വയനാട്ടിലെ ആദിവാസി ഊരുകളിലെ കാടിന്‍റെ മക്കള്‍ ആവേശത്തോടെ പറയുന്ന ഒരു കഥയുണ്ട്. താമരശ്ശേരി ചുരത്തിന്‍റെ സൃഷ്ടാവായ കരിന്തണ്ടന്‍ എന്ന ആദിവാസി മൂപ്പന്‍റെ കഥ. വയനാട് ചുരത്തിലൂടെ റോഡ് വെട്ടാനായി ബ്രിട്ടീഷുകാരെ സഹായിച്ച ആദിവാസി മൂപ്പനാണ് കരിന്തണ്ടന്‍. ചതിയില്‍പ്പെടുത്തി ബ്രിട്ടീഷുകാര്‍ വെടിവെച്ചുകൊന്ന ആദ്യരക്തസാക്ഷി കൂടിയായ കരിന്തണ്ടന്‍റെ ജീവിതം അഭ്രപാളിയിലേക്ക് എത്തുകയാണ്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംവിധായികയുടെ ചിത്രം എന്ന നിലയിലും കരിന്തണ്ടന്‍ അറിയപ്പെടും. ഗോത്ര വിഭാഗത്തിലെ ലീല സന്തോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ കരിന്തണ്ടനായി വേഷമിടുന്നത് വിനായകനാണ്. രാജീവ് രവി, മധു നീലകണ്ഠന്‍,…
Read MoreMonth: July 2018
വ്യാജവാര്‍ത്തകളെ പൂട്ടാന്‍ വാട്ട്സ്ആപ്പിന്‍റെ പുതിയ തന്ത്രം
ലോകത്തില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പായ വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റഡ് പതിപ്പ്. ഇതില്‍ ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് പുതിയ അധികാരമാണുള്ളത്. ‘സെൻഡ് മെസേജ് അഡ്മിന്‍ ഒണ്‍ലി’ ഫീച്ചറാണ് അപ്ഡേഷനിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ ഫീച്ചറിലൂടെ അഡ്മിൻമാർക്ക് എപ്പോൾ വേണമെങ്കിലും മറ്റു ഗ്രൂപ്പ് അംഗങ്ങൾ ഗ്രൂപ്പിൽ മെസേജ് അയയ്ക്കുന്നതു തടയാനാകും. ചിത്രങ്ങളും വീഡിയോകകളും ഉൾപ്പെടെ എല്ലാ തരത്തിലുള്ള മെസേജുകൾക്കും ഈ വിലക്കു ബാധകമായിരിക്കും. ഫീച്ചർ പ്രവർത്തിക്കുന്ന സമയത്ത് അഡ്മിനു മാത്രമേ ഗ്രൂപ്പിൽ സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കൂ. ആൻഡ്രോയിഡ്, വിൻഡോസ്, ആപ്പിൾ എന്നീ മൂന്നു പ്ലാറ്റ്ഫോമുകൾക്കും പുതിയ…
Read More‘ക്രിസ്ത്യാനികള്‍ ‘ഇംഗ്ലീഷുകാര്‍’, അവര്‍ക്ക് സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കുമില്ല: ബിജെപി എംപി
മുംബൈ: അണികളെ ആവേശം കൊള്ളിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള വിവാദ പരാമര്‍ശം നടത്തുക എന്നത് ഇന്ന് നേതാക്കന്‍മാര്‍ക്കിടയില്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ ഏറ്റവും പുതുതായി മഹാരാഷ്ട്രയില്‍ നിന്നുള്ള എംപിയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. ഇന്ത്യയിലെ ക്രിസ്ത്യാനികളെല്ലാം ഇംഗ്ലീഷുകാരാണെന്നും അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നുമാണ് മുംബൈ നോര്‍ത്തില്‍നിന്നുള്ള ലോക്‌സഭാംഗമായ ഗോപാല്‍ ഷെട്ടി അഭിപ്രായപ്പെട്ടത്. കൂടാതെ ഹിന്ദുക്കളും മുസ്‌ലിങ്ങളും മാത്രമാണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച മുംബൈ മലഡില്‍ ഷിയാ കബ്രസ്ഥാന്‍ കമ്മറ്റി സംഘടിപ്പിച്ച ഈദ് ഇ മിലാദില്‍ പങ്കെടുത്തു സംസാരിക്കവേ ആയിരുന്നു ഷെട്ടിയുടെ ഈ പരാമര്‍ശം. “ക്രിസ്ത്യാനികള്‍…
Read Moreശബരിമല സ്ത്രീ പ്രവേശം, സ്വവര്‍ഗരതി; സുപ്രീം കോടതി ഭരണഘടനാ ബെഞ്ചില്‍ വനിതാ ജഡ്ജിയും
ന്യൂഡല്‍ഹി: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ വനിതാ ജഡ്ജിയെ ഉള്‍പ്പെടുത്തി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെയാണ് ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുത്തിയത്. ശബരിമല സ്ത്രീ പ്രവേശം, സ്വവര്‍ഗരതി കേസുകളായിരിക്കും ബെഞ്ച് പരിഗണിക്കുക. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശം വിലക്കുന്നത് പ്രഥമദൃഷ്ട്യാ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ക്ഷേത്രത്തിലെ നടപ്പ് രീതികള്‍ ലിംഗ സമത്വത്തിന് ഭീഷണിയാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിരീക്ഷിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ. എന്‍…
Read Moreബ്രസീലിനും കണ്ണീരോടെ വിട; ബെൽജിയം സെമിയിൽ.
കസാന്‍: അർജന്റീനയ്ക്കും ജർമനിക്കും സ്പെയിനിനും പോർച്ചുഗലിനും പിറകെ ബ്രസീലും കണ്ണീരോട് മടങ്ങുകയാണ് നാട്ടിലേയ്ക്ക്. ചുവന്ന ചെകുത്താന്മാരായ ബെൽജിയത്തോട് ഒന്നിനെതിരേ രണ്ട് ഗോളിനാണ് മഞ്ഞപ്പടയുടെ തോൽവി. 13-ാം മിനിറ്റില്‍ ബ്രസീലിനെ ഞെട്ടിച്ച് ബെല്‍ജിയം ലീഡെടുത്തു. ഫെര്‍ണാണ്ടീന്യോയുടെ സെല്‍ഫ് ഗോളിലാണ് ബെല്‍ജിയം മുന്നിലെത്തിയത്. ഡി ബ്രുയിനെടുത്ത കോര്‍ണറില്‍ വിന്‍സെന്റ് കാംപനി ഹെഡ് ചെയ്യുകയായിരുന്നു. ഇത് ഫെര്‍ണാണ്ടീന്യോയുടെ കൈയില്‍ തട്ടി ഡിഫളക്ട് ചെയ്ത് വലയിലെത്തി. 31-ാം മിനിറ്റില്‍ മനോഹരമായ ഒരു ഗോളിലൂടെ ലീഡ് രണ്ടാക്കി. ഇൗ രണ്ട് ഗോളുകളുടെ ലീഡിലാണ് ബെൽജിയം പകുതി സമയത്ത് മടങ്ങിയത്. എഴുപത്തിയാറാം മിനിറ്റിൽ റെനാറ്റോ അഗസ്‌റ്റോ…
Read Moreആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വേയെ ഫ്രാന്‍സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്തു.
നിഷ്‌നി നൊവ്‌ഗൊറോഡ്: റഷ്യന്‍ ലോകകപ്പില്‍ മറ്റൊരു ലാറ്റിനമേരിക്കന്‍ വമ്പന്‍മാരുടെയും കഥ കഴിച്ച് ഫ്രഞ്ച് കുതിപ്പ്. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോക ചാംപ്യന്‍മാരായ ഉറുഗ്വേയെയാണ് ഫ്രാന്‍സ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്തത്. നേരത്തേ പ്രീക്വാര്‍ട്ടറില്‍ ലാറ്റിനമേരിക്കയിലെ മറ്റൊരു അതികായന്‍മാരായ അര്‍ജന്റീനയുടെയും ചിറകരിഞ്ഞത് ഫ്രാന്‍സായിരുന്നു. ഇരുപകുതികളിലുമായി റാഫേല്‍ വറാനും അന്റോണിയോ ഗ്രീസ്മാനുമാണ് ഉറുഗ്വേയ്‌ക്കെതിരേ ഫ്രഞ്ച് പടയുടെ സ്‌കോറര്‍മാര്‍. തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയായിരുന്നു വറാനിന്റെ ഗോളെങ്കില്‍ ഗോളി ഫെര്‍ണാണ്ടോ മസ്ലേരയുടെ വന്‍ പിഴവാണ് രണ്ടാം ഗോളില്‍ കലാശിച്ചത്. നാൽപതാം മിനിറ്റിൽ ഗ്രീസ്മാന്റെ ഫ്രീകിക്കിൽ നിന്ന് റാഫേൽ വരാനേയാണ് ഹെഡ്ഡറിലൂടെയായിരുന്നു…
Read Moreഇന്ദിരാനഗറിലെ മാംഗോ ട്രീ ബാറിൽ നടന്ന റൈഡിൽ പെൺവാണിഭത്തിനുപയോഗിച്ചിരുന്ന 32 സ്ത്രീകളെ രക്ഷപ്പെടുത്തി.
ബെംഗളൂരു :പബിൽ ലൈംഗിക ചൂഷണം നടക്കുന്നുവെന്ന വിവരത്തെ തുടർന്നു പൊലീസ് നടത്തിയ റെയ്ഡിൽ ആറുപേർ അറസ്റ്റിൽ. ഇവിടെ ജോലി ചെയ്തിരുന്ന 32 സ്ത്രീകളെ രക്ഷപ്പെടുത്തി. ഇന്ദിരാനഗറിലെ മാംഗോ ട്രീ ബാറിലാണ് രഹസ്യവിവരത്തെ തുടർന്നു പൊലീസ് റെയ്ഡ് നടത്തിയത്. രക്ഷപ്പെടുത്തിയ സ്ത്രീകളെല്ലാം വെസ്റ്റ് ബംഗാൾ ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് ഉപയോഗിച്ചിരുന്നെന്നും ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. ബന്ധുക്കളെ കണ്ടെത്തി യുവതികളെ നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കും. അറസ്റ്റിലായ മാനേജർ ഷെയ്ഖ് ഉൾപ്പെടെ ആറുപ്രതികളെയും കോടതി 14 ദിവസത്തേക്കു…
Read Moreമദ്യം വാങ്ങാൻ പണം നൽകിയില്ല;അമ്മയെ മകൻ തലക്കടിച്ച് കൊന്നു.
ബെംഗളൂരു : മദ്യം വാങ്ങാൻ പണം നൽകാത്തതിനു മകൻ അമ്മയെ കൊലപ്പെടുത്തിയതായി കേസ്. ധാർവാഡിലെ കലഘട്ടഗിയിൽ ശങ്കരവ്വ (68)യാണ് മരിച്ചത്. മകൻ വീരഭദ്രപ്പ (35)യെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യം വാങ്ങാൻ പണം നൽകാത്തതിനെ ചൊല്ലി അമ്മയുമായി കലഹിച്ചിരുന്ന വീരഭദ്ര കഴിഞ്ഞദിവസം വഴക്കിനിടെ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തടയാൻ ശ്രമിച്ച വീരഭദ്രപ്പയുടെ ഭാര്യയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreസാധാരണ പൗരന്മാരുടെ തലയിൽ അധിക നികുതിഭാരം കെട്ടിവച്ച അന്യായ ബജറ്റാണ് കുമാരസ്വാമി സർക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് ബി.എസ്. യെഡിയൂരപ്പ.
ബെംഗളൂരു : സാധാരണ പൗരന്മാരുടെ തലയിൽ അധിക നികുതിഭാരം കെട്ടിവച്ച അന്യായ ബജറ്റാണ് കുമാരസ്വാമി സർക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് ബി.എസ്. യെഡിയൂരപ്പ. സഖ്യസർക്കാർ നുണകൾകൊണ്ടു കർഷകരെ വഞ്ചിച്ചെന്നും അദ്ദേഹം ആരോപിച്ചു. വടക്കൻ കർണാടക, മലനാട്, തീരദേശ മേഖലകളെ തീർത്തും അവഗണിച്ചു. ദളിനു രാഷ്ട്രീയ പിന്തുണയുള്ള മൂന്നു ജില്ലകൾക്കു മാത്രമാണ് ബജറ്റിൽ പ്രാമുഖ്യം. ബജറ്റിനെ കൂടുതൽ അവലോകനം ചെയ്തശേഷം 12ന് അടുത്ത പ്രതിഷേധ നടപടിയിലേക്കു നീങ്ങുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി. സഖ്യസർക്കാർ തീരദേശ മേഖലയോടു ചിറ്റമ്മ നയമാണു സ്വീകരിച്ചതെന്നു ബെൽത്തങ്ങാടി ബിജെപി എംഎൽഎ ഹരീഷ് പൂഞ്ച ആരോപിച്ചു.…
Read Moreകറുത്ത കുതിരകളെ നേരിടാന്‍ മഞ്ഞപ്പട; നായകന്‍ മിറാന്‍ഡ
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കാനിരിക്കേ ബല്‍ജിയത്തിനെതിരായ മത്സരത്തില്‍ ബ്രസീലിനെ നയിക്കുന്നത് പ്രതിരോധനിര താരം മിറാന്‍ഡ. ഒരോ മത്സരത്തിലും ക്യാപ്റ്റനെ മാറ്റുക എന്ന ബ്രസീല്‍ കോച്ച് ടിറ്റെയുടെ നയ പ്രകാരമാണ് ബല്‍ജിയത്തിനെതിരെയുള്ള മത്സരത്തിലും ക്യാപ്റ്റനെ മാറ്റാന്‍ ടീം തയ്യാറായത്. ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാന്‍റെ പ്രതിരോധനിര താരംകൂടിയാണ് 33കാരനായ മിറാന്‍ഡ. ആദ്യ മത്സരത്തില്‍ ബ്രസീലിനെ നയിച്ചത് പ്രതിരോധ നിര താരം മാര്‍സലോ ആയിരുന്നു. മാര്‍സലോ പരിക്കേറ്റ് പുറത്തുപോയതിന് ശേഷമുള്ള മത്സരങ്ങളില്‍ തിയാഗോ സില്‍വയാണ് ബ്രസീലിനെ നയിച്ചത്. ഇന്ന് രാത്രി 11.30ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍…
Read More