“ഹാസൻ-മൈസൂരു ബഡ്ജെറ്റ് “; ഉത്തര കർണാടകക്കും തീരദേശ കർണാടകക്കും ചില്ലിക്കാശുപോലുമില്ല; ബിജെപി പ്രക്ഷോപത്തിൽ.

ബെംഗളൂരു : ബജറ്റിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തം. തീരദേശത്തിനും വടക്കൻ കർണാടകയ്ക്കും ബജറ്റിൽ പ്രാമുഖ്യം നൽകിയില്ലെന്നാരോപിച്ച് മേഖലയിലെ ബിജെപി എംഎൽഎമാരും എംഎൽസിമാരും വിധാൻ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ അണിനിരന്നു. ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി ജില്ലകളിൽ നിന്നുള്ള ബിജെപി എംഎൽഎമാരും വടക്കൻ കർണാടകയിലെ പ്രതിനിധികളുമാണ് പ്രതിഷേധിച്ചത്. ദളിനു സ്വാധീനമുള്ള ഹാസൻ, മൈസൂരു, രാമനഗര ജില്ലകൾക്ക് ഊന്നൽ നൽകിയുള്ള ബജറ്റാണിതെന്ന് ബിജെപി വക്താവ് വാമനാചാര്യ ആരോപിച്ചു. വരും ദിവസങ്ങളിൽ ഈ വിഷയം സഭയിൽ ഉന്നയിക്കും. മംഗളൂരുവിൽ എബിവിപി പ്രതിഷേധം സംഘടിപ്പിച്ചു. അതേസമയം, ആരോപണങ്ങൾ…

Read More

ബിഎം സെഡിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന്.

ബെംഗളൂരു : ബാംഗ്ലൂർ മലയാളീ ഫ്രൻസ് ഫേസ് ബുക്ക് കൂട്ടായ്മയുടെ ആദ്യത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് നടക്കും. മിഷൻ റോഡിലുള്ള സ്റ്റുഡന്റ് ക്രിസ്ത്യൻ മൂവ്മെൻറ് ഹാളിൽ നടക്കുന്ന ചലച്ചിത്ര മേളയിൽ 4 സിനിമകൾ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് ബിഎം സെഡ് നടത്തുന്ന ഹ്രസ്വചിത്ര മൽസരത്തിലെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും വിജയികൾക്ക് സമ്മാന വിതരണം നടത്തുകയും ചെയ്യും.

Read More

ഷൂട്ടൗട്ടില്‍ റഷ്യയുടെ വെല്ലുവിളി മറികടന്ന് ക്രൊയേഷ്യ സെമിയിലെത്തി.

സോച്ചി: സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ റഷ്യയുടെ സ്വപ്‌നതുല്യമായ കുതിപ്പിന് ക്രൊയേഷ്യ ബ്രേക്കിട്ടു. ലോകകപ്പിലെ നാലാമത്തെയും അവസാനത്തെയും ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയെ പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ത്രില്ലറില്‍ ക്രൊയേഷ്യ അടിയറവ് പറയിക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ 4-3ന്റെ ജയമാണ് ക്രൊയേഷ്യ സ്വന്തമാക്കിയത്. ഇതോടെ സെമി ലൈനപ്പ് പൂര്‍ത്തിയായി. ഇംഗ്ലണ്ടാണ് സെമിയില്‍ ക്രൊയേഷ്യയുടെ എതിരാളികള്‍. മറ്റൊരു സെമിയില്‍ ഫ്രാന്‍സും ബെല്‍ജിയവും ഏറ്റുമുട്ടും. 1998ന് ശേഷം ആദ്യമായാണ് ക്രൊയേഷ്യ സെമിഫൈനല്‍ കളിക്കുന്നത്. പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിനെതിരേയും ക്രൊയേഷ്യ ഷൂട്ടൗട്ട് അതിജീവിച്ചിരുന്നു, . രണ്ട് ഷൂട്ടൗട്ടിലും നിര്‍ണായകമായ അവസാന കിക്കെടുത്തത് റാക്കിറ്റിച്ചായിരുന്നു. രണ്ടും…

Read More

സ്വീഡനെ തീര്‍ക്കാന്‍ ഇംഗ്ലണ്ടിന് ‘തല മതി’. ഇരുപത്തിയെട്ട് കൊല്ലത്തിനുശേഷം ഇംഗ്ലണ്ട് സെമിയിൽ.

സമാറ: 2006നു ശേഷം ആദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ച ഇംഗ്ലണ്ട് തങ്ങള്‍ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി സെമി ഫൈനലിലേക്കു മുന്നേറി. മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ യൂറോപ്പില്‍ നിന്നു തന്നെയുള്ള സ്വീഡനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്താണ് ഇംഗ്ലണ്ട് ലോക കിരീടത്തിന് ഒരു പടി കൂടി അടുത്തത്. മുപ്പതാം മിനിറ്റില്‍ ഹാരി മഗ്യൂറാണ് ആദ്യം ലീഡ് നേടിയത്. വീണ്ടും സെറ്റ് പീസില്‍ നിന്നായിരുന്നു ഇംഗ്ലണ്ടിന്റെ ഗോള്‍. ആഷ്‌ലി യങ് എടുത്ത കോര്‍ണര്‍ ബോക്‌സില്‍ ഉയര്‍ന്നു ചാടി വലയിലേയ്ക്ക് കുത്തിയിടുകയായിരുന്നു ലസ്റ്റര്‍…

Read More

നടനും അവതാരകനുമായ മിഥുൻ രമേശ്  നായകനാകുന്നു.

നടനും അവതാരകനുമായ മിഥുൻ രമേശ്  നായകനാകുന്നു. ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി എന്ന  ചിത്രത്തിലാണ് അവതാരക വേഷം അഴിച്ച് വച്ച് മിഥുൻ നായക വേഷത്തിൽ എത്തുന്നത്. ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ ജനകീയനായ അവതാരകനാണ് മിഥുൻ. അടുത്തിടെ മിഥുൻ രമേശിന്റെ ആരാധകർ ചേർന്ന് ഫാൻസ് അസോസിയേഷനും രൂപീകരിച്ചിരുന്നു. ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. പ്രൊബേഷൻ പീരിയഡിൽ ഇരിട്ടിയിൽ ജോലി നോക്കിയ അൻഷാദ് എന്ന എസ്ഐയുടെ അനുഭവമാണ് സിനിമയായി അവതരിപ്പിക്കുന്നത്. കോമഡി ഉത്സവത്തിന്റെ തന്നെ ഗ്രൂമർമാരിൽ ഒരാളായ സതീഷ് കുമാറാണ് ചിത്രം സംവിധാനം…

Read More

വീട്ടിലിരുന്നു ജോലി ചെയ്തു പണമുണ്ടാക്കാമെന്ന പരസ്യം കണ്ടു വിളിച്ച കഡുഗോഡിയിലെ വീട്ടമ്മയ്ക്കു നഷ്ട്ടം 60000 രൂപ.

ബെംഗളൂരു : ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ 60,000 രൂപ തട്ടിയതായി പരാതി. വീട്ടിലിരുന്നു ജോലി ചെയ്തു പണമുണ്ടാക്കാമെന്ന പരസ്യം കണ്ടു വിളിച്ച കഡുഗോഡിയിലെ വീട്ടമ്മയ്ക്കു സുനിൽ ശർമയെന്നു പരിചയപ്പെടുത്തിയ ആൾ പ്രതിമാസം 15000 – 40000 രൂപയാണു ശമ്പളം വാഗ്ദാനം ചെയ്തത്. ഇതു വിശ്വസിച്ച വീട്ടമ്മയോടു 1150 രൂപ റജിസ്ട്രേഷൻ ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക നിക്ഷേപിച്ചതിനെ തുടർന്നു വീണ്ടും വിളിച്ചയാൾ ഇൻഷുറൻസ്, ജോലി ചെയ്യാനുള്ള ലാപ്ടോപ് എന്നിവയ്ക്കായി 59200 രൂപ കൂടി നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഈ തുകയും…

Read More

കർണാടകയിലെ ആദ്യ ഇരട്ടശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മലയാളി യുവാവിൽ വിജയകരമായി പൂർത്തിയാക്കി.

ബെംഗളൂരു : കർണാടകയിലെ ആദ്യ ഇരട്ടശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മലയാളി യുവാവിൽ വിജയകരമായി പൂർത്തിയാക്കി. നാരായണ ഹെൽത്ത് സിറ്റിയിലെ ഡോക്ടർമാരാണു തൃശൂർ സ്വദേശി സുധീഷിനു (28) പുതുജീവൻ നൽകിയത്. ഇരുശ്വാസകോശങ്ങളും തകരാറിലായി ഓക്സിജന്റെ സഹായത്തോടെ ജീവിതം തള്ളിനീക്കിയിരുന്ന സുധീഷിനു യശ്വന്ത്പുര സ്പർശ് ആശുപത്രിയിൽ നിന്നാണു ശ്വാസകോശ ദാതാവിനെ ലഭിച്ചത്. സുധീഷിന് ഇനി സാധാരണ ജീവിതം നയിക്കാനും ജോലിക്കു പോകാനും സാധിക്കുമെന്നു ഡോക്ടർമാർ പറഞ്ഞു.

Read More

വിജയ് മല്യയുടെ 159 സ്വത്തുവകകൾ കണ്ടെത്തി ബെംഗളൂരു പൊലീസ് പാട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

ബെംഗളൂരു:വ്യവസായി വിജയ് മല്യയുടെയും അദ്ദേഹം ചെയർമാനായുള്ള യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിങ് ലിമിറ്റഡിന്റെയും (യുബിഎച്ച്എൽ) 159 സ്വത്തുവകകൾ കണ്ടെത്തി ബെംഗളൂരു പൊലീസ് പാട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മല്യയ്ക്കെതിരായ കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു വേണ്ടിയാണു പൊലീസ് നടപടി. മറ്റു സ്വത്തുവകകളുടെ കണക്കെടുപ്പിനായി പൊലീസ് കോടതിയോടു കൂടുതൽ സമയം തേടി. എസ്ബിഐ ഉൾപ്പെടെയുള്ള 17 അംഗ ബാങ്കിങ് കൺസോർഷ്യത്തിനു മല്യയുടെ കിങ്ഫിഷർ എയർലൈൻസ് കമ്പനി 9000 കോടി രൂപയുടെ കടബാധ്യത വരുത്തിവച്ചെന്നാണു കേസ്. വിദേശത്തേക്കു കടന്നുകളഞ്ഞതിനാൽ സാമ്പത്തിക തട്ടിപ്പുകാരനായി പ്രഖ്യാപിച്ചു സ്വത്തു കണ്ടുകെട്ടാൻ അനുമതി…

Read More

വിമാനത്താവളത്തിലേക്ക് വിളിച്ച ഓല കാബില്‍ യുവതിക്ക് നേരെ വീണ്ടും ആക്രമണം;തട്ടിക്കൊണ്ടുപോകല്‍ ചെറുത്തത് ടോള്‍ ബൂത്ത്‌ ജീവനക്കാര്‍ സിനിമ സ്റ്റൈലില്‍ പിന്തുടര്‍ന്ന്!

ബെംഗളൂരു : വിമാനത്താവളത്തിലേക്ക് ഓല കാബ് വിളിച്ച യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ ഡ്രൈവർ അറസ്റ്റിൽ‌. ആന്ധ്ര സ്വദേശിയും ബാനസവാടി നിവാസിയുമായ സുരേഷ്(28) ആണ് പിടിയിലായത്.യഥാർഥ വഴിയിൽ നിന്നു മാറി ഡ്രൈവർ കാറുമായി മുന്നോട്ടു പോയപ്പോൾ യുവതി ബഹളം വച്ച് മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുകയായിരുന്നു. സമീപത്തെ ടോൾഗേറ്റിലെ ജീവനക്കാരും മറ്റു വാഹനങ്ങളിൽ ഉണ്ടായിരുന്നവരും കാർ പിന്തുടർന്നു തടഞ്ഞ് യുവതിയെ രക്ഷിച്ചു. സുരേഷിനെ പിടികൂടി പൊലീസിൽ ഏൽപിക്കുകയും ചെയ്തു. സ്വകാര്യ കമ്പനി ജീവനക്കാരിയായ യുവതി കഴിഞ്ഞദിവസം രാത്രി 11.30നു ബാനസവാടിയിൽ നിന്നാണ് വിമാനത്താവളത്തിലേക്ക് ഓല കാബ്…

Read More

നഗരത്തില്‍ നിന്നും പൂവ് വാങ്ങാന്‍ വേണ്ടി ആന്ധ്രയില്‍ നിന്നെത്തിയ യുവാവിന്റെ 40000 രൂപ കൊള്ളയടിച്ച് സ്ത്രീകള്‍ അടക്കമുള്ള സംഘം;പോലീസില്‍ അറിയിച്ചപ്പോള്‍ കഥ മാറി ആദ്യ അടികിട്ടിയത്‌ പരാതിക്കാരന്.

ബെംഗളൂരു: പുലർച്ചെ മജസ്റ്റിക്കിൽ നിന്ന് ഓട്ടോയിൽ കയറിയ യുവാവിനെ രണ്ടു സ്ത്രീകൾ ഉൾപ്പെട്ട സംഘം കൊള്ളയടിച്ചു. പൊലീസ് എത്തിയപ്പോൾ ഇവരിലൊരാൾ കഥമാറ്റി പറഞ്ഞതോടെ കുറ്റവാളിയെന്നു തെറ്റിധരിച്ച് പൊലീസ് യുവാവിനെ കയ്യേറ്റം ചെയ്തു. സത്യാവസ്ഥ ബോധ്യപ്പെട്ട പൊലീസ് പിന്നീട് സംഘത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. തിരുപ്പതി സ്വദേശിയായ യുവാവിന്റെ നാൽപതിനായിരം രൂപയാണ് അഞ്ചംഗ സംഘം കവർന്നത്. വിവാഹാവശ്യത്തിനു പൂ മേടിക്കാൻ പുലർച്ചെ രണ്ടരയോടെയാണ് യുവാവ് ബെംഗളൂരുവിൽ എത്തിയത്. കെആർ മാർക്കറ്റിലേക്കു പോകാനായി ഓട്ടോയിൽ കയറിയപ്പോൾ ഒരു സ്ത്രീ ഓട്ടോയിലുണ്ടായിരുന്നു. അൽപ സമയത്തിനകം മറ്റൊരു സ്ത്രീ കൂടി ഓട്ടോയിൽ…

Read More
Click Here to Follow Us