ആഗസ്ത് 5 ഞായറാഴ്ച കാലത്ത് 10.30ന് ജലഹള്ളി നോർത്ത് വെസ്റ്റ് കേരളസമജം ഹാളിൽ വച്ച്, സർഗധാര “കഥയുടെ കൈവഴികൾ” എന്ന പരിപാടി നടത്തുന്നു.ബാംഗ്ലൂരിലെ എഴുത്തുകാരുടെ കഥകൾ, എഴുത്തുകാരിയും ചിത്രകാരിയുമായ ശ്രീമതി ശ്രീദേവി വിജയൻ അവലോകനം ചെയ്യുന്നതാണ്.9964352148,9964947929.
Read MoreDay: 30 July 2018
250 കോടി ലക്ഷ്യ൦; പാനസോണിക് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ചു
കൊച്ചി: ഓണവിപണിയില്‍ 250 കോടി രൂപയുടെ വിറ്റുവരവ് പ്രതീക്ഷിച്ച് പാനസോണിക്. ഇതിനായി പ്രത്യേക ഓഫറുകളാണ് പാനസോണിക് പ്രഖ്യാപിച്ചിരിക്കുന്നത്. 250 കോടിക്ക് പുറമേ 31 ശതമാനത്തിന്റെ വാര്‍ഷികവരുമാന വളര്‍ച്ചയും പാനസോണിക് ഇതിലൂടെ പ്രതീക്ഷിക്കുന്നുണ്ട്. ടെലിവിഷന്‍, റെഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്, എയര്‍ കണ്ടീഷണര്‍, മൈക്രോവേവ് തുടങ്ങി പാനസോണിക്കിന്റെ ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ക്ക് ഓഗസ്റ്റ് 31 വരെ ഓണം ഓഫറുകള്‍ ലഭ്യമാണ്. ഓഫറുകളുടെ ഭാഗമായി എക്സ്റ്റെന്‍ഡഡ് വാറണ്ടിയും ഫിനാന്‍സ് സൗകര്യങ്ങളും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ ശതാബ്ദി വര്‍ഷ ആഘോഷം കൂടി കണക്കിലെടുത്താണ് ഓണത്തിന് വന്‍ ഓഫറുകള്‍ അവതരിപ്പിച്ചത്. പാനസോണിക്കിന്റെ എല്ലാ…
Read Moreമുപ്പത് കിലോ തൂക്കമുള്ള ലെഹങ്കയും കരീനയും: റാംപ് വാക്ക് വൈറല്‍
വിവാഹത്തിന് മുന്‍പും ശേഷവും മോഡലിംഗിലും റാംപിലും സജീവമായ നടിയാണ് കരീന കപൂര്‍. മുപ്പത് കിലോ ഭാരമുള്ള ലെഹങ്ക ധരിച്ചെത്തിയ കരീനയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്കുന്നത്. ഡല്‍ഹിയില്‍ വെച്ച് നടന്ന ഇന്ത്യ കൊച്ചൂര്‍ വീക്ക് 2018 ല്‍ പങ്കെടുക്കവെ പകര്‍ത്തിയ വീഡിയോയാണ് ഇത്. ബ്രൈഡല്‍ ഡിസൈനര്‍ വസ്ത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഫാല്‍ഗുനി ആന്‍ഡ് ഷെയ്ന് പീകോക്ക് ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ആദ്യ ഷോയാണ് ഡല്‍ഹിയില്‍ വെച്ച് നടന്ന ഇന്ത്യ കൊച്ചൂര്‍ വീക്ക് 2018. കമ്പനിയുടെ അമൂര്‍ ഡി ജുനഗര്‍ ശേഖരത്തിലുള്ള ഡിസൈനര്‍ വസ്ത്രങ്ങളാണ് ഷോയില്‍ പ്രദര്‍ശിപ്പിച്ചത്.…
Read Moreകളിച്ച് നടക്കേണ്ട പ്രായത്തില്‍ പിഎച്ച്ഡി നേടാനൊരുങ്ങി അമേരിക്കന്‍ മലയാളി
വാഷിംഗ്ടൺ: പതിനഞ്ചാം വയസില്‍ പിഎച്ച്ഡി സ്വന്തമാക്കാനൊരുങ്ങി അമേരിക്കന്‍ മലയാളി. അമേരിക്കയിലെ വെറ്റിനറി ഡോക്ടറായ താജി എബ്രഹാമിന്റെയും സോഫ്റ്റ വെയര്‍ എന്‍ജിനീയറായ ബിജോയുടെയും മകനായ തനിഷ്ക് ആണ് ഈ മിടുമിടുക്കൻ. 11ാമത്തെ വയസ്സില്‍ കാലിഫോര്‍ണിയ കമ്മ്യൂണിറ്റി കോളേജില്‍ നിന്ന് ബിരുദം നേടി ഇതിന് മുന്‍പും വാര്‍ത്തകളില്‍ ഇടം നേടിയയാളാണ് തനിഷ്ക്. ബയോമെഡിക്കൽ എന്‍ജിനീയറി൦ഗില്‍ ബിരുദപഠനം പൂർത്തിയാക്കിയ തനിഷ്ക് അഞ്ചാം വയസ്സില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച വിദ്യാഭ്യാസ പരിപാടിയുടെ സര്‍ട്ടിഫിക്കേറ്റ് ആറ് മാസം കൊണ്ട് കരസ്ഥമാക്കിയിരുന്നു. അടുത്ത അഞ്ച് കൊല്ലത്തിനുള്ളില്‍ ഇതേ വിഷയത്തില്‍ എം.ഡി എടുക്കുക എന്നതാണ്…
Read Moreമരിച്ചുപോയ മകളുടെ ഓർമയ്ക്കായി 45 വിദ്യാർഥിനികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് ഗവ. ഹൈസ്കൂളിലെ ക്ലാർക്കായ ബസവരാജ്.
ബെംഗളൂരു : മരിച്ചുപോയ മകളുടെ ഓർമയ്ക്കായി 45 വിദ്യാർഥിനികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് മക്തംപുര എംപിഎച്ച്എസ് ഗവ. ഹൈസ്കൂളിലെ ക്ലാർക്കായ ബസവരാജ്. ക്ലാർക്കായി ജോലി ചെയ്യുന്ന സ്കൂളിലെ 45 വിദ്യാർഥിനികളുടെ ഫീസാണ് ബസവരാജ് ഏറ്റെടുത്തത്. ദരിദ്ര കുടുംബങ്ങളിൽനിന്നുള്ള പെൺകുട്ടികളുടെ വിദ്യാഭ്യാസ ചെലവിലേക്കായി ഈ അധ്യനവർഷം 10,000 രൂപ നീക്കിവച്ചിട്ടുണ്ട്. അസുഖത്തെ തുടർന്ന് 2017ൽ ആണ് മകൾ ധനേശ്വരി (17) മരിച്ചത്. ദരിദ്രരായ തങ്ങൾക്ക് ബസവരാജ് ചെയ്യുന്നത് വലിയൊരു നന്മയാണെന്നു സഹായം ലഭിക്കുന്ന വിദ്യാർഥിനികളിലൊരാളായ ഫാത്തിമ പറഞ്ഞു. ധനേശ്വരിയുടെ ഓർമയ്ക്കായി ഒരു സാമൂഹിക സേവന ട്രസ്റ്റ് രൂപീകരിക്കാനും…
Read Moreപ്ലാസ്റ്റിക് കവറുമായി വഴിനടക്കുന്നവരെയും വേട്ടയാടാന്‍ തയ്യാറായി ബിബിഎംപി.
ബെംഗളൂരു: പ്ലാസ്റ്റിക് കവറുകൾ വിൽക്കുന്ന കച്ചവടക്കാർക്കുമാത്രമല്ല, ഇനി പ്ലാസ്റ്റിക് കവറുമായി വഴിയൂടെ നടന്നുപോകുന്നവർക്കും പിടിവീഴും. 500 രൂപ പിഴയടയ്ക്കേണ്ടിയും വരും. പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നവർക്കെതിരേയും ശക്തമായ നടപടിയെടുക്കാനൊരുങ്ങുകയാണ് ബെംഗളൂരു കോർപ്പറേഷൻ. പ്ലാസ്റ്റിക് കവറുകൾ ഉപയോഗിക്കുന്നവർക്ക് പിഴയിടാൻ ക്യാമറ ഘടിപ്പിച്ച അത്യാധുനിക ഉപകരണങ്ങളും ബെംഗളൂരു കോർപ്പറേഷൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും. 2015-ൽ 40 മൈക്രോൺവരെയുള്ള പ്ലാസ്റ്റിക് കവറുകളാണ് നിരോധിച്ചിരുന്നത്. പിന്നീട് 2016-ൽ എല്ലാ തരത്തിലുമുള്ള പ്ലാസ്റ്റിക് കവറുകളും നിരോധിച്ചു. ബെംഗളൂരുവാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിൽ ഏറ്റവും ദുരിതമനുഭവിക്കുന്ന നഗരം. സംസ്ഥാനത്തെ മറ്റു സ്ഥലങ്ങളിലേക്ക് പ്ലാസ്റ്റിക് കയറ്റിവിടുന്നതും ബെംഗളൂരു…
Read Moreഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ തുടരുന്നു.
ബെംഗളൂരു : ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള നാലു യുവാക്കൾക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) നോട്ടിസ്. മോഹൻ ചന്ദല, യതീഷ് മൊഗരു, യതിൻ അംബേക്കൽ, കുമുദാക്ഷ എന്നിവരോടാണ് ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. സുള്ള്യയിലെ കൊല്ലമൊഗരുവിൽ നിന്നുള്ളവരാണ് നാലു പേരും. കഴിഞ്ഞ ഒന്നിനു സുള്ള്യയിൽ നിന്ന് അറസ്റ്റ് ചെയ്ത ഡോ. മോഹൻ നായക്കിന്റെ മൊഴിയിൽ നിന്നുള്ള സൂചനകളുടെ അടിസ്ഥാനത്തിലാണു നോട്ടിസ്.
Read Moreഗര്‍ഭിണിയായ ആടിനെ 8 പേര് ചേര്‍ന്ന് ബലാത്സംഗത്തിന് ഇരയാക്കി; പിന്നീട് സംഭവിച്ചത്!!
ചണ്ഡീഗഢ്: ഹരിയാനയില്‍ എട്ടുപേര്‍ ചേര്‍ന്ന് ഗര്‍ഭിണിയായ ആടിനെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു. ഹരിയാനയിലെ മേവാത്ത് ജില്ലയിലെ അസ്ലു എന്നയാളുടെ ആടാണ് കൊല്ലപ്പെട്ടത്. ഇതു സംബന്ധിച്ച് ഇയാള്‍ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. ആടിന്റെ സ്വകാര്യ ഭാഗത്തുണ്ടായ രക്തസ്രാവവും അണുബാധയുമാണ് ആടിന്റെ ജീവന് നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. അന്ന് തന്നെ അസ്ലു പരാതി നല്‍കിയതായും പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും നാഗിന പൊലീസ് സ്റ്റേഷന് എസ്.ഐ രജ്ബീര്‍ സിങ് പറഞ്ഞു. എന്നാല്‍, പ്രതികള്‍ എല്ലാവരും ഒളിവിലാണ്. സവകര്‍, ഹാറൂണ്‍, ജഫാര്‍ എന്നീ പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്.…
Read Moreസഖാവ് ഷര്‍ട്ടും സഖാവ് സാരിയു൦: ഓണ പുടവയുമായി ശോഭന ജോര്‍ജ്
തിരുവനന്തപുരം: സഖാവ് ഷര്‍ട്ടും സഖാവ് സാരിയുമായി മുന്‍ കോണ്‍ഗ്രസ് എംഎല്‍എ ശോഭന ജോര്‍ജ് ഉപാധ്യക്ഷയായിട്ടുള്ള ഖാദി ബോര്‍ഡ്. ഓണത്തിനാണ് പുതിയ തരം ഷര്‍ട്ടുകളും സാരികളുമായി ഖാദി ബോര്‍ഡ് രംഗത്തെത്തുക. കോണ്‍ഗ്രസിന്റെ ഭരണ കാലത്ത് ഖാദി ബോര്‍ഡ് പുറത്തിറക്കിയ ലീഡര്‍ ഷര്‍ട്ടിന്റെ ചുവട് പിടിച്ചാണ് ശോഭന ജോര്‍ജിന്റെ ഈ നീക്കം. ബോര്‍ഡിന്റെ ഉപാദ്ധ്യക്ഷയായി ശോഭന ജോര്‍ജ് സ്ഥാനമേറ്റടുത്ത ശേഷമുള്ള ആദ്യത്തെ ഓണമാണ് ഇത്. ആറ് വ്യത്യസ്ത നിറങ്ങളിലായി പുറത്തിറക്കുന്ന ഷര്‍ട്ടുകള്‍ക്ക് മുന്‍ കാലങ്ങളില്‍ ഇറങ്ങിയ ലീഡര്‍ ഷര്‍ട്ടുകളെക്കാള്‍ മേന്മയുണ്ടെന്ന് ശോഭന ജോര്‍ജ് വ്യക്തമാക്കി. ഇതിന്റെ വിപണനോദ്ഘാടനം…
Read Moreബ്ലാസ്റ്റേഴ്സ് നാണംകെടാതെ രക്ഷപെട്ടു… ജിറോണയോട് തോറ്റത് 0-5ന്.
കൊച്ചി: ആരാധകര്‍ ഭയപ്പെട്ടതു പോലെ വലിയൊരു ദുരന്തം കേരള ബ്ലാസ്റ്റേഴ്സിനുണ്ടായില്ല. ലാ ലിഗ വേള്‍ഡിലെ അവസാന കളിയില്‍ സ്പാനിഷ് ടീമായ ജിറോണ എഫ്സിയോട് എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കാണ് മഞ്ഞപ്പട തോല്‍വി സമ്മതിച്ചത്. വന്‍ മാര്‍ജിനില്‍ ജിറോണ ബ്ലാസ്റ്റേഴ്സിനെ കശാപ്പ് ചെയ്തേക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. തൊട്ടുമുമ്പത്തെ കളിയില്‍ മെല്‍ബണ്‍ സിറ്റി എഫ്സിയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കു ലാ ലിഗ ടീമായ ജിറോണ മുക്കിയിരുന്നു. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എറിക് മോണ്ടെസ്, പെഡ്രോ പോറോ, അലെക്സ് ഗ്രാനെല്‍, ബെനിറ്റെസ് കാരാബെല്ലൊ, അലെക്സ് ഗാര്‍ഷ്യ എന്നിവരാണ് ലക്ഷ്യം…
Read More