ചരിത്രനേട്ടം കുറിച്ച് ഓഹരി വിപണി

മുംബൈ: സെന്‍സെക്‌സ് ഒരുനാഴികക്കല്ലുകൂടി പിന്നിട്ടു. വ്യാപാരം ആരംഭിച്ചയുടനെതന്നെ സൂചിക 38,000 പിന്നിട്ടു. നിഫ്റ്റി 11,450 ഭേദിക്കുകയും ചെയ്തു.

പ്രത്യേകിച്ച് പൊതുമേഖല ബാങ്കുകള്‍. ഐസിഐസിഐ ബാങ്കും ആക്‌സിസ് ബാങ്കും എസ്ബിഐയും മികച്ച നേട്ടമുണ്ടാക്കി. വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ സെന്‍സെക്‌സ് 136.81 പോയന്റ് ഉയര്‍ന്ന് 38024.37ലെത്തിയിരുന്നു. നിഫ്റ്റിയാകട്ടെ 21.60 പോയന്റ് ഉയര്‍ന്ന് 11471.60ലുമാണ് ക്ലോസ് ചെയ്തത്.

  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

ബിഎസ്ഇയിലെ 1336 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1327 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, വേദാന്ത, ഐടിസി, വിപ്രോ, റിലയന്‍സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

ഭാരതി എയര്‍ടെല്‍, സിപ്ല, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎല്‍ ടെക്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിദേശ നിക്ഷേപകര്‍ക്ക് രാജ്യത്തെ ഓഹരി വിപണിയില്‍ വീണ്ടും താല്‍പര്യം ജനിച്ചതാണ് കുതിപ്പിന് സാഹായകരമായത്. ബുധനാഴ്ചമാത്രം 568.63 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വാങ്ങിക്കൂട്ടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts