നേതാവിന് സല്യൂട്ട്’; വി എസ് അച്യുതാനന്ദന് ആനുശോചനം രേഖപ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് ആനുശോചനം രേഖപ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

നീതിയുടെ ഉറച്ച ശബ്ദമായിരുന്നു വി എസ് അച്യുതാനന്ദന്‍ എന്ന് സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കാലത്തും പൊതുജീവിതത്തിലും ഭരണത്തിലും തന്റെ ആശയങ്ങളോട് സത്യസന്ധത പുലര്‍ത്തിയ ആളായിരുന്നു വിഎസെന്നും സിദ്ധരാമയ്യ പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

എക്‌സില്‍ കുറിച്ചത് ഇങ്ങനെ 

‘ശ്രീ വി എസ് അച്യുതാനന്ദന്‍ (1923-2025) തന്റെ നീണ്ട പൊതുജീവിതത്തില്‍ ഉടനീളം നീതിക്കും പൊതുനന്മയ്ക്കും വേണ്ടി ഉറച്ച ശബ്ദമുയർത്തിയ നേതാവായിരുന്നു. താഴെത്തട്ടിലെ പോരാട്ടങ്ങളിലും മുഖ്യമന്ത്രിയായി അധികാരത്തിലിരുന്നപ്പോഴും തന്റെ ആശയങ്ങളോട് സത്യസന്ധത പുലര്‍ത്തിയിരുന്നു.

അദ്ദേഹത്തിന്റെ വിയോഗം വലിയൊരു നഷ്ടമാണ്. വി എസിന്റെ കുടുംബത്തിനും കേരളത്തിലെ ജനങ്ങള്‍ക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും അനുശോചനം. നല്ല ജീവിതം നയിച്ച നേതാവിന് സല്യൂട്ട്’- സിദ്ധരാമയ്യ എക്‌സില്‍ കുറിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വായുമലിനീകരണം ഗർഭിണികൾക്ക് വൻ ഭീഷണി; ഗർഭസ്ഥ ശിശുക്കൾക്ക് എയിംസിന്റെ മുന്നറിയിപ്പ്
[masterslider id="10"]

Related posts