വിഭജനം ആവശ്യപ്പെടുന്നവരോട് പ്രതിഷേധം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് യെദിയൂരപ്പ

ബെളഗാവി: അനുനയ ശ്രമങ്ങളുമായി ഇന്നലെ ബെളഗാവിയിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ ബി.എസ്.യെഡിയൂരപ്പ, പ്രതിഷേധം പിൻവലിക്കാൻ ആവശ്യപ്പെട്ടു. വടക്കൻ കർണാടകയുടെ പ്രശ്നങ്ങൾക്കു പരിഹാരം പ്രത്യേക സംസ്ഥാന രൂപീകരണമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി കുമാരസ്വാമിയുടെ വിഭജിച്ചു ഭരിക്കൽ തന്ത്രം ജനതാദൾ എസിനു സ്വാധീനമുള്ള 37 നിയമസഭാ മണ്ഡലങ്ങളിലേ നടപ്പിലാക്കാനാകൂ എന്ന് യെഡിയൂരപ്പ പറഞ്ഞു.

  അധികൃതരുടെ അവഗണനയും കൈയേറ്റവും; ബെംഗളൂരുവിലെ കാൽനടയാത്രക്കാരുടെ സബ്‌വേകൾ നോക്കുകുത്തിയാകുന്നു

രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ദൾ ദേശീയ അധ്യക്ഷൻ എച്ച്.ഡി ദേവെഗൗഡയുടെ സംഭാവന എന്താണെന്ന് യെഡിയൂരപ്പ ചോദിച്ചു. മഠാധിപതികളുടെ പ്രതിഷേധ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കർണാടകയുടെ മുൻ മുഖ്യമന്ത്രിമാരായ നിജലിംഗപ്പ, എസ്.ആർ ബൊമ്മെ, വീരേന്ദ്ര പാട്ടീൽ എന്നിവരുടെ സംഭാവനയെന്താണെന്നു ചോദിച്ച ദേവെഗൗഡയ്ക്കു മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts