വിമാനത്താവളത്തിലേക്ക് വിളിച്ച ഓല കാബില്‍ യുവതിക്ക് നേരെ വീണ്ടും ആക്രമണം;തട്ടിക്കൊണ്ടുപോകല്‍ ചെറുത്തത് ടോള്‍ ബൂത്ത്‌ ജീവനക്കാര്‍ സിനിമ സ്റ്റൈലില്‍ പിന്തുടര്‍ന്ന്!

ബെംഗളൂരു : വിമാനത്താവളത്തിലേക്ക് ഓല കാബ് വിളിച്ച യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ ഡ്രൈവർ അറസ്റ്റിൽ‌. ആന്ധ്ര സ്വദേശിയും ബാനസവാടി നിവാസിയുമായ സുരേഷ്(28) ആണ് പിടിയിലായത്.യഥാർഥ വഴിയിൽ നിന്നു മാറി ഡ്രൈവർ കാറുമായി മുന്നോട്ടു പോയപ്പോൾ യുവതി ബഹളം വച്ച് മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുകയായിരുന്നു.

സമീപത്തെ ടോൾഗേറ്റിലെ ജീവനക്കാരും മറ്റു വാഹനങ്ങളിൽ ഉണ്ടായിരുന്നവരും കാർ പിന്തുടർന്നു തടഞ്ഞ് യുവതിയെ രക്ഷിച്ചു. സുരേഷിനെ പിടികൂടി പൊലീസിൽ ഏൽപിക്കുകയും ചെയ്തു.

സ്വകാര്യ കമ്പനി ജീവനക്കാരിയായ യുവതി കഴിഞ്ഞദിവസം രാത്രി 11.30നു ബാനസവാടിയിൽ നിന്നാണ് വിമാനത്താവളത്തിലേക്ക് ഓല കാബ് ബുക്ക് ചെയ്തത്. ബെല്ലാരി റോഡിൽ വിമാനത്താവളത്തിലേക്കു തിരിയേണ്ടതിനു പകരം കാർ ദേവനഹള്ളിയിലേക്കു യാത്ര തുടർന്നു.

  ഗവർണർ വരാൻ വൈകി, ഗർഭിണിയായ ഭാര്യയുമായി വഴിയിൽ കുടുങ്ങിയ യുവാവ് റോഡിലിരുന്ന് പ്രതിഷേധിച്ചു, ബംഗളൂരുവിൽ വൻ ജനരോഷം

വാഹനത്തിന്റെ വേഗം കുറയ്ക്കുന്നതിനു പകരം ഡ്രൈവർ അമിതവേഗമെടുത്തതോടെ അപകടം മണത്ത യുവതി കാറിന്റെ ചില്ലിൽ ഇടിച്ച് മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുകയായിരുന്നു. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്നു പൊലീസ് പറഞ്ഞു.

കേസിൽ അന്വേഷണവുമായി സഹകരിക്കുമെന്നും യുവതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഓല അറിയിച്ചു. ഓല കാബിൽ ഒരുമാസത്തിനിടെ സ്ത്രീകൾക്കു നേരെ ഉണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. മൂന്നാഴ്ച മുൻപാണ് മുംബൈയിലേക്കു വിമാനം പിടിക്കാൻ രാത്രി ഓല കാർ വിളിച്ച യുവതി ഡ്രൈവറുടെ ലൈംഗിക അതിക്രമത്തിന് ഇരയായത്.

  മലയാളത്തിലും കന്നഡയിലും കുറിപ്പുമായി കെ സുരേന്ദ്രൻ; പരാജയത്തിന് ന്യായീകരണമില്ല; മരണം വരെ മഞ്ചേശ്വരത്തുകാർക്കൊപ്പം ഉണ്ടാകുമെന്ന് കെ. സുരേന്ദ്രൻ

വിമാനത്താവളത്തിലേക്കുള്ള ബദൽ പാതയിലൂടെ സഞ്ചരിച്ച കാർ വിജനമായ സ്ഥലത്തു നിർത്തുകയും യുവതിയെ ഭീഷണിപ്പെടുത്തി ഡ്രൈവർ നഗ്ന ചിത്രങ്ങൾ പകർത്തുകയുമായിരുന്നു. ഈ സംഭവത്തിനു ശേഷം പൊലീസ് ഈ റോ‍ഡിൽ രാത്രി പട്രോളിങ് ശക്തമാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ഇഫക്റ്റ്; ലിംഗഭേദമില്ല, എല്ലാവർക്കും സൗജന്യ യാത്! !
[masterslider id="10"]

Related posts

Click Here to Follow Us