കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം; ആളുകളെ ഒഴിപ്പിച്ചു

കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ തീപിടിത്തം. പുതിയ സി ബ്ലോക്കിലെ ഒൻപതാം നിലയിലെ എ.സി പ്ലാന്റിനാണ് തീപിടിച്ചത്.

രോഗികളില്ലാത്ത സ്ഥലത്താണ് തീപിടുത്തമുണ്ടായത്. പുക വ്യാപിച്ചതിനാൽ മറ്റു നിലകളിലെ രോഗികളെയും ജീവനക്കാരെയും പുറത്തേക്കെത്തിച്ചു.

രാവിലെ ഒൻപതരയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൽനിന്ന് വലിയ പുക ഉയർന്നു. അഗ്നിശമന സേനയുടെ 5 യൂണിറ്റ് സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം നടക്കുകയാണെന്നും ആർക്കും പരുക്കില്ലെന്നും എം.കെ.രാഘവൻ എംപി പറഞ്ഞു.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

‘‘പെട്ടെന്നാണ് തീപിടിച്ചത്. പുക ഉയരുന്നതുകണ്ട് ആശുപത്രി അധിക‍ൃതരെ അറിയിച്ചു’’–ദൃക്സാക്ഷി മാധ്യമങ്ങളോടു പറഞ്ഞു. ‘‘ ഒൻപതാം നിലയിൽ എ.സി പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്താണ് തീപിടിച്ചത്.

മറ്റു സ്ഥലങ്ങളിൽ പ്രശ്നമില്ല. 8–ാം നിലയിലെ രോഗികളെ മാറ്റി’’– അധികൃതർ പറഞ്ഞു. തീ നിയന്ത്രണ വിധേയമാണെന്ന് അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറ‍ഞ്ഞു. അപകട കാരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

ബേബി മെമ്മോറിയൽ ആശുപത്രി അധികൃതരുമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സംസാരിച്ചു. രോഗികൾ സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

  ബെംഗളൂരു കെ.ആർ സർക്കിളിൽ ബി.എം.ടി.സി ഇ-ബസ് ഓട്ടോയിലിടിച്ച്അപകടം; ഡ്രൈവർ മരിച്ചു

രോഗികളെ ഷിഫ്റ്റ് ചെയ്യേണ്ട ആവശ്യമുണ്ടെങ്കിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയു, വെന്റിലേറ്റർ സൗകര്യം ഒരുക്കാനുള്ള നിർദേശവും നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
[masterslider id="10"]

Related posts