ബെംഗളൂരു :കോൺഗ്രസ്-ജനതാദൾ എസ് സഖ്യത്തിന്റെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഏകോപിപ്പിച്ചുള്ള പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലുള്ളതാണു കുമാരസ്വാമി സർക്കാരിന്റെ കന്നി ബജറ്റ് എന്നാണ് വിലയിരുത്തല്‍ താലൂക്ക് ആസ്ഥാനങ്ങളിൽ 247 ഇന്ദിരാ കന്റീനുകൾ കൂടി സ്ഥാപിക്കും. കഴിഞ്ഞ ഫെബ്രുവരിയിൽ സിദ്ധരാമയ്യ സർക്കാർ പ്രഖ്യാപിച്ച പദ്ധതികൾ സഖ്യ സർക്കാർ ഏറ്റെടുക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി. വാഹന പാർക്കിങ് പ്രശ്നത്തിനു പരിഹാരമായി സംസ്ഥാനത്തെ അഞ്ചു കോർപറേഷനുകളിൽ സ്വകാര്യ പൊതുമേഖലാ പങ്കാളിത്തത്തോടെ മൾട്ടി ലെവൽ പാർക്കിങ് ഏർപ്പെടുത്തും. നഗരഭരണകൂടങ്ങൾക്കു കീഴിലുള്ള എല്ലാ വസ്തുക്കൾക്കും ജിഐഎസ് മാപ്പിങ് നടപ്പിലാക്കും. 10 മുനിസിപ്പൽ കോർപറേഷനുകളിലെ ജലവിതരണ,…
Read MoreMonth: July 2018
കണ്ണീര്‍ ഫലിച്ചില്ല; ഭഗവാന് സ്കൂള്‍ മാറേണ്ടിവരും
ചെന്നൈ: സ്ഥലം മാറ്റം കിട്ടി യാത്ര പറയാന്‍ എത്തിയ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കെട്ടിപ്പിടിച്ച് കരഞ്ഞ് പോകാന്‍ അനുവദിക്കാതിരുന്നതിന്‍റെ ദൃശ്യങ്ങള്‍ ആരും മറന്നിട്ടുണ്ടാവില്ല. തമിഴ്നാട് തിരുവള്ളൂര്‍ വെളിഗരം സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകന്‍ ജി.ഭഗവാനെയാണ് വിദ്യാര്‍ത്ഥികള്‍ പോകാന്‍ സമ്മതിക്കാതെ കെട്ടിപ്പിടിച്ച് കരഞ്ഞത്. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം കണക്കിലെടുത്ത് സ്ഥലം മാറ്റം സര്‍ക്കാര്‍ റദ്ദാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഭഗവാന്‍റെ സ്ഥലം മാറ്റം റദ്ദാക്കിയതല്ല, സ്ഥലം മാറ്റരുതെന്ന് അപേക്ഷിച്ചു കുട്ടികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചതാണെന്ന് തമിഴ്നാട് വിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കി. മാത്രമല്ല വിദ്യാര്‍ത്ഥികളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനും…
Read Moreജ്യോതിഷിയുടെ പ്രവചനത്തില്‍ വിശ്വസിച്ച് മകൾ ശിലയാകുന്നതും കാത്ത് മണിക്കൂറുകള്‍, ഒടുവില്‍…
പുതുക്കോട്ടൈ: 12 വയസായാല്‍ കുട്ടി ശിലയാകുമെന്ന് ജ്യോതിഷിയുടെ പ്രവചനത്തില്‍ വിശ്വസിച്ച വീട്ടുക്കാര്‍ കുട്ടിയെ ഒരുക്കി ക്ഷേത്രനടയിൽ ഇരുത്തിയത് മണിക്കൂറുകള്‍. തമിഴ്നാട് പുതുക്കോട്ടൈ മണമേൽക്കുടിക്ക് സമീപം അമ്മാപട്ടണത്തിലാണ് സംഭവം. ഉറക്കത്തില്‍ പെണ്‍കുട്ടി പാമ്പിനെയും പക്ഷികളെയും ദേവന്മാരെയും സ്വപ്നം കണ്ട് ഉണരാറുണ്ടെന്ന കാരണം പറഞ്ഞാണ് കുട്ടിയുടെ ജാതകവുമായി മാതാപിതാക്കള്‍ ജ്യോതിഷിയുടെ അടുത്തെത്തുന്നത്. ജാതകം പരിശോധിച്ച സ്വാമിജി കുട്ടി ദൈവത്തിന്‍റെ പ്രതിരൂപമാണെന്നും 12 വയസ്സാകുമ്പോൾ അവള്‍ ശിലയായി മാറുമെന്നും പ്രവചിക്കുകയായിരുന്നു. ഇത് കേട്ട മാതാപിതാക്കള്‍ മറ്റ് പല സ്വാമിമാരെയും കാണുകയും പ്രവചനം സ്ഥിരീകരിക്കുകയും ചെയ്തു. ജൂലായ് രണ്ടാം തീയതി…
Read Moreവെർട്ടിക്കൽ ഗാർഡൻ പദ്ധതിയുമായി നമ്മ മെട്രോയും.
ബെംഗളൂരു: നഗരത്തെ ഹരിതാഭമാക്കുന്നതിന് നമ്മമെട്രോ തൂണുകളിൽ വെർട്ടിക്കൽ ഗാർഡനൊരുക്കാൻ മെേട്രാറെയിൽ കോർപ്പറേഷന്റെ പദ്ധതി. ഗ്രീൻ ലൈനിലെ 549 തൂണുകളിലാണ് കോർപ്പറേഷൻ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുക. സംപിഗെ റോഡ് മുതൽ പീനിയ ഇൻഡസ്ട്രി വരെയുള്ള തൂണുകളും നാഷണൽ കോളേജ് മുതൽ ആർ.വി. കോളേജ് വരെയുള്ള തൂണുകളുമാണ് ഇതിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവയിൽ 96 തൂണുകളിൽ നിലവിൽ വെർട്ടിക്കൽ ഗാർഡനുകളുണ്ട്. നഗരത്തിലെ വിവിധ ആർട്ട് സ്കൂളുകളെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളെയും പങ്കാളികളാക്കി പദ്ധതി നടപ്പാക്കാനാണ് മെട്രോ റെയിൽ കോർപ്പറേഷൻ ആലോചിക്കുന്നത്. വെർട്ടിക്കൽ ഗാർഡൻ ഒരുക്കാൻ ആവശ്യമായി വരുന്ന ചെലവ് കണ്ടെത്താൻ…
Read Moreവൃന്ദാവൻ ഉദ്യാനത്തിന് ശാപമോക്ഷം; ഡിസ്നിലാന്റ് മാതൃകയിൽ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി.
മൈസൂരു: ഒരു കാലത്ത് സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രമായിരുന്ന വൃന്ദാവൻ ഉദ്യാനത്തിിന് ശാപമോക്ഷം നൽകാൻ കുമാരസ്വാമിയുടെ ശ്രമം. അമേരിക്കയിലെ ഡിസ്‌നി ലാൻഡ് മാതൃകയിൽ ഉദ്യാനം വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. ഉദ്യാനവികസനത്തിനുള്ള പദ്ധതിക്ക് ആദ്യഗഡുവായി ബജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തി. ലോകത്തിൽ ഏറ്റവുമധികം വിനോദസഞ്ചാരികളെ ആകർഷിക്കുന്ന അമേരിക്കയിലെ ഡിസ്‌നി ലാൻഡിന്റെ മാതൃകയിൽ മുഴുവൻ സമയ വിനോദോപാധികളാണ് ഉദ്യാനത്തിൽ വിഭാവനം ചെയ്യുന്നത്. ആഗോളതലത്തിൽ ഈ രംഗത്തെ പ്രമുഖ സാങ്കേതിക വിദഗ്ധരെയും നിക്ഷേപകരെയും പങ്കാളികളാക്കിയാണ് വികസനപദ്ധതി നടപ്പാക്കുന്നത്. പകൽനേരങ്ങളിൽ ഉദ്യാനത്തിലെത്തുന്നവർക്ക് വിനോദോപാധികളില്ലാത്തതാണ്…
Read Moreട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് ഇനി തത്സമയം കാണാം
ന്യൂഡല്‍ഹി: ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നത് ഇനി എല്ലാവര്‍ക്കും തത്സമയം കാണാം. ഐ.ആര്‍.സി.ടി.സിയുടെ പുതിയ ലൈവ് സ്ട്രീമിങ് സംവിധാനത്തിലൂടെയാണ് ഭക്ഷണം പാകം ചെയ്യുന്നത് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഇനി ട്രെയിനുകളില്‍ ലഭിക്കുന്ന ഭക്ഷണത്തെ ഓര്‍ത്ത് ആരും ഭയപ്പെടേണ്ട. റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ആണ് ഈ സംവിധാനം അവലോകന യോഗത്തില്‍ മുന്നോട്ടുവെച്ചത്. ഐ.ആര്‍.സി.ടി.സിയുടെ മേല്‍നോട്ടത്തിലുള്ള വിവിധ പാചകപ്പുരകളില്‍ നിന്നാണ് ലൈവ് സ്ട്രീമിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. ഐ.ആര്‍.സി.ടി.സി വെബ്സൈറ്റിലെ പ്രത്യേക ലിങ്കായ www.irctc.co.in ല്‍ ക്ലിക്ക് ചെയ്താല്‍ ഭക്ഷണം പാകം ചെയ്യുന്നതിന്‍റെ തത്സമയ ദൃശ്യങ്ങള്‍ ലഭിക്കും. രാജ്യത്തിന്‍റെ…
Read Moreയെദിയൂരപ്പ ഇറക്കിയ”കർഷക കാർഡിന് “ബദലുമായി കുമാരസ്വാമി; 2 ലക്ഷം വരെയുള്ള കാർഷിക കട എഴുതിത്തള്ളും; ഇന്ധനം,വിദേശമദ്യം,വൈദ്യുതി വില ഉയരും;ബജറ്റ് ഒറ്റനോട്ടത്തിൽ.
ബെംഗളൂരു :കർഷക കാർഡിറക്കി സ്കോർ ചെയ്യാനുള്ള യെദിയൂരപ്പയുടെ നീക്കത്തിന് ടെംപ് കാർഡിറക്കി തടയിട്ട്കുമാരസ്വാമി. കര്‍ണാടക തെരഞ്ഞെടുപ്പ് വേളയില്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനം എച്ച്.ഡി കുമാരസ്വാമി നിറവേറ്റി. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതായി ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച 2018-19 വര്‍ഷത്തെ ബജറ്റില്‍ കുമാരസ്വാമി പ്രഖ്യാപിച്ചു. രണ്ടു ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങളാണ് എഴുതി തള്ളുന്നത്. ഇതിലേക്ക് 34,000 കോടി രുപ വകയിരുത്തി. കടക്കെണിയില്‍ പെട്ടവര്‍ക്ക് പുതിയ വായ്പകള്‍ അനുവദിക്കുന്നതിലേക്ക് 6,500 കോടിയും അനുവദിച്ചു. 2017 ഡിസംബര്‍ 31 വരെയുള്ള കുടിശികയുള്ള എല്ലാ കാര്‍ഷിക വായ്പകളും…
Read Moreബെംഗളൂരുവില്‍ അന്തിയുറങ്ങിയാല്‍ സ്ഥാനം നഷ്ട്ടപ്പെടും;ജ്യോതിഷിയുടെ നിര്‍ദേശപ്രകാരം മന്ത്രി ദിവസവും സഞ്ചരിക്കുന്നത് 342 കി മി!
ബെംഗളൂരു: ജ്യോതിഷത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന കര്‍ണാടക മന്ത്രി എച്ച്.ഡി.രേവണ്ണ ദിവസവും സഞ്ചരിക്കുന്നത് 342 കിലോമീറ്റര്‍ ദൂരം.ജ്യോതിഷിയുടെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അഭ്യൂഹങ്ങള്‍ പരന്നിരിക്കുന്നത്. എന്നാല്‍, തനിക്ക് മതിയായ സൗകര്യങ്ങള്‍ ഔദ്യോഗികവസതിയില്‍ ഇല്ലാത്തതിനാലാണ് ഈ യാത്രയെന്നാണ് രേവണ്ണയുടെ വാദം. പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുെട ജ്യേഷ്ഠനുമായ രേവണ്ണ ജ്യോതിഷവിധി പ്രകാരം മാത്രം കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നയാളാണ്.അതുകൊണ്ടാണ് നിയമസഭാമന്ദിരത്തിലേക്കെത്താന്‍ ദിവസവും 342 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്ന കാര്യം ജ്യോതിഷിയുെട നിര്‍ദേശപ്രകാരമാണെന്ന ആരോപണം ഉയര്‍ന്നതും. വിധാന്‍സഭ സ്ഥിതി ചെയ്യുന്ന ബംഗളൂരുവില്‍ നിന്ന് സ്വന്തം മണ്ഡലമായ ഹൊളേനരാസിപുരയിലേക്കാണ് രേവണ്ണ ദിവസവും പോയിവരുന്നത്.…
Read Moreഎഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ല.
കൊച്ചി: പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച കേസില്‍ എഡിജിപി സുദേഷ് കുമാറിന്‍റെ മകള്‍ക്ക് തിരിച്ചടി. എഡിജിപിയുടെ മകളുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞു. രാജ്യത്തെ ഏത് പൗരനും തുല്യമാണ് എഡിജിപിയുടെ മകളുമെന്നും ഹൈക്കോടതി പറഞ്ഞു. ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ഹര്‍ജി പരിഗണിക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും കേസ് സ്റ്റെ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് എഡിജിപിയുടെ മകള്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. ഇതിന്‍റെ ഭാഗമായി വാഹനരേഖകളില്‍ തിരുത്തല്‍ വരുത്തി. സംഭവദിവസം വാഹനമോടിച്ചത് മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്കറല്ലെന്നും മറ്റൊരാളാണെന്നും…
Read Moreവിദ്യാർഥികളുടെ ഉൾവസ്ത്രത്തിന്റെ നിറവും പാവടയുടെ ഇറക്കവും നിശ്ചയിച്ച സ്കൂളിനെതിരെ പ്രതിഷേധം ശക്തം.
ന്യൂഡൽഹി: വിദ്യാർഥികളുടെ ഉൾവസ്ത്രത്തിന്റെ നിറവും പാവടയുടെ ഇറക്കവും നിശ്ചയിച്ചു മാർഗനിർദേശം പുറപ്പെടുവിച്ച സ്കൂളിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുണെയിലെ മായീർ എംഐടി സ്കൂളിലാണു സംഭവം. വസ്ത്രത്തിന്റെ നിറത്തിനുപുറമെ ശുചിമുറി ഉപയോഗത്തിനു നിശ്ചിത സമയവും നിശ്ചയിച്ചിട്ടുണ്ട്. വെള്ളനിറത്തിലോ ചർമത്തിന്റെ നിറത്തിലോ മാത്രമുള്ള ഉൾവസ്ത്രങ്ങൾ ഉപയോഗിക്കാനാണു നിർദേശം. ഇവ കുട്ടികളുടെ സ്കൂൾ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനു താഴെ ഒപ്പിട്ടു നൽകാൻ മാതാപിതാക്കളോടു നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇവ പാലിച്ചില്ലെങ്കിൽ നടപടിയെടുക്കുമെന്നും അധികൃതർ നിലപാടെടുക്കുന്നു. എന്നാൽ ഇതിനെതിരെ മാതാപിതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. എന്നിട്ടും ഉത്തരവു പിൻവലിക്കാൻ അധികൃതർ തയാറായിട്ടില്ല. മുൻപുണ്ടായ ചില…
Read More