നഴ്‌സിങ് കോളജില്‍ അഡ്മിഷന്‍ ശരിയാക്കി; പിന്നീട് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ യുവാവ്‌ അറസ്റ്റിൽ

ബെംഗളൂരു: നഴ്‌സിങ് കോളജില്‍ അഡ്മിഷന്‍ ശരിയാക്കി; പിന്നീട് യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ യുവാവ്‌ അറസ്റ്റിൽ. അസമില്‍ നിന്ന് നഴ്‌സിങ് പഠനത്തിനായി എത്തിയ യുവതിയെയാണ് ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയത്.

പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 19കാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബാരേപേട്ട എംപി  അബ്ദുള്‍ ഖാലിക് മുഖ്യമന്ത്രി യെഡിയ്യൂരപ്പയ്ക്ക് കത്തയച്ചിരുന്നു. പെണ്‍കുട്ടിയുടെ കോളജിലെ വിദ്യാര്‍ഥി അനിസുര്‍ റഹ്മാനാണ് പിടിയിലായ പ്രതി.

  ഇനി ഡി കെ യുഗം; ഭരണഘടന ഉയർത്തിപിടിച്ച് മഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

പെണ്‍കുട്ടി അടുത്തിടെയാണ് പഠനത്തിനായി ഈ കോളജില്‍ എത്തിയത്. അനിസൂര്‍ വഴിയാണ് പെണ്‍കുട്ടി കോളജില്‍ അഡ്മിഷന്‍ ശരിയാക്കിയത്. പ്രതിയ്‌ക്കെതിരെ ബലാത്സംഗം, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

പെണ്‍കുട്ടിയുടെ അച്ഛനും കേസിലെ പ്രതിയും പര്‌സപരം അറിയുന്നവരാണെന്നും പൊലീസ് വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
[masterslider id="10"]

Related posts