കർണാടക-കേരള അതിർത്തിയിൽ കേരള സര്‍ക്കാരിൻ്റെ പാസ് നിലപാടിനെതിരെ ബിജെപിയുടെ പ്രക്ഷോഭം

ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ണാടകത്തിലേക്ക് പ്രവേശിക്കുന്ന യാത്രക്കാര്‍ക്ക് അതിര്‍ത്തിയില്‍ പരിശോധനയും ക്വാറൻ്റൈനും വേണ്ടെന്ന കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിന് പിന്നാലെ കേരളത്തിലേക്കുള്ള എല്ലാ അതിര്‍ത്തികളും തുറന്നു.

തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നതോടെ എല്ലാ അതിര്‍ത്തികളും തുറന്നുകൊടുത്തിട്ടുണ്ട് എന്ന് ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ (ഡിസി) ഡോ രാജേന്ദ്ര കെ വി പറഞ്ഞു. ഇനി കേരളത്തിലെയും മഹാരാഷ്ട്രയിലെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും

എന്നാൽ ദക്ഷിണ കന്നഡ കേരള അതിർത്തിയിൽ കേരള സര്‍ക്കാരിൻ്റെ പാസ് നിലപാടിനെതിരെ കാസർകോട് ജില്ലയിലെ ബിജെപി നേതാക്കൾ പ്രക്ഷോഭം ആരംഭിച്ചു. കേരളാ അതിര്‍ത്തിയായ തലപ്പാടിയില്‍ ബിജെപി പ്രവര്‍ത്തകര്‍ പാസില്ലാതെ കര്‍ണാടകത്തിൽ പ്രവേശിച്ച് കേരളത്തിലേക്ക് മടങ്ങി.

അന്തർ സംസ്ഥാന യാത്രാ നിയന്ത്രണം പാടില്ലെന്ന് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പാലിക്കണം എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. കേരള സർക്കാർ യാത്രാ നിയന്ത്രണങ്ങൾ എടുത്തു കളയുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അവർ പറഞ്ഞു.

  ദീർഘവീക്ഷണമുള്ള ഭരണാധികാരി: ഇന്ന് ബെംഗളൂരുവിന്റെ ശില്പി നാദപ്രഭു കെമ്പെഗൗഡ ജയന്തി;

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
[masterslider id="10"]

Related posts