വിജയ് മല്യയുടെ 159 സ്വത്തുവകകൾ കണ്ടെത്തി ബെംഗളൂരു പൊലീസ് പാട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

ബെംഗളൂരു:വ്യവസായി വിജയ് മല്യയുടെയും അദ്ദേഹം ചെയർമാനായുള്ള യുണൈറ്റഡ് ബ്രൂവറീസ് ഹോൾഡിങ് ലിമിറ്റഡിന്റെയും (യുബിഎച്ച്എൽ) 159 സ്വത്തുവകകൾ കണ്ടെത്തി ബെംഗളൂരു പൊലീസ് പാട്യാല ഹൗസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. മല്യയ്ക്കെതിരായ കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു വേണ്ടിയാണു പൊലീസ് നടപടി. മറ്റു സ്വത്തുവകകളുടെ കണക്കെടുപ്പിനായി പൊലീസ് കോടതിയോടു കൂടുതൽ സമയം തേടി. എസ്ബിഐ ഉൾപ്പെടെയുള്ള 17 അംഗ ബാങ്കിങ് കൺസോർഷ്യത്തിനു മല്യയുടെ കിങ്ഫിഷർ എയർലൈൻസ് കമ്പനി 9000 കോടി രൂപയുടെ കടബാധ്യത വരുത്തിവച്ചെന്നാണു കേസ്.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

വിദേശത്തേക്കു കടന്നുകളഞ്ഞതിനാൽ സാമ്പത്തിക തട്ടിപ്പുകാരനായി പ്രഖ്യാപിച്ചു സ്വത്തു കണ്ടുകെട്ടാൻ അനുമതി തേടി എൻഫോഴ്സ്മെന്റ് പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. തുടർന്നു മല്യയോട് ഓഗസ്റ്റ് 27നു ഹാജരാകാൻ കോടതി ഉത്തരവിടുകയും ചെയ്തു. എൻഫോഴ്സ്മെന്റിനു പുറമേ സിബിഐയും ഈ കേസ് അന്വേഷിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആദ്യം നിരാഹാര സമരവും ലാത്തിച്ചാർജ്ജും നേരിടൂ, ശേഷം രാജി വെക്കാം': പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന വിവാദത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി
[masterslider id="10"]

Related posts