നടനും അവതാരകനുമായ മിഥുൻ രമേശ്  നായകനാകുന്നു.

നടനും അവതാരകനുമായ മിഥുൻ രമേശ്  നായകനാകുന്നു. ഇരിട്ടിയിലെ പിടികിട്ടാപ്പുള്ളി എന്ന  ചിത്രത്തിലാണ് അവതാരക വേഷം അഴിച്ച് വച്ച് മിഥുൻ നായക വേഷത്തിൽ എത്തുന്നത്. ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം എന്ന പരിപാടിയിലൂടെ ജനകീയനായ അവതാരകനാണ് മിഥുൻ. അടുത്തിടെ മിഥുൻ രമേശിന്റെ ആരാധകർ ചേർന്ന് ഫാൻസ് അസോസിയേഷനും രൂപീകരിച്ചിരുന്നു. ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. പ്രൊബേഷൻ പീരിയഡിൽ ഇരിട്ടിയിൽ ജോലി നോക്കിയ അൻഷാദ് എന്ന എസ്ഐയുടെ അനുഭവമാണ് സിനിമയായി അവതരിപ്പിക്കുന്നത്. കോമഡി ഉത്സവത്തിന്റെ തന്നെ ഗ്രൂമർമാരിൽ ഒരാളായ സതീഷ് കുമാറാണ് ചിത്രം സംവിധാനം…

Read More

വീട്ടിലിരുന്നു ജോലി ചെയ്തു പണമുണ്ടാക്കാമെന്ന പരസ്യം കണ്ടു വിളിച്ച കഡുഗോഡിയിലെ വീട്ടമ്മയ്ക്കു നഷ്ട്ടം 60000 രൂപ.

ബെംഗളൂരു : ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ 60,000 രൂപ തട്ടിയതായി പരാതി. വീട്ടിലിരുന്നു ജോലി ചെയ്തു പണമുണ്ടാക്കാമെന്ന പരസ്യം കണ്ടു വിളിച്ച കഡുഗോഡിയിലെ വീട്ടമ്മയ്ക്കു സുനിൽ ശർമയെന്നു പരിചയപ്പെടുത്തിയ ആൾ പ്രതിമാസം 15000 – 40000 രൂപയാണു ശമ്പളം വാഗ്ദാനം ചെയ്തത്. ഇതു വിശ്വസിച്ച വീട്ടമ്മയോടു 1150 രൂപ റജിസ്ട്രേഷൻ ഫീസ് അടയ്ക്കാൻ ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ടിലേക്ക് ഈ തുക നിക്ഷേപിച്ചതിനെ തുടർന്നു വീണ്ടും വിളിച്ചയാൾ ഇൻഷുറൻസ്, ജോലി ചെയ്യാനുള്ള ലാപ്ടോപ് എന്നിവയ്ക്കായി 59200 രൂപ കൂടി നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഈ തുകയും…

Read More

കർണാടകയിലെ ആദ്യ ഇരട്ടശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മലയാളി യുവാവിൽ വിജയകരമായി പൂർത്തിയാക്കി.

ബെംഗളൂരു : കർണാടകയിലെ ആദ്യ ഇരട്ടശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മലയാളി യുവാവിൽ വിജയകരമായി പൂർത്തിയാക്കി. നാരായണ ഹെൽത്ത് സിറ്റിയിലെ ഡോക്ടർമാരാണു തൃശൂർ സ്വദേശി സുധീഷിനു (28) പുതുജീവൻ നൽകിയത്. ഇരുശ്വാസകോശങ്ങളും തകരാറിലായി ഓക്സിജന്റെ സഹായത്തോടെ ജീവിതം തള്ളിനീക്കിയിരുന്ന സുധീഷിനു യശ്വന്ത്പുര സ്പർശ് ആശുപത്രിയിൽ നിന്നാണു ശ്വാസകോശ ദാതാവിനെ ലഭിച്ചത്. സുധീഷിന് ഇനി സാധാരണ ജീവിതം നയിക്കാനും ജോലിക്കു പോകാനും സാധിക്കുമെന്നു ഡോക്ടർമാർ പറഞ്ഞു.

Read More

വിജയ് മല്യയുടെ 159 സ്വത്തുവകകൾ കണ്ടെത്തി ബെംഗളൂരു പൊലീസ് പാട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

ബെംഗളൂരു:വ്യവസായി വിജയ് മല്യയുടെയും അദ്ദേഹം ചെയർമാനായുള്ള യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിങ് ലിമിറ്റഡിന്റെയും (യുബിഎച്ച്എൽ) 159 സ്വത്തുവകകൾ കണ്ടെത്തി ബെംഗളൂരു പൊലീസ് പാട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മല്യയ്ക്കെതിരായ കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു വേണ്ടിയാണു പൊലീസ് നടപടി. മറ്റു സ്വത്തുവകകളുടെ കണക്കെടുപ്പിനായി പൊലീസ് കോടതിയോടു കൂടുതൽ സമയം തേടി. എസ്ബിഐ ഉൾപ്പെടെയുള്ള 17 അംഗ ബാങ്കിങ് കൺസോർഷ്യത്തിനു മല്യയുടെ കിങ്ഫിഷർ എയർലൈൻസ് കമ്പനി 9000 കോടി രൂപയുടെ കടബാധ്യത വരുത്തിവച്ചെന്നാണു കേസ്. വിദേശത്തേക്കു കടന്നുകളഞ്ഞതിനാൽ സാമ്പത്തിക തട്ടിപ്പുകാരനായി പ്രഖ്യാപിച്ചു സ്വത്തു കണ്ടുകെട്ടാൻ അനുമതി…

Read More

വിമാനത്താവളത്തിലേക്ക് വിളിച്ച ഓല കാബില്‍ യുവതിക്ക് നേരെ വീണ്ടും ആക്രമണം;തട്ടിക്കൊണ്ടുപോകല്‍ ചെറുത്തത് ടോള്‍ ബൂത്ത്‌ ജീവനക്കാര്‍ സിനിമ സ്റ്റൈലില്‍ പിന്തുടര്‍ന്ന്!

ബെംഗളൂരു : വിമാനത്താവളത്തിലേക്ക് ഓല കാബ് വിളിച്ച യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ ഡ്രൈവർ അറസ്റ്റിൽ‌. ആന്ധ്ര സ്വദേശിയും ബാനസവാടി നിവാസിയുമായ സുരേഷ്(28) ആണ് പിടിയിലായത്.യഥാർഥ വഴിയിൽ നിന്നു മാറി ഡ്രൈവർ കാറുമായി മുന്നോട്ടു പോയപ്പോൾ യുവതി ബഹളം വച്ച് മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കുകയായിരുന്നു. സമീപത്തെ ടോൾഗേറ്റിലെ ജീവനക്കാരും മറ്റു വാഹനങ്ങളിൽ ഉണ്ടായിരുന്നവരും കാർ പിന്തുടർന്നു തടഞ്ഞ് യുവതിയെ രക്ഷിച്ചു. സുരേഷിനെ പിടികൂടി പൊലീസിൽ ഏൽപിക്കുകയും ചെയ്തു. സ്വകാര്യ കമ്പനി ജീവനക്കാരിയായ യുവതി കഴിഞ്ഞദിവസം രാത്രി 11.30നു ബാനസവാടിയിൽ നിന്നാണ് വിമാനത്താവളത്തിലേക്ക് ഓല കാബ്…

Read More

നഗരത്തില്‍ നിന്നും പൂവ് വാങ്ങാന്‍ വേണ്ടി ആന്ധ്രയില്‍ നിന്നെത്തിയ യുവാവിന്റെ 40000 രൂപ കൊള്ളയടിച്ച് സ്ത്രീകള്‍ അടക്കമുള്ള സംഘം;പോലീസില്‍ അറിയിച്ചപ്പോള്‍ കഥ മാറി ആദ്യ അടികിട്ടിയത്‌ പരാതിക്കാരന്.

ബെംഗളൂരു: പുലർച്ചെ മജസ്റ്റിക്കിൽ നിന്ന് ഓട്ടോയിൽ കയറിയ യുവാവിനെ രണ്ടു സ്ത്രീകൾ ഉൾപ്പെട്ട സംഘം കൊള്ളയടിച്ചു. പൊലീസ് എത്തിയപ്പോൾ ഇവരിലൊരാൾ കഥമാറ്റി പറഞ്ഞതോടെ കുറ്റവാളിയെന്നു തെറ്റിധരിച്ച് പൊലീസ് യുവാവിനെ കയ്യേറ്റം ചെയ്തു. സത്യാവസ്ഥ ബോധ്യപ്പെട്ട പൊലീസ് പിന്നീട് സംഘത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തു. തിരുപ്പതി സ്വദേശിയായ യുവാവിന്റെ നാൽപതിനായിരം രൂപയാണ് അഞ്ചംഗ സംഘം കവർന്നത്. വിവാഹാവശ്യത്തിനു പൂ മേടിക്കാൻ പുലർച്ചെ രണ്ടരയോടെയാണ് യുവാവ് ബെംഗളൂരുവിൽ എത്തിയത്. കെആർ മാർക്കറ്റിലേക്കു പോകാനായി ഓട്ടോയിൽ കയറിയപ്പോൾ ഒരു സ്ത്രീ ഓട്ടോയിലുണ്ടായിരുന്നു. അൽപ സമയത്തിനകം മറ്റൊരു സ്ത്രീ കൂടി ഓട്ടോയിൽ…

Read More

വീരനായകന്‍ കരിന്തണ്ടനായി വിനായകന്‍

വയനാട്ടിലെ ആദിവാസി ഊരുകളിലെ കാടിന്‍റെ മക്കള്‍ ആവേശത്തോടെ പറയുന്ന ഒരു കഥയുണ്ട്. താമരശ്ശേരി ചുരത്തിന്‍റെ സൃഷ്ടാവായ കരിന്തണ്ടന്‍ എന്ന ആദിവാസി മൂപ്പന്‍റെ കഥ. വയനാട് ചുരത്തിലൂടെ റോഡ് വെട്ടാനായി ബ്രിട്ടീഷുകാരെ സഹായിച്ച ആദിവാസി മൂപ്പനാണ് കരിന്തണ്ടന്‍. ചതിയില്‍പ്പെടുത്തി ബ്രിട്ടീഷുകാര്‍ വെടിവെച്ചുകൊന്ന ആദ്യരക്തസാക്ഷി കൂടിയായ കരിന്തണ്ടന്‍റെ ജീവിതം അഭ്രപാളിയിലേക്ക് എത്തുകയാണ്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ സംവിധായികയുടെ ചിത്രം എന്ന നിലയിലും കരിന്തണ്ടന്‍ അറിയപ്പെടും. ഗോത്ര വിഭാഗത്തിലെ ലീല സന്തോഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ കരിന്തണ്ടനായി വേഷമിടുന്നത് വിനായകനാണ്. രാജീവ് രവി, മധു നീലകണ്ഠന്‍,…

Read More

വ്യാജവാര്‍ത്തകളെ പൂട്ടാന്‍ വാട്ട്സ്ആപ്പിന്‍റെ പുതിയ തന്ത്രം

ലോകത്തില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആ​​​പ്പാ​​​യ വാ​​​ട്സാ​​​പ്പി​​​ന്‍റെ പു​​​തി​​​യ അ​​​പ്ഡേ​​​റ്റ​​​ഡ് പതിപ്പ്. ഇതില്‍ ഗ്രൂപ്പ് അഡ്മിന്മാര്‍ക്ക് പുതിയ അധികാരമാണുള്ളത്‌. ‘സെ​​​ൻ​​​ഡ് മെ​​​സേ​​​ജ് അഡ്മിന്‍ ഒണ്‍ലി’ ഫീ​​​ച്ച​​​റാ​​​ണ് അ​​​പ്ഡേ​​​ഷ​​​നി​​​ലൂ​​​ടെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പു​​​തി​​​യ ഫീ​​​ച്ച​​​റി​​​ലൂ​​​ടെ അ​​​ഡ്മി​​​ൻ​​​മാ​​​ർ​​​ക്ക് എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും മ​​​റ്റു ഗ്രൂ​​പ്പ് അം​​​ഗ​​​ങ്ങ​​​ൾ‌ ഗ്രൂ​​​പ്പി​​​ൽ‌ മെ​​​സേ​​​ജ് അ​​​യ​​​യ്ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​നാ​​​കും. ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​ക​​​ക​​​ളും ഉ​​​ൾ‌​​​പ്പെ​​​ടെ എ​​​ല്ലാ ത​​​ര​​​ത്തി​​​ലു​​​ള്ള മെ​​​സേ​​​ജു​​​ക​​​ൾ​​​ക്കും ഈ ​​​വി​​​ല​​​ക്കു ബാ​​​ധ​​​ക​​​മാ​​​യി​​​രി​​​ക്കും. ഫീ​​​ച്ച​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്ത് അ​​​ഡ്മി​​​നു​ മാ​​​ത്ര​​​മേ ഗ്രൂ​​​പ്പി​​​ൽ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ അ​​​യ​​​യ്ക്കാ​​​ൻ സാ​​​ധി​​​ക്കൂ.  ആ​​​ൻ​​​ഡ്രോ​​​യി​​​ഡ്, വി​​​ൻ​​​ഡോ​​​സ്, ആ​​​പ്പി​​​ൾ എ​​​ന്നീ മൂ​​​ന്നു പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ​​​ക്കും ​​പു​​​തി​​​യ…

Read More

‘ക്രിസ്ത്യാനികള്‍ ‘ഇംഗ്ലീഷുകാര്‍’, അവര്‍ക്ക് സ്വാതന്ത്ര്യ സമരത്തില്‍ യാതൊരു പങ്കുമില്ല: ബിജെപി എംപി

മുംബൈ: അണികളെ ആവേശം കൊള്ളിക്കാന്‍ ഏതെങ്കിലും തരത്തിലുള്ള വിവാദ പരാമര്‍ശം നടത്തുക എന്നത് ഇന്ന് നേതാക്കന്‍മാര്‍ക്കിടയില്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണ്. ഇപ്പോള്‍ ഏറ്റവും പുതുതായി മഹാരാഷ്ട്രയില്‍ നിന്നുള്ള എംപിയുടെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. ഇന്ത്യയിലെ ക്രിസ്ത്യാനികളെല്ലാം ഇംഗ്ലീഷുകാരാണെന്നും അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നുമാണ് മുംബൈ നോര്‍ത്തില്‍നിന്നുള്ള ലോക്‌സഭാംഗമായ ഗോപാല്‍ ഷെട്ടി അഭിപ്രായപ്പെട്ടത്. കൂടാതെ ഹിന്ദുക്കളും മുസ്‌ലിങ്ങളും മാത്രമാണ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച മുംബൈ മലഡില്‍ ഷിയാ കബ്രസ്ഥാന്‍ കമ്മറ്റി സംഘടിപ്പിച്ച ഈദ് ഇ മിലാദില്‍ പങ്കെടുത്തു സംസാരിക്കവേ ആയിരുന്നു ഷെട്ടിയുടെ ഈ പരാമര്‍ശം. “ക്രിസ്ത്യാനികള്‍…

Read More

ശബരിമല സ്ത്രീ പ്രവേശം, സ്വവര്‍ഗരതി; സുപ്രീം കോടതി ഭരണഘടനാ ബെഞ്ചില്‍ വനിതാ ജഡ്ജിയും

ന്യൂഡല്‍ഹി: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ വനിതാ ജഡ്ജിയെ ഉള്‍പ്പെടുത്തി. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെയാണ് ഭരണഘടനാ ബെഞ്ചില്‍ ഉള്‍പ്പെടുത്തിയത്. ശബരിമല സ്ത്രീ പ്രവേശം, സ്വവര്‍ഗരതി കേസുകളായിരിക്കും ബെഞ്ച് പരിഗണിക്കുക. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശം വിലക്കുന്നത് പ്രഥമദൃഷ്ട്യാ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ക്ഷേത്രത്തിലെ നടപ്പ് രീതികള്‍ ലിംഗ സമത്വത്തിന് ഭീഷണിയാണെന്ന് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് നിരീക്ഷിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചില്‍ ജസ്റ്റിസുമാരായ എ. എന്‍…

Read More