ബെംഗളൂരു ∙ നഗരത്തിൽ അനധികൃതമായി ഉയർത്തിയിരിക്കുന്ന ഫ്ലെക്സ് ബോർഡുകളും ബാനറുകളും യുദ്ധകാലാടിസ്ഥാനത്തിൽ നീക്കാൻ ബിബിഎംപിയോടു കർണാടക ഹൈക്കോടതി.
ഇന്നലെ കേസ് പരിഗണിച്ച കോടതി ഉച്ചവരെയാണ് ബിബിഎംപിക്കു സമയം അനുവദിച്ചത്. തുടർന്നു ജാതി–മത സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ഫ്ലെക്സുകള്‍ ഉദ്യോഗസ്ഥർ ഇടപെട്ടു നീക്കാനാരംഭിച്ചു. എന്നാൽ, സയമപരിധി പിന്നിട്ടിട്ടും നഗരത്തിലെങ്ങും ഫ്ലെക്സുകൾ ബാക്കിയായി.
നിലവിലുള്ള നിയമങ്ങൾ ഫ്ലെക്സുകൾക്കു തടയിടാൻ പ്രാപ്തമല്ലെന്നു നഗരത്തിലെ സന്നദ്ധപ്രവർത്തകൻ സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരി ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് അടിയന്തര ഉത്തരവിട്ടത്.
കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിച്ചുതുടങ്ങിയതായി ഈസ്റ്റ് സോൺ അഡീഷനൽ സോണൽകമ്മിഷണർ അശോക് പാട്ടീൽ പറഞ്ഞു. 5000 ഫ്ലെക്സുകൾ നീക്കിയതായി ബിബിഎംപി അഭിഭാഷകൻ കോടതിയെ അറിയിച്ചു. കേസ് 8ന് വീണ്ടും പരിഗണിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.