ബിഎംഎഫിന്റെ ഫ്രീഡം റൈഡിന് മികച്ച പ്രതികരണം;300 ൽ അധികം പേർ റജിസ്റ്റർ ചെയ്തു.

ബെംഗളൂരു : നഗരത്തിലെ മലയാളികൾക്കിടയിൽ പ്രശസ്തമായ ബാംഗ്ലൂർ മലയാളി ഫ്രണ്ട്‌സ് (BMF) എന്ന ഫേസ്ബുക്ക് കൂട്ടായ്മ ഒരു പുതിയ കാൽവെയ്പ്പിലേക്ക്.. ഈ വരുന്ന ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തിൽ ബാംഗ്ലൂരിൽ നിന്നും സഞ്ചാരികളുടെ പറുദീസയായ ദേവരായനദുർഗ്ഗ എന്ന സ്ഥലത്തേക്ക് Safe Drive Saves Life എന്ന ആശയത്തിൽ “ഫ്രീഡം റൈഡ്” എന്ന പേരിൽ ഒരു ബൈക്ക് റൈഡ് സംഘടിപ്പിച്ചിരിക്കുന്നു. ഇതുവരെ മുന്നൂറിൽ പരം ആൾക്കാർ ഇതിൽ പങ്കുചേരാൻ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. റജിസ്ട്രേഷൻ കഴിഞ്ഞ അഞ്ചാം തീയതി ക്ലോസ് ആയി. ബിഎംഎഫ് ഗ്രൂപ്പ്‌ പല മേഖലകളിലും…

Read More

കണ്ണൂർ-ബാംഗ്ലൂർ സിറ്റി എക്സ്പ്രസ് മണിക്കൂറുകൾ വൈകിയോടുന്നു;ഇന്നലെ വൈകുന്നേരം കണ്ണൂരിൽ നിന്ന് യാത്ര തിരിച്ച തീവണ്ടി ഇനിയും ബെംഗളൂരുവിൽ എത്തിയില്ല;പ്രതീക്ഷിക്കുന്നത് രാത്രി11:30 ന്

ബെംഗളൂരു :ഇന്നലെ വൈകുന്നേരം 5 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട കണ്ണൂർ – ബാംഗ്ലൂർ സിറ്റി എക്സ്പ്രസ് (16518) മണിക്കൂറുകൾ വൈകി ഓടുന്നു. ഇന്ന് രാവിലെ 8 മണിക്ക് ബാംഗ്ലൂർ സിറ്റിയിൽ എത്തേണ്ട ട്രെയിൻ രാത്രി 11.30 ന് മാത്രമേ എത്തുകയുള്ളൂ എന്ന് റയിൽവേയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ  അറിയിച്ചു. കർവാറിൽ നിന്ന് വരുന്ന ട്രെയിനുമായി ബന്ധിപ്പിച്ച് ലിങ്ക് എക്സ്പ്രസ് ആയി സർവ്വീസ് നടത്തുന്ന തീവണ്ടി ഇന്നലെ രാത്രി 10 മണിയോടെ കങ്കനാടിക്ക് സമീപം പാറക്കല്ലുകൾ വീണ് ട്രാക്ക് തകർന്നതിനാൽ നിർത്തുകയായിരുന്നു, ഇതേ ട്രെയിൻ തിരിച്ച്…

Read More

ഓണപ്പാട്ടുമായി “ഉ” ടീം വീണ്ടും ഒന്നിക്കുന്നു ;കൂടെ നിമ്മിയും വേലുവും..

ബെംഗളൂരു : പ്രക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ഷോർട്ട് ഫിലിം ആയ ” ഉ” വിന്റെ അണിയറ പ്രവർത്തകരായ ബെംഗളൂരു മലയാളികൾ വീണ്ടും ഒന്നിക്കുന്നു. പേര് “മെട്രോണം” ഇത്തവണ ഒരു ഓണം ആൽബമാണ് പിന്നണി ഗായികയായ നിമ്മി ചക്കിംഗലും വേലു ഹരിദാസും ചേർന്ന് പാടിയിട്ടുള്ള ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിത് രാമനാണ്. ഓണത്തിന്റെ ഗൃഹാതുരത്വത്തിലേക്ക് കൈപിടിച്ചു കൊണ്ടു പോകുന്ന ഫ്രെയിമുകളുമായാണ് പൂർണമായും ബെംഗളൂരുവിൽ വച്ച് ചിത്രീകരിച്ചിരിക്കുന്ന ആൽബം ആസ്വാദകരുടെ മുന്നിൽ എത്തുന്നത്. രാഹുൽ സി രാജൻ സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ആൽബത്തിന്റെ നിർമാണം നിർവ്വഹിച്ചിരിക്കുന്നത് ഹബീബ്…

Read More

തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ദീപ്തി സതി;വീഡിയോ വൈറല്‍ ആകുന്നു.

‘നീന’ എന്ന ഒറ്റ സിനിമയിലൂടെ മലയാളിയുടെ മനസിൽ ഇടംനേടിയ താരമാണ് ദീപ്തി സതി. ഇപ്പോഴിതാ തകർപ്പൻ നൃത്തചുവടുകളുമായി എത്തിയിരിക്കുകയാണ് താരം. ‘നവാബ് സാദേ’യിലെ ‘തേരെ നാല് നച്നാ’ എന്ന ഗാനത്തിനാണു താരത്തിന്റെ നൃത്തം. ഇത്രയും ക്ഷമയും കഴിവുമുള്ള ഒരു ഡാൻസർക്കും ടീമിനും ഒപ്പമുള്ള നൃത്തം എന്നു പറഞ്ഞാണ് ദീപ്തി സതി ഡാൻസ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. ഇതു സ്ഥിരം നടക്കുന്ന തമാശയാണെന്നും താരം കുറിച്ചു. സൗഹൃദ ദിനത്തോടനുബന്ധിച്ചാണ് താരം വിഡിയോ പോസ്റ്റ് ചെയ്തത്. ആതിയ ഷെട്ടിയുടെ തകർപ്പൻ നൃത്തച്ചുവടുകളോടെയാണ് ഗാനം ചിത്രത്തിലെത്തിയത്. അതിനോടൊപ്പം നിൽക്കുന്ന ചുവടുകളുമായാണ്…

Read More

ചരിത്രനേട്ടം കുറിച്ച് ഓഹരി വിപണി

മുംബൈ: സെന്‍സെക്‌സ് ഒരുനാഴികക്കല്ലുകൂടി പിന്നിട്ടു. വ്യാപാരം ആരംഭിച്ചയുടനെതന്നെ സൂചിക 38,000 പിന്നിട്ടു. നിഫ്റ്റി 11,450 ഭേദിക്കുകയും ചെയ്തു. പ്രത്യേകിച്ച് പൊതുമേഖല ബാങ്കുകള്‍. ഐസിഐസിഐ ബാങ്കും ആക്‌സിസ് ബാങ്കും എസ്ബിഐയും മികച്ച നേട്ടമുണ്ടാക്കി. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ സെന്‍സെക്‌സ് 136.81 പോയന്റ് ഉയര്‍ന്ന് 38024.37ലെത്തിയിരുന്നു. നിഫ്റ്റിയാകട്ടെ 21.60 പോയന്റ് ഉയര്‍ന്ന് 11471.60ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1336 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1327 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഐടിസി, വിപ്രോ, റിലയന്‍സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.…

Read More

ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന കേരളാ ലൈൻസ് ബസ് കോയമ്പത്തൂരിന് സമീപം അപകടത്തില്‍ പെട്ടു;നാലുപേര്‍ മരിച്ചു.

കോയമ്പത്തൂർ: തമിഴ്‌നാട്ടിൽ ബസ് അപകടത്തിൽ പെട്ട് നാലു പേർക്ക് ദാരുണാന്ത്യം. നാമക്കല്ലിന് സമൂപം ബസ് ലോറിക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. മരിച്ചവരിൽ നാലു പേരും മലയാളികളാണ്. പന്തളം സ്വദേശികളായ മിനി വർഗീസ് (36)മകൻ ആഷൽ ബിജോ (10) ബസ് ക്ലീനർ സിദ്ധാർഥ് (23) എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് മരിച്ചത്.അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. മൂന്നു പേർ സംഭവ സ്ഥലത്തുവെച്ചും തിരിച്ചറിയപ്പെടാത്ത ആൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. ഇന്നലെ പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. നാമക്കൽ ജില്ലയിലെ കുമാരപാളയത്തു വച്ചാണ് അപകടം നടന്നത്. കടലൂരിൽ നിന്ന് വിരുതാചലത്തേക്ക് കാറ്റാടി…

Read More

ലോകസഭക്ക് പിന്നാലെ രാജ്യസഭയിലും രാഹുലിനും കൂട്ടര്‍ക്കും അടിതെറ്റി;മോഡിയെ തോല്‍പ്പിക്കാന്‍ ഇനിയും വിയര്‍പ്പൊഴുക്കേണ്ടി വരും എന്ന തിരിച്ചറിവില്‍ കോണ്‍ഗ്രസ്‌;എൻഡിഎ സ്ഥാനാർഥി ജെഡിയുവിലെ ഹരിവംശ് നാരായൺ സിംഗ് പുതിയ ഉപാധ്യക്ഷന്‍.

ന്യൂഡൽ‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി ജെഡിയുവിലെ ഹരിവംശ് നാരായൺ സിങ്ങിനു വിജയം. സംയുക്ത പ്രതിപക്ഷത്തിന്റെ പ്രതിനിധിയായി മൽസരിച്ച കോൺഗ്രസ് സ്ഥാനാർഥി ബി.കെ. ഹരിപ്രസാദിനെ 20 വോട്ടുകൾക്കാണ് ഹരിവംശ് നാരായൺ സിങ് പരാജയപ്പെടുത്തിയത്. ഹരിവംശ് നാരായൺ സിങ് 125 വോട്ട് നേടിയപ്പോൾ ഹരിപ്രസാദിനു ലഭിച്ചത് 105 വോട്ട്. രാവിലെ ആയിരുന്നു വോട്ടെടുപ്പ്. അവസാന നിമിഷം വരെ ആർക്കു വോട്ടുചെയ്യുമെന്ന കാര്യം ‘സസ്പെൻസ്’ ആക്കി നിലനിർത്തിയ ഒഡിഷയിലെ ബിജു ജനതാദൾ (ബിജെഡി) ഒടുവിൽ എൻഡിഎ സ്ഥാനാർഥിയെ പിന്തുണച്ചതാണ് നിർണായകമായത്. ഇടയ്ക്ക് ഇടഞ്ഞുനിന്ന ശിവസേന, അകാലിദൾ…

Read More

ദലൈലാമ 11 നും 12 നും നഗരത്തില്‍.

ബെംഗളൂരു: തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ അഞ്ചുദിവസത്തെ സന്ദർശനത്തിന് വ്യാഴാഴ്ച ബെംഗളൂരുവിലെത്തും. വെള്ളിയാഴ്ച സംസ്ഥാനത്തെ തിബറ്റൻ ജനങ്ങൾ സംഘടിപ്പിക്കുന്ന ‘താങ്ക് യു കർണാടക ഡേ’ യിൽ ദലൈലാമ പങ്കെടുക്കും. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി മുഖ്യാതിഥിയാകും. ശനിയാഴ്ച വിദ്യാർഥികൾക്കും യുവപ്രൊഫഷണലുകൾക്കുമായുള്ള ചടങ്ങിൽ സംസാരിക്കും. ഞായറാഴ്ച കോൺറാഡ് ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ ‘ഇന്ത്യൻ വിസ്ഡം ഇൻ ദ മോഡേൺ വേൾഡ്’ എന്നവിഷയത്തിൽ സംസാരിക്കും. 13-ന് രാമനഗരയിൽ ദലൈ ലാമ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹയർ എജ്യുക്കേഷനിൽ പൊതുപരിപാടിയിൽ പങ്കെടുക്കും.

Read More

കേരളത്തിൽ നാലു ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; 10 മരണം

കോഴിക്കോട്: കേരളത്തിൽ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുന്നു. വയനാട്ടിലും ഇടുക്കിയിലും കോഴിക്കോടും മലപ്പുറത്തും ഉരുള്‍പൊട്ടി പത്തു പേര്‍ മരിച്ചു. ഇടുക്കി അടിമാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ച്‌ പേര്‍ മരിച്ചു. പുതിയകുന്നേല്‍ ഹസന്‍കുട്ടിയുടെ ഭാര്യ ഫാത്തിമ, മുജീബിന്‍റെ ഭാര്യ ഷെമീന, മക്കളായ ദിയ, നിയ എന്നിവരാണ്‌ മരിച്ചത്. ഹസന്‍കുട്ടിയെയും മകന്‍ മുജീബിനെയും പരുക്കുകളോടെ കണ്ടെത്തി. ഇടുക്കി അടിമാലിയിലും ചേലച്ചുവടിലുമായി ഉരുള്‍പൊട്ടലില്‍ ഏഴുപേരെയാണു കാണാതായിരിക്കുന്നത്. അടിമാലി എട്ടുമുറിയില്‍ അഞ്ചംഗ കുടുംബത്തെയാണ് കാണാതായത്. ചേലച്ചുവട് പെരിയാര്‍ വാലിയില്‍ മൂന്നംഗ കുടുംബത്തെയും കാണാതായി. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു. കൊച്ചിയിലെ ധനുഷ്‌കോടി ദേശീയപാതയില്‍…

Read More

കനത്ത മഴ: കേരളത്തിൽ പല ജില്ലകളിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുന്നതിനാല്‍ പല ജില്ലകളിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്ന് നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. അവധി പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളില്‍ ഹയര്‍ സെക്കന്‍ഡറി ഒഴികെയുള്ള പരീക്ഷകള്‍ക്ക് മാറ്റമില്ല. ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളെജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ വയനാട്, പാലക്കാട്, കൊല്ലം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ…

Read More
Click Here to Follow Us