവർ 3 മാസത്തേക്ക് അടച്ചു പൂട്ടി; കടുത്ത ഗതാഗത നിയന്ത്രണത്തിലേക്ക് ബെംഗളൂരു, മാറ്റങ്ങൾ ഇങ്ങനെ
[masterslider id="10"]

Related posts