കബൺ പാർക്കിൽ യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ രണ്ടു സുരക്ഷാ ജീവനക്കാർക്ക് ജീവപര്യന്തം

ബെംഗളൂരു : കബൺ പാർക്കിൽ മൂന്നു വർഷം മുൻപ് യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ രണ്ടു സുരക്ഷാ ജീവനക്കാർക്ക് ജീവപര്യന്തം തടവും 25000 രൂപ വീതം പിഴയും. അസമിൽ നിന്നുള്ള സെക്യൂരിറ്റി ഗാർഡുമാരായ ബോളിൻ ദാസ് (41), രാജു മേട്ടി (31) എന്നിവർക്കാണ് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജഡ്ജി എം.ലതാകുമാരി ശിക്ഷ വിധിച്ചത്. 2015 നവംബർ 11നാണ് കേസിന് ആസ്പദമായ സംഭവം.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

കബൺ പാർക്കിനുള്ളിലെ കർണാടക ലോൺ ടെന്നീസ് അസോസിയേഷനിൽ ചേരാനെത്തിയ യുവതി പുറത്തേക്കുള്ള വഴി കണ്ടെത്താനാകാതെ ഗാർഡുമാരോട് സഹായം ചോദിക്കുകയായിരുന്നു. രാത്രി ഒൻപതരയ്ക്ക് സിദ്ധലിംഗയ്യ സർക്കിളിലെ തുറന്ന ഷെഡിലായിരുന്നു യുവതിയെ ഗാർഡുമാർ ചേർന്ന് മാനഭംഗപ്പെടുത്തിയത്. തുടർന്ന് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും കബൺ പാർക്ക് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
[masterslider id="10"]

Related posts