ഗസലുകളുടെ സുല്‍ത്താന്‍ വിടവാങ്ങി.

കൊച്ചി: ഗസലുകളിലൂടെ മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച പ്രമുഖ ഗായകൻ ഉമ്പായി (പി.എ.ഇബ്രാഹിം– 68) വിടപറഞ്ഞു. കാൻസർ ബാധിതനായി ചികിൽസയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വൈകിട്ട് 4.40ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. നാലു പതിറ്റാണ്ടായി സ്വന്തം സൃഷ്ടികളിലൂടെയും പഴയ ചലച്ചിത്ര ഗാനങ്ങളുടെ ഗസൽ

ആവിഷ്കാരത്തിലൂടെയും വലിയ ആസ്വാദകവൃന്ദത്തെ നേടിയെടുത്ത ഗായകനാണ് ഉമ്പായി. പാടുക സൈഗാൾ പാടൂ, അകലെ മൗനം പോൽ, ഒരിക്കൽ നീ പറഞ്ഞു തുടങ്ങിയവ പ്രശസ്ത ഗസലുകളാണ്. എം.ജയചന്ദ്രനോടൊത്ത് ‘നോവൽ’ എന്ന സിനിമയിൽ സംഗീത സംവിധാനം നിർവഹിച്ചു.

  ആകാശത്തിൽ ദൃശ്യവിരുന്ന് ഒരുക്കി ദസറ എയർ ഷോ

ഫോർട്ട് കൊച്ചിക്കാരുടെ പ്രിയപ്പെട്ട ഉമ്പ എന്ന ഉമ്പായിയുടെ ജീവിതം വിഷാദാത്മക ഗസൽ‌ പോലെ സമ്പന്നമാണ്. കൽവത്തി സർക്കാർ സ്‌കൂളിൽ പഠിക്കുമ്പാൾ തബലയാടായിരുന്നു താൽപര്യം. എങ്ങനെയും ഒരു തബലിസ്‌റ്റാകാനായിരുന്നു മോഹം. ‘സ്വന്തമായി ഒരു റേഡിയോ പാലും വീട്ടിലില്ലായിരുന്നു. സ്‌കൂൾ വിട്ടാൽ മട്ടാഞ്ചേരി സ്‌റ്റാർ തിയറ്ററിനു മുന്നിലേക്കോടും, പാട്ടു കേൾക്കാൻ.

ഏറ്റവും പുതിയ ഹിന്ദി ചലച്ചിത്ര ഗാനങ്ങളുടെ റെക്കോർഡ് സ്‌റ്റാർ തിയറ്ററിൽവയ്‌ക്കുമായിരുന്നു. സിലാൺ റേഡിയോയിലെ ‘ബിനാക്ക ഗീത് മാല’കേൾക്കാനായി പരീക്കുട്ടി ഇക്കയുടെ ചായക്കടയിലും ബാവക്കിന്റെ ബാർബർ ഷാപ്പിലും പതിവായി ഞാൻ പോകുമായിരുന്നു. ഇന്നും ആസ്വാദകർ ഏതു ഗസൽ പാടാൻ ആവശ്യപ്പെട്ടാലും എനിക്കു പാടാനാകുന്നത് അന്ന് ഓർമയിൽ ആഴത്തിൽ പതിഞ്ഞതുകൊണ്ടാണ്’ – ഉമ്പായിയുടെ വാക്കുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പലർക്കും പെണ്ണ് കിട്ടാത്ത സമയത്ത് ഒരേ ദിവസം രണ്ട് യുവതികളെ വിവാഹം കഴിച്ച് യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രേണുകസ്വാമി കൊലക്കേസ്; നടൻ ദർശന്റെ സംഘത്തിനെതിരായ കുറ്റപത്രം ഇന്ന് സമർപ്പിക്കും

Related posts

Click Here to Follow Us